ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2022- 23
പ്രവേശനോത്സവം
തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.സ്കൂൾ ആഡിറ്റോറിയത്തിൽ സംസ്ഥാന തല ഉദ്ഘാടനം കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കിയിരുന്നു.ഇതിന് ശേഷം സ്കൂൾ വികസന സമിതി ചെയർമാൻ ഹരികുമാർ.വി യുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം നിർവഹിച്ചു.പ്രസിദ്ധ കഥകളി നടൻ മാർഗി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗങ്ങളായ ബീനാമധു,ബിന്ദു ബാബു,വികസന സമിതി വൈസ് ചെയർമാൻ ആർ.വാമദേവൻ,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം.എച്ച്,ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ഷീന.എ,തോന്നയ്ക്കൽ റഷീദ്,സ്റ്റാഫ് സെക്രട്ടറി ,പ്രോഗ്രാം കൺവീനർ എന്നിവർ സംസാരിച്ചു .പ്രവേശനോത്സവഗാനത്തിൻറെ അവതരണവും നൃത്താവിഷ്കാരവും നടന്നു.
പരിസ്ഥിതി ദിനാചരണം
തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് കൃഷിവകുപ്പിൻറേയും തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൻറേയും സഹകരണത്തോടെ പരിസ്ഥിതി ദിനാചരണം സ്കൂളിൽ വച്ച് നടത്തി.ബാങ്ക് പ്രസിഡൻറ് ജി.സതീശൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.ശശി എം.എൽ എ.ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ,ബാങ്ക് സെക്രട്ടറി കെ.ജഗന്നാഥൻ നായർ, കൃഷി ഓഫീസർ അലക്സ് സജി, വികസന സമിതി ചെയർമാൻ ആർ.ഹരികുമാർ ,വൈസ് ചെയർമാൻ ആർ.വാമദേവൻ ,സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു .SPC,NSS .മാതൃഭൂമി സീഡ് എന്നിവയിൽപ്പെടുന്ന കുട്ടികൾ ചടങ്ങിൽ പങ്കെടുത്തു.പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു.അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഫലവൃഷങ്ങൾ സ്കൂൾ വളപ്പിൽ നട്ട് പിടിപ്പിച്ചു.
പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റ് പരിസ്ഥിതി ബോധവത്കരണ റാലി സംഘടിപ്പിച്ചു .വൃഷതൈകളും കൈകളിലേന്തി ആയിരുന്നു റാലി.എസ്.പി.സി ചാർജ്ജ് വഹിക്കുന്ന ഷഫീക്ക് ,സുകുമാരൻ ,സൗമ്യ എന്നിവർ നേതൃത്വം നൽകി.
-
-
ലഘുചിത്രം