എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 27 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്ബ്)

പരിസ്ഥിതി നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഈ കാലത്ത് ഓരോ പരിസ്ഥിതിദിനവും ഓരോ ഓർമപ്പെടുത്തലാണ്. നമുക്ക് പാർക്കാൻ മറ്റൊരു ഇടമില്ല എന്ന

ഓർമ്മപ്പെടുത്തൽ.ജൂൺ 6 തിങ്കളാഴ്ച രാവിലെ 11 30 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന ദിനാചരണം

പീച്ചി വൈൽഡ് ലൈഫ് വാർഡൻ ശ്രീ പി എം പ്രഭു ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ അധ്യക്ഷത വഹിച്ചു.ഒൻപതാം ക്ലാസിലെ കുമാരി

അളകനന്ദ കെ പ്രമോദിൻെറ കവിത ആലാപനവും കുമാരി അനോര ഷിബുവിൻെറ പരിസ്ഥിതി ദിന പ്രസംഗവും ശ്രദ്ധേയമായിരുന്നു.പരിസ്ഥിതിദിനം സന്ദേശം ഉൾകൊള്ളുന്ന

നൃത്താവിഷ്ക്കരവും ഉണ്ടായിരുന്നു.കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മൽസരവും സംഘടിപ്പിക്കപ്പെട്ടു .ഹൈസ്കൂൾ വിഭാഗത്തിൽ പത്ത് ഡി യും UP വിഭാഗത്തിൽ എട്ട് എ ഒന്നാം സ്ഥാനം നേടി