ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സൗകര്യങ്ങൾ
ഭൗതിക സാഹചര്യം
1.96 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്കൂളാണ് എസ്.വി.എച്ച്.എസ് കുടശ്ശനാട്. പ്രൈമറി , ഹൈസ്കൂൾ , ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയിട്ട്. കൊമേഴ്സ് ,ബയോളജി സയൻസ് , കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങളിലായി രണ്ടു കെട്ടിടങ്ങളിലായി ക്ലാസ് റൂമുകളും കമ്പ്യൂട്ടർ ലാബുകളും മറ്റു ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകളും പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളിൽ 8,9,10 എന്നീ ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. വീണ്ടും പുതിയ പുതിയ കെട്ടിടങ്ങൾ പണിയുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അടുക്കളയും ആധുനിക സൗകര്യങ്ങളോടുകൂടി നല്ല ഒരു ഊട്ടുപുരയും
എസ്.വി.എച്ച്.എസ് ന് സ്വന്തമായി ഉണ്ട്. വളരെ വൃത്തിയും ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഞങ്ങളുടെ സ്കൂളിൽ ഉള്ളത്. അതിവിശാലമായ പ്ലേഗ്രൗണ്ട്, നല്ല വൃത്തിയുള്ള ക്ലാസ് മുറികൾ,വിവിധ ലാബുകൾ, ഓഫീസ് സൗകര്യം, വാഹനസൗകര്യം എന്നിവയെല്ലാം നമ്മുടെ സ്കൂളിൽ ഉണ്ട്. നമ്മുടെ സ്കൂൾ പരിസരം ജൈവവൈവിധ്യങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഒരുപാട് മരങ്ങൾ വെച്ചുപിടിപ്പിച്ച് ഉണ്ട്, പച്ചക്കറി തോട്ടം, കുട്ടികൾ ഉണ്ടാക്കിയ പൂന്തോട്ടം, ഹരിത മനോഹരമായ പ്രദേശം, ചപ്പുചവറുകൾ കളയാൻ കുഴികൾ നിർമ്മിച്ചിട്ടുണ്ട്, നല്ല സുന്ദരമായ അന്തരീക്ഷം, ഇതിനുവേണ്ടി നമ്മുടെ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് നമ്മുടെ സ്കൂളിലെ എല്ലാ അംഗങ്ങളും ശ്രദ്ധചെലുത്തുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽകൈറ്റ്സ്
വിദ്യാരംഗം
ആർട്സ് ക്ലബ്
സ്പോട്സ് ക്ലബ്
സ്കൂളും പരിസരവും
നമ്മുടെ ഗവൺമെന്റ് ഹൈ സെക്കൻഡറി സ്കൂൾ1. 96 ഏക്കറിൽ വിശാലമായി വ്യാപിച്ചുകിടക്കുന്നു. പഴകുളം കെ.പി റോഡിനെയും എംസി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും ആയിട്ടാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് എതിർവശത്തായി വളരെ വിസ്തൃതമായ ഒരു കളിസ്ഥലം ഉണ്ട്. അതുകൂടാതെ പ്രൈമറി, ഹൈസ്കൂൾ, ഹൈസെക്കന്ഡറി വിഭാഗങ്ങൾക്ക് ഉപയോഗിക്കാൻ കെട്ടിടങ്ങളും ഉണ്ട്. കുടിവെള്ള സൗകര്യം, കുട്ടികൾക്ക് ആഹാരം പാകം ചെയ്യുന്നതിനുള്ള അടുക്കള, ഊട്ടുപുര, വിവിധ ലാബുകൾ, ഓഫീസ് സൗകര്യം, വാഹനസൗകര്യം എന്നിവയെല്ലാം നമ്മുടെ സ്കൂളിൽ ഉണ്ട്. നമ്മുടെ സ്കൂൾ പരിസരം ജൈവവൈവിധ്യങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഒരുപാട് മരങ്ങൾ വെച്ചുപിടിപ്പിച്ച് ഉണ്ട്, പച്ചക്കറി തോട്ടം, കുട്ടികൾ ഉണ്ടാക്കിയ പൂന്തോട്ടം, ഹരിത മനോഹരമായ പ്രദേശം, ചപ്പുചവറുകൾ കളയാൻ കുഴികൾ നിർമ്മിച്ചിട്ടുണ്ട്, നല്ല സുന്ദരമായ അന്തരീക്ഷം, അതിവിശാലമായ പ്ലേഗ്രൗണ്ട്, വൃത്തിയായ ക്ലാസ് റൂമുകൾ. ഇതിനുവേണ്ടി നമ്മുടെ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് നമ്മുടെ സ്കൂളിലെ എല്ലാ അംഗങ്ങളും അതിൽ .
