എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കെ.സി.എസ്.എൽ,ഡി.സി.എൽ,കാർമ്മൽ ബഡ്സ് എന്നീ സംഘടനകളും സജീവമായി പ്രവർത്തിക്കുന്നു.നിയമ പാഠം,സന്മാർഗ ശാസ്ത്രം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ബോധവല്ക്കരണ ക്ലാസ്സുകൾ നല്കി കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച സാധ്യമാക്കുന്നു.വർഷത്തിലെരിക്കൽ റസിഡൻഷ്യൽ ക്ലബ്ബും സംഘടിപ്പിക്കാറുണ്ട്.സമൂഹ നന്മക്കുത്തകുന്ന പ്രവർത്തനങ്ങൾ അനാഥ മന്ദിരം, മന്ദബുദ്ധി പരിശീലനകേന്ദ്രം എന്നിവ സന്ദർശിച്ച് അവശരെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി അധ്യാപകരും കുട്ടികളും സജീവമായി പ്രവർത്തിക്കുന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ‍്.സോപ്പ്,.സോപ്പുപ്പോടി,ജാം,അച്ചാർ,വിക്സ് എന്നീ കുടിൽ വ്യവസായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നല്കുന്നു.കുട്ടികളുടെ ഉൽസാഹം അവരുടെ ഭാവി ജീവിതത്തിന് ഉപകരിക്കുന്നു.ഇന്നിന്റെ കാലഘട്ടത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയും അപ്പപ്പോൾ കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്പരം കൈമാറുകയും ചെയ്യാൻ ഇതുവഴി സാധിക്കുന്നു.
എയ്‌റോബിക്‌സ്
വളർന്നു വരുന്ന തലമുറയുടെ മാനസികവും ആരോഗ്യപരവുമായ വളർച്ച ഉറപ്പു വരുത്തേണ്ടതു ഓരോ അധ്യാപകരുടെയും കടമയാണ് .എല്ലാ വർഷവും എല്ലാ കുട്ടികൾക്കും പരിശീലനം നൽകി വരുന്നു.ആഴ്ചയിൽ എല്ലാ ബുധനാഴ്ചയും ഓപ്പൺ അസംബ്ലിക്കും പ്രതേക അവസരങ്ങളിൽ അനുമോദനം നൽകാനും ഈ പ്രവത്തനം ചെയൂന്നതിലൂടെ ഉത്സാഹവും ഉല്ലാസവും നിറഞ്ഞ സാഹചര്യം വിദ്യാലയത്തിൽ സൃഷ്ട്ടിക്കാൻ സാധിക്കുന്നു .ശരീരത്തെയും മനസിനെയും ഉണർത്താൻ സഹായകമാണ്.
- പഠനപ്രവർത്തനങ്ങളിൽ ഉണർവോടെ ഏർപെടാൻ ഇത് വഴി ഉത്സാഹം ജനിക്കുന്നു.
ഒരുമിച്ചു ചുവടു വെക്കുന്നത് ഉണർവോടെ പഠിക്കാൻ പിരിമുറുക്കങ്ങൾ അയയ്ക്കാൻ സഹായിക്കുന്നു.
ക്ലീൻ സ്കൂൾ ടീം
ആരോഗ്യമുള്ള സമുഹം കെട്ടിപടുക്കണമെകിൽ വക്തിശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും ഉണ്ടാകേണം.പരിസര ശുചിത്വവും ആരോഗ്യവും പരസ്പരം ബദ്ധപ്പെട്ടിരിക്കുന്നു. നമ്മുടെ നിത്യ ജീവിതത്തിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ വിദ്യാലയത്തിൽ നിന്നും ലഭിക്കുന്നതിനായി നാം ആയിരിക്കുന്ന സാഹചര്ങ്ങളെ നന്നായി ഉപയോഗിക്കാനും ഉപയോഗിക്കുന്നതോടൊപ്പം വരും തലമുറയ്ക്ക് വേണ്ടി കരുതിവെക്കാനും പ്രാപ്തരാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. ഈ തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാവേണ്ടതിനു മുൻ വർഷങ്ങളുടെ തുടർച്ചയെന്നോണം Clean School Teamരൂപികരിച്ചു. 7 ,8 ,9 CLASSകളിൽ നിന്നും ലീഡേഴ്‌സ് ഉം ടീം അംഗങ്ങളും അടങ്ങുന്ന ഗ്രൂപ്പ് ഉണ്ടാക്കി. വിദ്യലയത്തിന്റെ പരിസരം ഓരോ ക്ലാസ്സിനും വിഭജിച്ചു നൽകി. ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി മാസവും നല്ല പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ക്ലാസ്സുകൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.1. ശാരീരിക മാനസിക പിരിമുറുക്കങ്ങളെ അതിജീവിച്ച ആരോഗ്യമുള്ള ഒരുസമൂഹം കെട്ടിപ്പടുക്കുക. 2. പരസ്പര സഹകരണ മനോഭാവം വളർത്തുക 3 പരിസരസുചിതത്തിന്റെ ആവശ്യകത മനസിലാക്കുക
കൗൺസിലിങ്
