ഗവ. എൽ.പി.എസ്. വെള്ളനാട്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ
നവംബർ 14 ശിശുദിനം ,വർണ്ണോത്സവം -
നവംബർ 14 ശിശുദിനം... വർണോത്സവം... വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി കുമാരി. ദേവനന്ദ ശിശുദിന സന്ദേശം നൽകി. സ്വാഗതവും, നന്ദിയും അർപ്പിച്ചു സംസാരിച്ചത് കുട്ടികൾ തന്നെ ആയിരുന്നു. SMC ചെയർമാൻ ശ്രീ. വിനയകുമാർ ആശംസകൾ അർപ്പിച്ചു....വിശിഷ്ടാതിഥി ശ്രീ. സലിം കുളപ്പട സാർ കുഞ്ഞുങ്ങൾക്ക് നാടൻപാട്ടുകൾ പാടിക്കൊടുത്തു.. ആടിയും പാടിയും കുഞ്ഞുങ്ങൾ ആഘോഷമാക്കി മാറ്റി..തുടർന്ന് കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു........
'2003 sslc ബാച്ചിന്റെ റീയൂണിയൻ '
2003 SSLC ബാച്ചിന്റെ റീ യൂണിയനുമായി ബന്ധപ്പെട്ട്, പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്കൂളിലേക്ക് സ്റ്റീൽ കണ്ടെയ്നറുകൾ സംഭവനയായി നൽകി..