എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
18:08, 5 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) (ഗ്രന്ഥശാല)

ഗ്രന്ഥശാലയിൽ ആറായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്.ഇവയിൽ മലയാളം,ഹിന്ദി,സംസ്കൃതം,ഇംഗ്ലീഷ്,എന്നീ ഭാഷകൾ ഉൾപ്പെടുന്നു.അമ്പതുവർഷത്തിൽ കൂടുതൽ പഴക്കമുള്ള അഞ്ഞൂറിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്.കഥ,കവിത,ഉപന്യാസങ്ങൾ,ലേഖനങ്ങൾ,നാടകം,നോവൽ,സഞ്ചാര സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്.മലയാള സാഹിത്യവുമായി ബന്ധപ്പെട്ട കവികളുടെ കവിതകൾ ഉൾക്കൊള്ളുന്ന വീഡിയോ സിഡികൾ പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി,ചരിത്രഗ്രന്ഥങ്ങൾ,ആത്മകഥകൾ,ജീവചരിത്രം,കാർഷിക ഗ്രന്ഥങ്ങൾ,ആത്മീയ ഗ്രന്ഥങ്ങൾ ഇവയുടെ ഒക്കെ വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ് അധ്യാപകരാണ് നൽകുന്നത്.രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി.

അയ്യായിരം പുസ്തകങ്ങളുള്ള പ്രവർത്തനക്ഷമമായ ഒരു വായനശാല ഞങ്ങൾക്കുണ്ട്.കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു.ഈ വർഷം വായനശാല വളരെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നത് സ്കൂൾലിറ്റിൽകൈറ്റ്സ് 2021-23 ബാച്ചാണ്.അവർ ടൈംടേബിളനുസരിച്ച് ഡ്യൂട്ടി ചെയ്യുന്നു.എൽ പി യു പി എച്ച് എസ് വിഭാഗത്തിന് വെവ്വേറെ രജിസ്റ്റർ തയ്യാറാക്കി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുകയും കൃത്യസമയത്തുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു.സ്കൂൾ അസംബ്ലിയിൽ ഓരോ പുസ്തകവും പരിചയപ്പെടുത്തുന്നു. പിറന്നാളിന് കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിക്കുന്നു.ബഷീറിന്റെ പുസ്തകങ്ങളാണ് കൂടുതലും വായിക്കപ്പെടുന്നത്. ഇപ്പോൾ ക്ലാസ്സ് ലൈബ്രറികളും ആരംഭിച്ചു കഴിഞ്ഞു. എല്ലാ ക്ലാസിലും അമ്പതിൽ കുറയാത്ത പുസ്തകങ്ങളുണ്ട്.കുട്ടികൾ പുസ്തകം വായിക്കുന്നു അറിവ് പങ്കിടുന്നു. കോവിഡ്കാലത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെട്ട സ്കൂൾ ലൈബ്രറി കരിപ്പൂര് സ്കൂളിന്റേതായിരിക്കും.പൂർവ വിദ്യാർത്ഥികളും ഞങ്ങളുടെ സ്കൂൾലൈബ്രറി പ്രയോജനപ്പെടുത്തുന്നു.