ഉള്ളടക്കത്തിലേക്ക് പോവുക

വി വി എച്ച് എസ് എസ് താമരക്കുളം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്


വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ ആണ് സ്കൂളിൽ നടന്നു വരുന്നത് .എല്ലാവർഷവും ആരംഭത്തിൽതന്നെ വിദ്യാർഥികളെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും, വിവിധങ്ങളായ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തയ്യാറാക്കുകയും ചെയ്യുന്നു .75കുട്ടികൾ അംഗങ്ങളായ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ സാംസ്കാരിക പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, സാഹിത്യക്വിസ്, രാമായണക്വിസ്, തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.പി എൻ പണിക്കരുടെ ചരമദിനം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സമുചിതമായി ആചരിക്കുന്നു.

ഉൽഘാടനം
വിദ്യാരംഗം കലാ സാഹിത്യ വേദി കായംകുളം ഉപജില്ലാ തലത്തിൽ നടത്തിയ നാടൻപാട്ട് മത്സരത്തിൽ (HS വിഭാഗം) രണ്ടാം സ്ഥാനം നേടിയ ഭവേഷ് രാജ് 8. C(2021-2022)
വിദ്യാരംഗം കായംകുളം ഉപജില്ലാ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 10 C യിലെ അഭിറാം. A(2021-2022)
വിദ്യാരംഗം ഉദ്ഘാടനം (2021-2022)