കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 20 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ) (''''സ്കൂൾലൈബ്രറി'''     നല്ല ഗ്രന്ഥശാലയെ സർവകലാശാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾലൈബ്രറി

    നല്ല ഗ്രന്ഥശാലയെ സർവകലാശാലയോട് തുലനപ്പെടുത്തിയത് കാർലൈൽ എന്ന പാശ്ചാത്യ ചിന്തകനാണ്. ഏതൊരു വിദ്യാലയത്തിൻ്റെയും ധൈഷണിക മുന്നേറ്റത്തിൻ്റെ സ്രോതസ്സും ഗ്രന്ഥശാല തന്നെ. കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ മികച്ച ഗ്രന്ഥശാല സ്വന്തമായുണ്ട്.

📚 സ്കൂൾ ലൈബ്രറി നവീകരണം വിവിധ ഘട്ടങ്ങളിലൂടെ പുരോഗമിച്ചും വളർച്ച നേടിയുമാണ് ഇന്നു കാണുന്ന അവസ്ഥയിലേക്ക് വികസിച്ചത്. ഇപ്പോൾ സ്കൂളിൽ എണ്ണായിരത്തോളം  പുസ്തകങ്ങളുണ്ട്. പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനും തിരികെ സ്വീകരിക്കുന്നതിനുമുള്ള രജിസ്റ്റർ പൂർണമായും കമ്പ്യൂട്ടർവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ആയതിനാൽ ഈ പ്രക്രിയ ഏറ്റവും സുഗമമായി നടന്നുവരുന്നു. ഗ്രന്ഥശാലയോട് അനുബന്ധിച്ചുള്ള വിശാലമായ റീഡിംഗ് റൂമിൽ ഒരേസമയം അറുപതിലധികം വിദ്യാർഥികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യമുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും ലൈബ്രറി കാർഡുണ്ട്. പുസ്തകങ്ങൾ വളരെ എളുപ്പത്തിൽ തെരഞ്ഞെടുക്കാൻ ശാസ്ത്രീയമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.


   LED പ്രോജക്റ്റർ, പ്രധാനപ്പെട്ട ദിനപ്പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ വിജ്ഞാന കുതുകികളുടെ ജ്ഞാനതൃഷ്ണയെ ശമിപ്പിക്കാൻ പര്യാപ്തമാണ്. പുസ്തകങ്ങൾ ഭാഷാടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും വർഗീകരിച്ചിട്ടുള്ളത് തെരഞ്ഞെടുക്കുന്നത് എളുപ്പമാക്കിത്തീർക്കുന്നു