ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അടൽ ടിങ്കറിംഗ് ലാബ്
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിൽ. അടൽ ടിങ്കറിംഗ് ലാബ്
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ കേന്ദ്ര സർക്കാർ സഹായത്തോടെ പുതുതായി സജ്ജീകരിച്ച അടൽ ടിങ്കറിംഗ് ലാബ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ ഉൽഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു.ശാസ്ത്ര, സാങ്കേതിക, ഗണിത രംഗങ്ങളിലുള്ള കഴിവുകൾ വർദ്ധിപ്പിച്ച് വിദ്യാർഥികളെ ശാസ്ത്രജ്ഞരായി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ അടൽ ടിങ്കറിംഗ് ലാബ് സജ്ജീകരിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗം മെഹർബാൻ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠൻ വടശ്ശേരി, ഗ്രാമ അംഗങ്ങളായ പി.രൻഞിത്ത്, നെയ്സി ബെന്നി, പി.ടി.എ. പ്രസിഡന്റ് ഒ. ഫിറോസ്, എസ്.എം.സി. ചെയർമാൻ സി.നാരായണൻ കുട്ടി, എം.പി.ടി.എ. പ്രസിഡന്റ് ഷറീന, പി.അഹമ്മദ് സുബൈർ, പ്രിൻസിപ്പാൾ എസ്. പ്രതീഭ, വയനാട് ആറ്റൂർ ജി.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ എൻ.അബ്ദുന്നാസർ, പ്രധാനാധ്യാപിക ടി.കെ. കുൽസു, സീനിയർ അസിസ്റ്റന്റ് ശിവദാസൻ, സ്റ്റാഫ് സെക്രട്ടറി വി.പി.അബൂബക്കർ, സമദ് എന്നിവർ പ്രസംഗിച്ചു.
ഭാവിയിൽ തൊഴിൽ രംഗത്തും ദൈനംദിന കാര്യങ്ങളിലും ആത്മവിശ്വാസം വളർത്താൻ അടൽ ടിങ്കറിംഗ് ലാബ് കുട്ടികളെ സഹായിക്കും.
ഫോട്ടോ: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ
പുതുതായി സജ്ജീകരിച്ച അടൽ ടിങ്കറിംഗ് ലാബ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ ഉൽഘാടനം ചെയ്യുന്നു.