മാനസികമായും വിദ്യാർത്ഥികളെ കൈപിടിച്ച് ഉയർത്താൻ അധ്യാപകൻ തയാറാവണം . പല പ്രശ്നങ്ങളും നേരിടുന്ന കുടുംബതരീക്ഷത്തിൽ നിന്നും എത്തിച്ചേരുന്ന കുട്ടികൾ വഴി തെറ്റി പോകാനുള്ള സാഹചര്യങ്ങൾ കൂടുതലാണ് എന്ന തിരിച്ചറിവ് വിദ്യാലയത്തിൽ ഒരു കൗൺസിലിങ് സെക്ഷൻ ആരംഭിക്കാൻ കാരണമായത്. ഇതിനായി വിദ്യാലയത്തിലെ എല്ലാ അധ്യാപകരും കൗൺസിലിങ് കോഴ്സ് നടത്തുകയും നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാൻ പ്രാപ്തരാവുകയും ചെയ്തു. എല്ലാ കുട്ടികളെയും പ്രതേകം കാണുകയും അവർക്കാവശ്യമായ മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്നന്നു 1. പ്രശ്നങ്ങളെ ധീരമായി നേരിടാനുള്ള പ്രാപ്‌തി നേടി 2. തൻ ഒറ്റക്കല്ല തന്നെ സംരക്ഷിക്കാൻ ഒരാൾ ഉണ്ട് എന്ന അവബോധം കുട്ടികളിൽ ഉണ്ടാക്കാൻ സാധിച്ചു 3.മാനസികമായ പാകത ഓരോ കുട്ടിക്കും വേണം എന്ന തിരിച്ചറിവ് . വിദ്യാലയത്തിൽ 1000 ൽ അധികം കുട്ടികൾക്കു ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനായി സാധിച്ചു. ഈ വർഷം എല്ലാ അദ്ധ്യാപകരും കൗൺസിലിങ് ക്ലാസ്സിൽ ചേർന്ന് മാനസികമായി കരുത്തുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാം എന്ന തിരിച്ചറിവ് ഉണ്ടാക്കാനും സഹായമായി.
ഭവനസന്ദർശനം
വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും ആത്മീയമായും ഉയർത്തുക എന്ന ലക്ഷ്യത്തിലെത്തിക്കാൻ അത്യാപകർക്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് .ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ എല്ലാ അദ്ധ്യാപകരും തങ്ങൾ കൈകാര്യം ചെയുന്ന കുട്ടികളുടെ ഭവനകളിൽ സന്ദർശനം നടത്തുകയും ഓരോ കുട്ടികളും ജീവിക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിയുന്നതിന്റെ വെളിച്ചത്തിൽ കുട്ടികളോട് വത്യസ്ത സമീപനം സ്വീകരിക്കുകയും ചെയുന്നു. വിവിധ സാഹചര്യങ്ങളിലൂടെ കടന്നു വരുന്ന കുട്ടികളോട് അനുഭാവപൂർവം പെരുമാറാൻ.
പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് താങ്ങാവാൻ.
സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് ധനസഹായവും നിത്യോപയോഗ സാധനങ്ങൾ നല്കാൻ. പഠനത്തിൽ പ്രതേക പരിഗണന ആവശ്യമുള്ളവരെ കണ്ടെത്തി പരിശീലനം നൽകാൻ സാധിച്ചു . സ്വന്തമായി ഭവനമിലാത്ത കുട്ടികളെ തിരിച്ചറിയാനും അവശ്യ സഹായം നൽകാനും .
കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാർത്ഥികളും മുൻപന്തിയിൽ തന്നെ.ജില്ലയിൽ മാത്രമല്ല സംസ്ഥാനതലങ്ങളിൽ പോലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും കായിക മൽസരങ്ങളിലും താരങ്ങളാകാനും സമ്മാനർഹരാകാനും ഇവിടുത്തെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്. കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാർഹമാണ്.പലപ്പോഴും ഉപജില്ലാമൽസരങ്ങൾ ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമൽസരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയെടുത്ത ഇവിടുത്തെ പ്രതിഭകൾ ദേശീയ റെക്കോർഡുകൾ തകർത്ത് പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തിൽ തുടർച്ചയായി 25 വർഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികൾ സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോള് ദേശീയതലത്തിലും സ്വർണം നേടി കരുത്തുതെളിച്ച പ്രജൂഷ.എം.എ. ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയിൽ മാത്രമല്ല ജലത്തിലും ഇവർ മൽസരരംഗത്ത് മുന്നിൽ തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തൽ മല്സരത്തിൽ ഇവിടുത്തെ വിദ്യാർത്ഥികൾ തുടർച്ചയായി നാല് വർഷം മൽസരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാർഹമാണ്. പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിർമ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാർമെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളില്ഇവിടുത്തെ കുട്ടികൾ സ്റ്റേറ്റ്തലമൽസരത്തിൽ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ് , പായ് നെയ്ത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്. സംസ്‍കൃതോത്സവത്തിലും ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ സ്റ്റേറ്റിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്. 2