സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശാസ്ത്രരംഗം സെമിനാർ

പാഠ്യേതര പ്രവർത്തനങ്ങൾ

ഊർജയാൻ  പദ്ധതി

GUIDING STUDENTS

പ്രവൃത്തി പരിചയ മേളകളിലുള്ള പങ്കാളിത്തം ,ഗണിതം -ശാസ്ത്രം -സാമൂഹ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രമേളകളിൽ കുട്ടികളെ മികവുറ്റവരാക്കുക പരിശീലനം കൊടുക്കുക, അധ്യാപകരും കുട്ടികളും ഒത്തൊരുമിച്ചു പച്ചക്കറി കൃഷി, നല്ലപാഠം പദ്ധതികൾ ,കലോത്സവ വേദികളിൽ കുട്ടികളുടെ നിറ സാന്നിധ്യം .ബാൻറ് ട്രൂപ്പ്,വിദ്യാരംഗം കലാ സാഹിത്യ വേദി.ക്ലബ്ബ് പ്രവർത്തനങ്ങൾ,ബ്ലൂ ആർമി, ഗൈഡിങ്,യോഗ പരിശീലനം,നൃത്ത പരിശീലനം,എന്റെ മരം.സ്പോർട്സ് ,ചിത്രരചന .

ഗൈഡിങ്

ഊർജ്ജയാൻ  പദ്ധതി    ഉദ്ഘാടനം

പ്രതിഫലേച്ഛ കൂടാതെ നന്മ ചെയ്യുക എന്ന മുദ്രാവാക്യം ഏറ്റെടുത്തു ജാതി മത വർഗ്ഗ വർണ്ണ ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സമ്പൂർണ്ണ വ്യക്തിത്വവികസനവും സമൂഹ നന്മയും സാഹോദര്യവും ലക്ഷ്യമാക്കിSt. Antony's cups ൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഗൈഡിങ്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ ഉള്ളത്. ആറു വയസ്സു മുതൽ പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ആയിട്ടുള്ള പ്രസ്ഥാനമാണ് ബുൾബുൾ.സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി അച്ചടക്കത്തിലും, വൃത്തിയിലും വളരാൻ  ഈ സംഘടന കുട്ടികളെ പ്രാപ്തരാക്കുന്നു.

ഗാന്ധിദർശൻ

ഗാന്ധിദർശൻക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിക്കുന്നു.ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രപ്രദര്ശനം, പ്രസംഗം, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. ഉപജില്ലാതലത്തിൽ നടത്തുന്ന  വിവിധ മതസരങ്ങളിൽ പങ്കെടുക്കുകയും ചെയുന്നു.

വിദ്യാരംഗം സാഹിത്യ വേദി

വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വളർത്തിയെടുക്കുക എന്നതാണ് ലക്‌ഷ്യം. അതിനായി സാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുന്നു.കഥാരചന,കവിതാരചന,ചിത്രരചനാ,വായനകുറിപ്പ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി നടത്തുന്നു . അസംബ്ലിയിൽ എല്ലാ ദിവസവും ന്യൂ വേഡ്സ്  പരിചയപ്പെടുത്തുന്നു. കോൺവെർസേഷൻ ,സ്റ്റോറി എന്നിവ അവതരിപ്പിക്കുന്നു .ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തി വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്


'സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം'

'സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്'


'സ്വാതന്ത്ര്യത്തിൻ്റെ 75 അമൃതവർഷങ്ങൾ ' വാരാഘോഷങ്ങളുടെ ഭാഗമായി 10-8-22 ന് 'സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്' എന്ന പരിപാടിയിൽ ജനപ്രതിനിധികൾ, PTA, MPTA അംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. പ്രത്യേകം ഒരുക്കിയ വെള്ളത്തുണിയിൽ കയ്യൊപ്പ് ചാർത്തി. അതോടൊപ്പം കുട്ടികൾ വരച്ച സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനവും നടത്തി.






ഗാന്ധി വൃക്ഷം


'ഗാന്ധിമരം'

11-8-22  ന്  ഗാന്ധി വേഷം ധരിച്ചെത്തിയ വിദ്യാർത്ഥികളും PTA, MPTA അംഗങ്ങളും അധ്യാപകരും ചേർന്ന് 'ഗാന്ധിമരം' എന്ന പേരിൽ ഫലവൃക്ഷ തൈ നട്ടു.




സ്വാതന്ത്ര്യ റാലി
പ്രമാണം:സ്വാതന്ത്ര്യ സമര സേനാനികൾ.jpeg
സ്വാതന്ത്ര്യ സമര സേനാനികൾ


ഭരണഘടനയുടെ ആമുഖം,സ്വാതന്ത്യദിന റാലി

12 - 8 -22  ന് സ്കൂൾ അങ്കണത്തിൽ കുട്ടികൾ, അധ്യാപകർ എന്നിവർ ചേർന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു.അതിനു ശേഷം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച് വിദ്യാർത്ഥികൾ, PTA, MPTA അംഗങ്ങൾ, അധ്യാപകർ എന്നിവർ ബാൻറ് വാദ്യത്തോടെ സ്വാതന്ത്യദിന റാലി നടത്തി.





ഹർ ഘർ തരംഗ്



പതാക ഉയർത്തൽ
സ്വാതന്ത്ര്യ സമര സേനാനികൾ പ്രച്ഛന്നവേഷ മത്സരം

'ഹർ ഘർ തരംഗ്'


13-8-22 പാലുവായ് സെൻ്റ് ആൻ്റണീസിലെ വിദ്യാർത്ഥികളും വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തി ഹർ ഘർ തരംഗയുടെ ഭാഗമായി.







75-ാം സ്വാതന്ത്ര്യ ദിനാഘോഷം

15-8-22 ഭാരതത്തിൻ്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം St. Antony's School -ൽ സമുചിതമായി കൊണ്ടാടി.  9 am ന് ബാൻ്റ് വാദ്യത്തോടെ വിശിഷ്ടാതിഥികളെ ആനയിച്ചു. പ്രാർത്ഥനക്കു ശേഷം ഹെഡ്മിസ്ട്രസ് പതാക ഉയർത്തി. ഗൈഡിങ്  students പതാക ഗാനം ആലപിച്ചു. School manager ,HM, PTA പ്രസിഡൻ്റ് എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.തുടർന്ന് ദേശഭക്തി ഗാനം, പ്രസംഗം, സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രച്ഛന്ന വേഷമത്സരം എന്നിവ നടത്തുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് രക്ഷിതാക്കളുടെ ലളിതഗാനം, നാടൻപാട്ട് മത്സരം എന്നിവ നടത്തി വിജയികളെ പ്രഖ്യാപിച്ചു. റോസ്മോൾ ടീച്ചർ യോഗത്തിൽ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു.