സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
23:30, 21 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25041 (സംവാദം | സംഭാവനകൾ) (''''എന്റെ വിദ്യാലയം''' എന്നെ ഏറെ സ്വാധീനിച്ച എന്റെ വളർച്ചയ്ക്ക് കാരണമായി സ്വപ്നങ്ങളെ സാക്ഷാത്കരിച്ചു ഉയരങ്ങളിലേക്ക് പറന്നുയരുന്ന ഒരു സ്വപ്ന ഭൂമിയാണ് സെന്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ വിദ്യാലയം

എന്നെ ഏറെ സ്വാധീനിച്ച എന്റെ വളർച്ചയ്ക്ക് കാരണമായി സ്വപ്നങ്ങളെ സാക്ഷാത്കരിച്ചു ഉയരങ്ങളിലേക്ക് പറന്നുയരുന്ന ഒരു സ്വപ്ന ഭൂമിയാണ് സെന്റ് ജോസഫ്‌സ് വിദ്യാലയം .എന്നിലെ സർഗ്ഗ വാസനകളെ പരിപോഷിപ്പിച്ചു വളർത്തിയ അധ്യാപകരും കൂട്ടുകാരും പ്രിയപെട്ടതാണെന്ന സത്യം ഞാൻ മനസ്സിൽ സൂക്ഷിച്ചു മുന്നോട്ടു പോകുമ്പോൾ എവിടെയൊക്കെയോ കലാലയ ഓർമ്മകൾ എന്നെ തഴുകി തലോടി കടന്നു വരുന്നു എന്ന യാഥാർഥ്യം മറക്കാൻ വയ്യ .ഇന്നും ഒരു അധ്യാപികയായി സേവനം ചെയ്തു ചാരിതാർത്യ ത്തോടെ സെന്റ് ജോസഫ്‌സ് വിദ്യാലയത്തിൽനിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്നെങ്കിൽ അതിനു സാധ്യമാക്കിയത് ഈ വിദ്യാലയം ആണെന്ന് ഉറക്കെ പ്രഖ്യാപിച്ചു മുന്നേറട്ടെ