കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സോഷ്യൽ ലാബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക, ഉത്തമ പൗരമായി വളർത്തുക എന്നീ ലക്ഷ്യത്തോടുകൂടെ ഇന്ന് വിദ്യാലയങ്ങളിൽ പല പ്രവർത്തനങ്ങളും നടക്കുന്നു. ഇതിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.

മനുഷ്യസാഹോദര്യം, മതേതര ജനാധിപത്യ ബോധം എന്നിവ വളർത്താനും മൂല്യബോധമുള്ള ഒരു സമൂഹം സൃഷ്ടിക്കാനും സാമൂഹ്യ ശാസ്ത്ര പഠനം അനിവാര്യമാണ്.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയുo ഈ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വികസിപ്പിക്കുന്നു.

.

സോഷ്യൽ ലാബ്

പ്രവർത്തനങ്ങൾ കാണുന്നതിന്
പരിസ്ഥിതി ദിനം ഇവിടെ click ചെയ്യുക
ജനസംഖ്യദിനം ഇവിടെ click ചെയ്യുക
ഹിരോഷിമ നാഗസാക്കി ദിനം ഇവിടെ click ചെയ്യുക
സ്വാതന്ത്ര്യ ദിനം ഇവിടെ click ചെയ്യുക
ഗാന്ധി ജയന്തിപതിപ്പ് ഇവിടെ click ചെയ്യുക
റിപ്പബ്ലിക് ദിനം ഇവിടെ click ചെയ്യുക
ആസാദി കാ അമൃത് മഹോത്സവ് ഇവിടെ click ചെയ്യുക

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായത്, സ്കൂളിലെ റിട്ടയേഡ് മലയാളം അധ്യാപിക ശ്രീമതി രമണി ഭായി ടീച്ചർ പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ പരിസ്ഥിതി പ്രവർത്തനവുമായുള്ള കാര്യങ്ങൾ കുട്ടികൾക്ക് പങ്കു വെച്ചതാണ്

1
2
3

ജനസംഖ്യ ദിനം

July 11 ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ജനസംഖ്യ വർദ്ധനവ് പ്രതികൂലമോ അനുകൂലമോ എന്ന വിഷയത്തിൽ 10th ലെ കുട്ടികളെ ഉൾപ്പെടുത്തി online ലൂടെ debate നടത്തി.

സംവാദത്തിൽ പങ്കെടുത്ത ഗ്രൂപ്പുകൾ
സംവാദത്തിൽ പങ്കെടുത്ത ഗ്രൂപ്പുകൾ

ഹിരോഷിമ നാഗസാക്കി ദിനം

ഒന്നാം സമ്മാനത്തിനാർഹമായ  ചിത്രം


August 6, 9 ദിനാചരണങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി Poster രചന , കൊക്കുകളുടെ നിർമ്മാണം ഇവ നടത്തി

ചിത്രവുമായി ശ്രീക്കുട്ടി
സമാധാന പറവകളുമായി തന്റെ വീട്ടിൽ ശ്രീഹരി. B
പോസ്റ്റർ രചനയിൽ നിന്നും
ചിത്രം. 2
തങ്ങൾ നിർമ്മിച്ച കൊക്കുകളുമായി വിദ്യാർത്ഥികൾ
ചിത്രം. 3
ചിത്രം. 4
സമാധാനത്തിന്റെ  സന്ദേശവുമായി
ഒന്നാം സമ്മാനം ശ്രീക്കുട്ടി.പി
രണ്ടാം സമ്മാനം ആദില ഷിറിൻ. എ
മൂന്നാം സമ്മാനം അഭിഷേക്.എസ്

75 മത് സ്വാതന്ത്യദിനാഘോഷം

H Mകൃഷ്ണവേണി ടീച്ചർ പതാക ഉയർത്തുന്നു

സ്വാതന്ത്ര്യ ദിനത്തിൽ HM കൃഷ്ണവേണി ടീച്ചർ പതാക ഉയർത്തി സംസാരിച്ചു . PTA President നാഗരാജ്, മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് K.S കണ്ണൻ എന്നിവർ ആശംസ അറിയിച്ചു

