കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
05:42, 14 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13055 (സംവാദം | സംഭാവനകൾ) ('    '''എൻ്റെ ജീവിതത്തിലെ സുവർണ്ണ കാലഘട്ടം''' കമ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

    എൻ്റെ ജീവിതത്തിലെ സുവർണ്ണ കാലഘട്ടം

കമ്പിൽ മാപ്പിള ഹൈസ്കൂൾ - ഒറ്റ വാക്കിൽ പറഞ്ഞാൽ എൻ്റെ ജീവിതത്തിലെ സുവർണ്ണ കാലഘട്ടം.  ചെറിയ സ്കൂളിൽ നിന്നും വലിയ സ്‌കൂളിലേക്ക് ഉള്ള ചുവട് മാറ്റം.  ഞാൻ എന്ന വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതിന് ആ 5 വർഷങ്ങൾ (1996 - 2001) വളരെ അധികം പ്രാധാന്യം വഹിച്ചിട്ടുണ്ട്.  ഞാൻ എൻ്റെ ജീവിതത്തിൽ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിന് പ്രധാന കാരണം കമ്പിൽ മാപ്പിള ഹൈസ്ക്കൂളിലെ പഠനകാലവും, ആ സമയം  അവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരുടെ സ്നേഹവും പ്രോത്സാഹനവും കൊണ്ട് തന്നെ ആണ്.  പാഠ്യ വിഷയങ്ങളിൽ മാത്രമല്ല, കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർ ഒരു പടി മുന്നിൽ തന്നെ ആയിരുന്നു.  ഒരു വ്യക്തിയുടെ ജീവിതത്തിലെ വലിയ നേട്ടം തന്നെ ആണ് നല്ല സുഹൃത്തുക്കൾ.  ഇന്നും കൂടെ ചേർത്ത് നിർത്തുന്ന അത്തരം സുഹൃത്തുക്കളെ സമ്മാനിച്ചതും ഈ വിദ്യാലയം തന്നെയാണ്.

മുന്നോട്ടേക്കുള്ള വളർച്ചക്ക് കമ്പിൽ മാപ്പിള ഹൈസ്കൂളിന്, ഒരു പൂർവ്വ വിദ്യാർത്ഥിനി എന്ന നിലയിൽ എല്ലാവിധ ആശംസകളും നേരുന്നു.


ഡോ. മിത  കെ വി (അസിസ്റ്റൻറ് പ്രൊഫസർ, ഡിപ്പാർട്മെൻറ് ഓഫ് ഫിസിയോളജി), ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ, മാംഗ്ലൂര്, കർണ്ണാടക

2001 - എസ്.എസ്.എൽ.സി - കമ്പിൽ മാപ്പിള ഹൈസ്കൂൾ

2009 –എം.എസ് സി - മെഡിക്കൽ ഫിസിയോളജി

2017 –പി.എച്ച്.ഡി - മെഡിക്കൽ ന്യൂറോ ഫിസിയോളജി