പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്‍കൌട്ട് ഗൈഡ് പ്രവർത്തനങ്ങൾ 2018-2019

50ൽപ്പരം സ്കൌട്ട് ഗൈഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് എന്ന ചരിത്രപ്രസിദ്ധമായ സ്കൂളിൽ നിലവിൽ 500 ൽപരം സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികൾ സ്കൂളിന്റെ സേവനത്തിനായി പ്രവർത്തനമനുഷ്ടിക്കുന്നു. 2018-19 അധ്യയനവർഷത്തിൽ തുടക്കം മുതൽ ഒക്ടോബർ 10വരെ നിരവധി പരിപാടികൾ നടത്തിക്കൊണ്ട് സ്കൂളിനും നാടിനും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിലേക്ക് പുതിയ അദ്ധ്യയനവർഷത്തിൽ പ്രവേശിച്ച കുട്ടികളെ തങ്ങളിലൊരാളായി കരുതി രണ്ടുകൈകളും നീട്ടി സ്വീകരിച്ചുകൊണ്ടായിരുന്നു ഈ അദ്ധ്യയനവർഷത്തിന്റെ തുടക്കം. ഈ സ്കൂളിന്റെ സ്കൌട്ട് ഗൈഡ് സേവന പ്രക്രിയകണ്ട് നിലവിൽ 300 ഓളം വിദ്യാർത്ഥികൾ ഈ സന്നദ്ധ സേവന സംഘടനയിലേക്ക് പ്രവേശിച്ചു. . സമാധാന സ്കൌട്ടുകൾ എന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് ഹിരോഷിമ നീഗസാക്കി ദിനങ്ങളിൽ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടും റാലികൾ നടത്തിക്കൊണ്ടും യുദ്ധത്തിനെതിരരെ അവർ പ്രതിഷേധിച്ചു. രോഗകാരണങ്ങൾ അവയെ ഉന്മൂലനം ചെയ്യേണ്ട വഴികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ സ്കൂളിലും ചുറ്റുവട്ടങ്ങളിലും നടത്തി ഒരു ആരോഗ്യപരമായ സമൂഹത്തെ സൃഷ്ടിക്കാൻ സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികൾ മുന്നോട്ടിറങ്ങി. നിലവിൽ രാജേഷ് സാറാണ് കൺവീനർ