ശ്രദ്ധചെലുത്തുന്നു
ശുദ്ധജലം
എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് ശുദ്ധജലം കിട്ടുന്നതിനുവേണ്ടി സ്കൂളിൽ ഒരു വലിയ കിണർ ഉണ്ട്.വെള്ളം ശുദ്ധീകരിക്കുന്നതിന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്
സയൻസ് ലാബ്
കമ്പ്യൂട്ടർ ലാബ്ബ്
ഗവ : എസ്. വി.എച്ഛ്. എസ്. കുടശനാടിന്റെ കമ്പ്യൂട്ടർ ലാബ് പ്രവർത്തനങ്ങളിലൂടെ....
ഗവ : എസ്. വി. ഹൈസ്കൂൾ കുടശനാട്ടിൽ ഹൈസ്കൂൾ തലത്തിലും ഹൈസെക്കന്ററി തലത്തിലും സൂസജ്ജമായ രണ്ടു കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ഈ കമ്പ്യൂട്ടർ ലാബുകളിൽ 12 ലാപ്ടോപുകളും 1 പ്രൊജക്ടറും ഡെസ്ക്ട്ടോപ്പുകളും ഉണ്ട്. ഈ ഡിജിറ്റൽ യുഗത്തിൽ വിവിധ സംവിധാനങ്ങളും സൗകര്യങ്ങളും കുട്ടികളിൽ എത്തിക്കുന്നതിനു ഈ ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും നമ്മളെ വളരെ അധികം സഹായിക്കുന്നു. അതുകൂടാതെ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ് സിന്റെ പ്രവർത്തങ്ങൾക്കും സഹായിക്കുന്നത് ഈ ലാപ് ടോപ്പുകളാണ്. എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും കമ്പ്യൂട്ടർ ലാബിൽ വന്നു ഇന്നത്തെ ആധുനിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുന്നതിനും അത് ഉപയോഗിക്കുന്നതിനുമുള്ള സംവിധാനം നമ്മുടെ സ്കൂളിൽ ഉണ്ട്. അങ്ങനെ നമ്മുടെ സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഒരു നട്ടെല്ലായി തന്നെ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.
സ്മാർട്ട് റൂം
ഗവ : എസ്. വി. ഹൈസ്കൂൾ കുടശനാട്ടിലെ സ്മാർട്ട് റൂം പ്രവർത്തനങ്ങളിലൂടെ......
ഗവ :എസ്. വി. ഹൈസ്കൂൾ കുടശനാട്ടിൽ സ്മാർട്ട് റൂമുകൾ ഉണ്ട്. കുട്ടികൾക്ക് പ്രൊജക്ടർ ഉപയോഗിച്ച് പഠന പ്രവർത്തനങ്ങൾ കാണാനും അതിൽ പങ്കെടുക്കാനും നമ്മുടെ സ്കൂളിലെ സ്മാർട്ട് റൂം സഹായിക്കുന്നു. സ്മാർട്ട്റൂമിൽ കുട്ടികൾ വന്നാൽ എല്ലാവർക്കും ഇരിക്കുന്നതിനുള്ള സൗകര്യവും പ്രൊജക്ടർ കാണുന്നതിനുള്ള വൈറ്റ് ബോർഡും എല്ലാം സ്മാർട്ട്റൂമിൽ ലഭ്യമാണ്. നമ്മുടെ സ്കൂൾ അദ്ധ്യായനത്തിൽ കുട്ടികൾക്ക് കാര്യങ്ങൾ നേരിട്ട് കാണുന്നതിനും മനസ്സിലാക്കുന്നതിനും ഈ സ്മാർട്ട് റൂമിൽ വന്നുള്ള അദ്ധ്യായനം സഹായിക്കുന്നു.