പതാക ഉയർത്തുന്നതു കാണാൻ ഇവിടെ click ചെയ്യുക

സ്വാതന്ത ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങൾ

സ്വാതന്ത്ര ദിന ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം കൈവരിച്ച വിഘ്നേഷ്. ഡി
രണ്ടാം സ്ഥാനം  കൃഷ്ണ കൃപ .കെ
മൂന്നാം സ്ഥാനം ഗോപിക. ജെ
online QUIZ link
പ്രശ്നോത്തരി ചോദ്യങ്ങൾ
പ്രശ്നോത്തരി ചോദ്യങ്ങൾ
പ്രശ്നോത്തരി ചോദ്യങ്ങൾ

ഗാന്ധി ജയന്തി

ക്ടോബർ 2 ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ചിത്രരചനാ മത്സരം , ഗാന്ധിയെക്കുറിച്ചുള്ള പതിപ്പ്, ശുചീകരണ പ്രവർത്തനങ്ങൾ ഇവയെല്ലാം തന്നെ ഈ കൊറോണ കാലഘട്ടത്തിലും ഓൺലൈൻ മോഡിലൂടെ നടത്തി.

1
2
ശുചീകരണ പ്രവർത്തന ത്തിൽ
Khss Moothanthara

ദേശീയ നിയമ ദിനം

നിയമദിനത്തിന്റെ പ്രാധാന്യവും ഇന്ത്യൻ ഭരണഘടനയുടെ സവിശേഷമായ പ്രത്യേകതകളും വിദ്യാർത്ഥികൾക്ക് സീനിയർ അധ്യാപിക ശ്രീമതി ലത ടീച്ചറുടെ നേതൃത്വത്തിൽ നൽകി

ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി അനഘ വായിക്കുന്നു

റിപ്പബ്ലിക് ദിനാഘോഷം

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ HM കൃഷ്ണവേണി ടീച്ചർ പതാക ഉയർത്തി. സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങിയ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ രാജേഷ് സർ , മാനേജർ ശ്രീ. കൈലാസമണി സർ എന്നിവർ പങ്കെടുത്തു

Best outgoing student നുള്ള സമ്മാനം 10th A യിലെ ദൃശ്യയ്ക്ക് HM നൽകുന്നു
പതാക ഉയർത്തുന്നതു കാണാൻ ഇവിടെ click ചെയ്യുക
23rd Republic day
റിപ്പബ്ലിക് ദിനാഘോഷം
റിപ്പബ്ലിക് ദിനാഘോഷം 2
റിപ്പബ്ലിക് ദിനത്തിൽ Best outgoing students നുള്ള സമ്മാനം നൽകി
റിപ്പബ്ലിക് ദിന ആശംസകൾ അറിയിച്ചു കൊണ്ട് 9C യിലെ ശരണ്യ

ആസാദി കാ അമൃത് മഹോത്സവ്

മൂത്താന്തറ പ്രദേശത്തിന്റെ സ്വാതന്ത സമര ചരിത്രത്തിലേക്ക് വെളിച്ചം വീശി കൊണ്ട് ആസാദി കാ അമ്യത് മഹോത്സവ് പരിപാടിയുടെ ഭാഗമായി കൃഷ്ണേന്ദുവും കൂട്ടരും സ്വാതന്ത സമര സേനാനിയായ ശ്രീ രാമമൂത്താന്റെ ചരിത്രകഥകൾ ഉൾപ്പെടുത്തികൊണ്ട് തയ്യാറാക്കിയ പഠന റിപ്പോർട്ടിന്റെ പ്രകാശനം സ്കൂൾ പ്രിൻസിപ്പിൾ ശ്രീ രാജേഷ് സർ നിർവ്വഹിച്ചു.

