ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രീമതി. ശാലിനി എഴുത്തുകാരി

ഒട്ടേറെ  മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് അസംപ്ഷൻ സ്കൂൾ.

അവർ ഇന്ന്  നാടിൻറെ  നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.

സ്കൂളിൽ നിന്ന്  വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു.....

ശ്രീമതി .ശാലിനി എഴുത്തുകാരി

ശ്രീമതി .ഷജിന... ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ

അസംപ്ഷൻ ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന ശ്രീമതി.ശാലിനി.സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ തന്നെ എഴുതുകയും,  വായനയോട് താൽപര്യവുമുണ്ടായിരുന്ന വിദ്യാർഥിയായിരുന്നു ശ്രീമതി.ശാലിനി.എഞ്ചിനീയറായി ജോലി ലഭിച്ചെങ്കിലും ശാലിനി പുസ്തകം എഴുതാൻ വേണ്ടി തന്റെ എൻജിനീയറിങ് ജോലി തന്നെ താൽകാലികമായി രാജിവെക്കുകയായിരുന്നു..

ശ്രീമതി. ഷജിന... ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ

അസംപ്ഷൻ ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന ശ്രീമതി സജിന ഇപ്പോൾ ഫോറസ്റ്റ് ഡിവിഷനിൽ ഓഫീസറായി ജോലി ചെയ്യുന്നു .പഠ

ന കാലഘട്ടത്തിൽ വളരെ ആക്ടീവ് ആയിരുന്ന വിദ്യാർഥിനിയായിരുന്നു സജിന .കഠിനാധ്വാനത്തിലൂടെ  സ്ഥിരോത്സാഹത്തിലൂടെയും മികച്ച

നേട്ടം കൈവരിച്ചു..

ശ്രീമതി.ഇ.പി .ജ്യോതി എഴുത്തുകാരി ,ഗായിക ,പ്രഭാഷക.......

എഴുത്തുകാരി ,ഗായിക പ്രഭാഷക ,ടെലിവിഷൻ പ്രോഗ്രാം നറേറ്റർ ,24 വർഷമായി കോഴിക്കോട് ആകാശവാണിയിൽ സാഹിത്യ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നു .ആ നുകാലികങ്ങളിൽ എഴുതുന്നു. കഥകൾ അഞ്ച് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2011 ലെ നന്മ യുവകലാസാഹിത്യ സാംസ്കാരിക പുരസ്കാരം ,കാരൂർ പുരസ്കാരം 2012 ,ബാലാമണിയമ്മ സാഹിത്യ പുരസ്കാരം 2014 ,സുകുമാർ അഴീക്കോട് സാഹിത്യ പുരസ്കാരം 20l6, മാധവിക്കുട്ടി സാഹിത്യ പുരസ്കാരം 2017 ,ഒ.വി.വിജയൻ സാഹിത്യ പുരസ്കാരം 2018 ,കേശവദേവ് സാഹിത്യ പുരസ്കാരം 2019 ,ജനവേദി പ്രതിഭാ പുരസ്കാരം 2019 ,ഹിന്ദി പ്രചാർ വേദി രാഷ്ട്രഭാഷ സ്നേഹി പുരസ്കാരം 2019 , മികച്ച ഗായികയ്ക്കുള്ള 2013 ലെ തുളുനാട് പുരസ്കാരം,2021 ലെ സ്ത്രീ ശാക്തീകരണം സവിശേഷ പുരസ്കാരം എന്നീ പുരസ്കാരങ്ങൾ. സാമൂഹിക സാംസ്കാരിക രംഗത്ത് സജീവം .നിരവധി സാംസ്കാരിക സംഘടനകളിൽ ഭാരവാഹി .മലയാളം ,സാമ്പത്തിക ശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദം. എം.ബി.എ. ബിരുദം ,മാനേജ്മെന്റിൽ എം.ഫിൽ ,കാലിക്കറ്റ് സർവകലാശാല മലയാള കേരള പഠനവിഭാഗത്തിൽ ഗവേഷക.നിരവധി ആൽബങ്ങൾക്കുവേണ്ടി കവിതകളും പാട്ടുകളും ആലപിച്ചിട്ടുണ്ട്. ഗുരുവായൂർ

ശ്രീമതി .ഇ പി ജ്യോതി-എഴുത്തുകാരി

ചെമ്പൈ സംഗീതോത്സവത്തിൽ പാടിയിട്ടുണ്ട് .കവി പി.കെ.ഗോപിയുടെ രചനക്ക് സ്വന്തമായി സംഗീതം നൽകി ആലപിച്ച കുട്ടികൾക്കായുള്ള പാട്ട്

ഏറെ ശ്രദ്ധിക്കപ്പെട്ടു .ദേശീയ-അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് .കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാര നിർ

ണയത്തിൽ പ്രിലിമിനറി പാനൽ അഡ്വൈസർ ആയിരുന്നു.സംസ്ഥാനയുവജനക്ഷേമ ബോർഡിനു വേണ്ടി ക്ലാസ്സെടുത്തിട്ടുണ്ട്. 24 വർഷത്തെ അധ്യാ

പന പരിചയം.എറണാകുളത്ത്നിന്ന് പ്രസിദ്ധീകരിക്കുന്ന മെട്രോകേരള മാസികയുടെ അസോസിയേറ്റ് എഡിറ്റർ. സ്ത്രീക്ഷേമ പ്രചരണ പ്രവർത്തനങ്ങ

ളിൽ സജീവം.മിൽമ ഉദ്യോഗസ്ഥൻ എം.അരവിന്ദനാണ് ഭർത്താവ്.മകൾ ഹരിപ്രിയ ഇ.പി. മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്. സ്വദേശം കോ

ഴിക്കോട് പന്തീരാങ്കാവ്.....

ശ്രീമതി.മോനിഷ.. സീരിയൽ ആർട്ടിസ്റ്റ്

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന ശ്രീമതി മോനിഷ ഷാജി. അഭിനയത്തിൽ വലിയ താല്പര്യം ഉള്ള ആളായിരുന്നു. നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുകയും മികവ് പുലർത്തുകയും ചെയ്തിരുന്നു. മഞ്ഞുരുകും കാലം ടെലി സീരിയലിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.

ശ്രീമതി.ഹൈറ സുൽതാന.. കഥാകാരി

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന ശ്രീമതി ഹൈറ സുൽതാന. ദ്വീപ് ഹൈറയുടെ ഒരു പ്രമുഖ രചനയാണ്..

അനുഷ്‍ക-ശാസ്ത്രജ്ഞ(ISRO)

പൂർവ്വവിദ്യാർത്ഥിയായിരുന്ന അനുഷ്ക ഐ ഐ എസ് ടി യിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം  നേടി. ഇപ്പോൾ ബാംഗ്ലൂർ ഐ.എസ്.ആർ.ഒ. കേന്ദ്രത്തിൽ ജോലി ചെയ്യുന്നു...

അബ്ദുൾ ജബ്ബാ്ർ 400 mtr state first-2013
jabbar-book binding state 1st-2015
അനുഷ്‍ക( ISRO SCIENTIST) സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു
മോനിഷ.. സീരിയൽ ആർട്ടിസ്റ്റ്
ഡോ.സലിൻ
ജാഹിദ് -javeline State 2nd-2014
. . . . ഹൈറ സുല്ത്താന.. കഥാകാരി