സ്കൂൾ ബസ്സ്
നിയമസഭാസാമാജികന്റെ ഫണ്ടിൽനിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച രണ്ട് സ്കൂൾ ബസ്സുകളാണ് നമ്മൾക്ക് ഉള്ളത്. ഈ രണ്ടു ബസ്സുകൾ കുട്ടികളുടെ ഗതാഗത സൗകര്യം എളുപ്പമാക്കുന്നു. സ്കൂളിലെ അദ്ധ്യാപകർക്കും കുട്ടികൾക്കും മറ്റ് ജീവനക്കാർക്കും സ്കൂളിൽ എത്താനുള്ള വലിയ ഒരു സൗകര്യം ആണിത്. പൊതുവേ പൊതുഗതാഗതം കുറവുള്ള നമ്മുടെ സ്കൂളിലേക്ക് നമ്മുടെ സ്കൂൾ ഒരുക്കുന്ന വാഹനസൗകര്യം വളരെ വിലപ്പെട്ടതാണ്. നമ്മുടെ സ്കൂളിൽ നിന്ന് നൂറനാട് വരെയും തിരിച്ച് കുടശ്ശനാട് വഴി കുരമ്പാല ആതിരമല ഭാഗങ്ങൾ ചുറ്റി ദിവസേന നാലഞ്ച് ട്രിപ്പുകൾ നമ്മുടെ സ്കൂൾ ബസ് നടത്താറുണ്ട്. തണ്ടാനവിള എന്ന കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറിയായ
ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമാണ് ഈ രണ്ടു ബസ്സുകൾ.
കൗൺസിലർ
സ്കൂളിൽ ഒരു കൗൺസിലറുടെ സേവനം ലഭ്യമാണ്. ശ്രീമതി അശ്വതി ആണ് ഇപ്പോഴത്തെ കൗൺസിലർ
സ്കൂളിലെ പ്രവർത്തനങ്ങൾ
1. ഇൻഡിവിജ്വൽ കൗൺസിലിംഗ്
2. ഗ്രൂപ്പ് കൗൺസിലിംഗ്
3. ബോധവൽക്കരണ ക്ലാസുകൾ
4. കുട്ടികൾക്ക് വേണ്ടി വന്നാൽ റഫറൻസ് കൊടുക്കാറുണ്ട്
5. ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പറയുന്ന പരിപാടികൾ സ്കൂളിൽ നടത്താറുണ്ട്.
അടുക്കളയുംഊട്ട്പുരയും
നമ്മുടെ സ്കൂളിന് ജില്ലാ പഞ്ചായത്തിൽ നിന്നും കിട്ടിയ നല്ല ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള അടുക്കളയും നല്ലൊരു ഊട്ടുപുരയും ഉണ്ട്. നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് നല്ല വൃത്തിയുള്ള അന്തരീക്ഷത്തിൽ ഇരുന്ന് ഉച്ച ഭക്ഷണം കഴിക്കാനുള്ള സാഹചര്യം നമ്മുടെ സ്കൂളിന് ഉണ്ട്. നമ്മുടെ ഭക്ഷ്യസാധനങ്ങൾ എലി തുടങ്ങിയ ക്ഷുദ്ര ജീവികളുടെ ശല്ല്യം ഇല്ലാതെ സൂക്ഷിക്കുന്നതിനും വൃത്തിയായി പാചകം ചെയ്യുന്നതിനും ഉള്ള സൗകര്യം നമ്മുടെ അടുക്കളയിൽ ഉണ്ട്. ഈ അടുക്കളയും ഊട്ടുപുരയും നമ്മുടെ അന്നദാനത്തിന് ഏറ്റവും കൂടുതൽ സഹായിക്കുന്നു.
പെൺമുറി
ഗവ : എസ്. വി ഹൈസ്കൂൾ കുടശനാട്ടിലെ പെൺമുറി....
ഗവ : എസ്. വി ഹൈസ്കൂൾ കുടശനാട്ടിൽ വിവിധ ക്ലാസ്സുകളിലായി ധാരാളം പെൺകുട്ടികൾ പഠിക്കുന്നുണ്ട്. പെൺകുട്ടികളുടെ ആരോഗ്യത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്തിൽ നിന്നും നമുക്കൊരു പെൺമുറി അനുവദിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം നമ്മുടെ പെൺമുറിയിൽ ഉണ്ട്. വെള്ളം ചൂടാക്കാനും, വിശ്രമിക്കാനും തുടങ്ങിയ ആവശ്യങ്ങൾക്ക് പെൺകുട്ടികൾ ഈ മുറി ഉപയോഗിക്കുന്നു. പാഡുകളും മറ്റും കിട്ടാനുള്ള യന്ത്രങ്ങളും, വെള്ളം ചൂടാക്കാനും തണുപ്പിക്കാനും ഉള്ള യന്ത്രങ്ങളും, എല്ലാം നമുക്ക് പെൺമുറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പെൺകുട്ടികളുടെ എല്ലാത്തരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനും, സ്കൂളിൽ വച്ചു അവർക്കു എന്തെങ്കിലും പ്രശ്നം വന്നാൽ വിശ്രമിക്കാനുള്ള എല്ലാ സൗകര്യങ്ങളും പെൺമുറിയിൽ നിന്ന് കിട്ടുന്നു.