സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 8 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37325 (സംവാദം | സംഭാവനകൾ) (വായനാദിനം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം -2022-23

ഓതറ സി. എം. എസ്. എൽ. പി. സ്കൂളിന്റെ 2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ബുധനാഴ്ച നടത്തുകയുണ്ടായി. അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്കു 9. 00 മണി മുതൽ തന്നെ കുട്ടികൾ വന്നു തുടങ്ങി. ബലൂണുകളും മധുരപലഹാരങ്ങളും നൽകി അവരെ സ്വീകരിച്ചു. 10:15നു മീറ്റിംഗ് ആരംഭിച്ചു. 9:30 മുതൽ സംസ്ഥാനതലത്തിലുള്ള ഉദ്ഘാടന ചടങ്ങുകൾ പ്രൊജക്റ്ററിലൂടെ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. മുൻ പി. റ്റി. എ. പ്രസിഡന്റ് ശ്രീ.സതീഷ് കുമാർ യോഗാധ്യക്ഷ്യൻ ആയിരുന്നു. വാർഡ് മെമ്പർ, ലോക്കൽ മാനേജർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ശ്രീ. രാധാകൃഷ്ണ പണിക്കർ എന്നിവരുടെ മഹനീയ സാന്നിധ്യം യോഗത്തിൽ ഉണ്ടായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ യോഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഒന്നാം ക്ലാസ്സിൽ 6 കുട്ടികളും രണ്ടാം ക്ലാസ്സിൽ 1 കുട്ടിയും പുതുതായി ഈ സ്കൂളിലേക്ക് പ്രവേശനം നേടി.

പ്രവേശനോത്സവം -2022-23

പരിസ്ഥിതി ദിനം - ജൂൺ 5

അസംബ്ലിയിൽ [ജൂൺ 5] പരിസ്ഥിതി ദിനത്തെക്കുറിച്ച് അധ്യാപകർ വിശദീകരണം നൽകി. ക്ലാസ്സുകളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, സ്കൂൾ തല പരിപാടികൾ എന്നിവ തയ്യാറാക്കി.. ക്ലാസ്സുകൾ തിരിച്ചു ചിത്രരചനാമത്സരം നടത്തി. മത്സരത്തിൽ ജയിച്ചവരെ കണ്ടെത്തി സമ്മാനങ്ങൾ നൽകി. സ്കൂൾ വളപ്പിൽ വൃഷതൈ നട്ടു. കുട്ടികൾ അവർക്ക് ഇഷ്ട്ടപ്പെട്ട ചെടികൾ സ്കൂളിൽ കൊണ്ടു വന്നു നട്ടു. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂളും ചുറ്റുപാടും വൃത്തിയാക്കി.

വായനാദിനം -ജൂൺ 19

ജൂൺ 19വായനാദിനമായി ആചരിച്ചു. കുട്ടികൾക്ക് അന്ന് ഓൺലൈൻ ആയി പ്രവർത്തനങ്ങൾ നൽകി. പി. എൻ. പണിക്കരുടെ ചെറിയ വീഡിയോകൾ മുതൽ ഗ്രൂപ്പിൽ നൽകി. അദ്ദേഹത്തെക്കുറിച്ച് കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി കൊണ്ടു വരാൻ നിർദ്ദേശിച്ചു. ജൂൺ 20തീയതി അസംബ്ലിയിൽ പി. എൻ. പണിക്കരെക്കുറിച്ച് വിശദമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. വായനയുമായി ബന്ധപ്പെട്ട ചൊല്ലുകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടു. ക്ലാസ്സുകളിൽ പത്രവായന, ബാലമാസികകൾ, വായനാ മൂല എന്നിവ ക്രമീകരിച്ചു.