പുസ്തകം പ്രകാശനം ചെയ്യുന്നതു കാണാൻ ഇവിടെ click ചെയ്യുക

ശ്രീരാമ മൂത്താൻ
ശ്രീരാമമൂത്താൻ താമസിച്ചിരുന്ന വീട്ടിൽ അദ്ദേഹത്തിന്റെ മകനും ഭാര്യയും
പ്രിൻസിപ്പാൾ രാജേഷ് സർ പുസ്തകം പ്രകാശനം ചെയ്യുന്നു
കൃഷ്ണേന്ദു , അശ്വതി . ഐശ്വര്യ എന്നിവർ സാമൂഹ്യ ശാസ്ത്ര അധ്യാപകരോടൊപ്പം
ശ്രീരാമ മൂത്താനെ ക്കുറിച്ചുള്ള അറിവുകൾ നൽകിയ അദ്ദേഹത്തിന്റെ മകൻ ശ്രീമഹാദേവ ദേശായി വിദ്യാർത്ഥികൾക്കൊപ്പം

2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം

2022 2023 അധ്യയനവർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രഥമ മീറ്റിംഗ് 24 6 2022 ഉച്ചയ്ക്ക് 1 30 ന് നടന്നു. എഴുപതോളം അംഗങ്ങൾ പങ്കെടുത്തു  മീറ്റിംഗ് ഉദ്ഘാടനം   നിർവഹിച്ചത് ഞങ്ങളുടെ പ്രധാനഅധ്യാപികയായ. ശ്രീമതി ലത ടീച്ചർ ആയിരുന്നു സ്വാഗത പ്രസംഗം നടത്തിയത് ഉദയ ടീച്ചർ ആയിരുന്നു ക്ലബ്ബിൻറെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും സംസാരിച്ചു തുടർന്ന് മഞ്ജു ടീച്ചർ സമകാലിക സമൂഹത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ മൂല്യത്തെ കുറിച്ചും അംഗങ്ങളെ ബോധവാന്മാരാക്കി ക്ലബ്ബിൻറെ ഭാവി പരിപാടികളെക്കുറിച്ച് ആസൂത്രണം ചെയ്യാൻ നേതൃത്വം നൽകി.2022-23 അധ്യയനവർഷത്തിലെ അതിലെ സോഷ്യൽസയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ആദ്യ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു to ഇനി യുള്ള പ്രവർത്തനങ്ങൾക്ക്  ഊർജ്ജം പകരട്ടെ എന്ന ആശംസകളോടെ ക്ലബ്ബിന്റെ നേതൃനിരയിലേക്ക് പുതിയ പ്രസിഡന്റിനെയുംസെക്രട്ടറിയെയും തെരഞ്ഞെടുത്തു പ്രസിഡണ്ടായി 10E യിലെ നയനയെയും സെക്രട്ടറി ആയി 9f ലെ വിഘ്നേഷിനെയും തിരഞ്ഞെടുത്ത് പ്രഥമ മീറ്റിംഗ് പിരിച്ചുവിട്ടു.

SS CLUB
SS CLUB

ലോക ജനസംഖ്യ ദിനം ജൂലൈ 11

ലോക ജനസംഖ്യാ ദിനത്തിൻറെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഡിബേറ്റ് സംഘടിപ്പിക്ക പെടുകയുണ്ടായി ജനസംഖ്യ ഗുണമോ ദോഷമോ എന്ന് വിഷയത്തിൽ ആയിരുന്നു ഡിബേറ്റ് സംഘടിപ്പിക്കപ്പെട്ടത് രണ്ട് ചേരിയിൽ ആയിട്ടാണ് ഡിബേറ്റ് ജനസംഖ്യ ഗുണമാണ് എന്ന ഭാഗത്ത് വാദിച്ചത്   വിഘ്നേഷ്,ആദിത്യൻ എന്നിവരും ജനസംഖ്യ ദോഷമാണെന്ന് വാദിച്ചത് ദശരഥ്, സാനന്ത് ,പത്മനാഭൻ അമൽ സുബിൻ എന്നിവരും ആയിരുന്നു

SS
SS