സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
g

സ്‌കൂളുകളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി  സെപ്റ്റംബർ   26 ,27 ,28    തീയതികളിലായി  ബി ആർ, സി  തലത്തിൽ അധ്യാപക പരിശീലനം സ്‌കൂളിൽ വെച്ച് നടന്നു.സ്‌കൂളിലെ അദ്ധ്യാപകരും തൊട്ടടുത്ത സ്‌കൂളിലെ അധ്യാപകരും ഇതിൽ വളരെ നല്ല രീതിയിൽ പങ്കെടുക്കുകയും , തങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.

                         ഒക്ടോബർ 4 നു സ്‌കൂൾ എസ്, പി, സി  യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ സ്‌കൂളിന് സമീപത്തുള്ള പുതിയപാലം പ്രദേശത്തു  ലഹരി വിരുദ്ധ ബോധ വൽക്കരണ പ്രചാരണ ജാഥ സംഘടിപ്പിച്ചു. പ്രസ്തുത ജാഥ

എക്സൈസ് അസി: കമ്മീഷണർ ശ്രീ .എ .ജെ  ബെഞ്ചമിൻ  ഫ്ലാഗ് ഓഫ് ചെയ്തു. വിവിധയിടങ്ങളിൽ നടന്ന ബോധവത്ക്കരണ ക്‌ളാസ്സുകൾ എക്സൈസ് ഉദ്യോഗസ്ഥർ നയിച്ചു.

                              ഒക്ടോബർ 6 നു രാവിലെ  ബഹു: കേരളമുഖ്യ മന്ത്രി  ശ്രീ : പിണറായി വിജയൻ  സ്‌കൂളുകളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഉദ്‌ഘാടനം നിർവഹിച്ചു സംസാരിച്ചത് സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും വിക്‌ടേഴ്‌സ്ചാനൽ വഴി തത്സമയം കാണിച്ചു കൊടുത്തു .

                             അന്ന് തന്നെ സ്‌കൂൾ അറബിക് ക്ലബിന്റെ യും ജെ ആർ സി യൂണിറ്റിന്റേയും ആഭ്യമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ റാലി സ്‌കൂൾ ഹെഡ്മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.ഇതിന്റെ ഭാഗമായി ക്ലബ് അംഗങ്ങളും ജെ ആർ സി അംഗങ്ങളും ക്‌ളാസ്സുകളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.