ജി.എച്ച്.എസ്സ്.എരിമയൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
എ.സ്' പി.സി പരേഡ്
SPC 2019 യൂണിറ്റ്

[സ്റ്റുഡൻറ് പോലീസ് കേഡറ്റ്

സാമൂഹ്യബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന് ഉദ്ദേശത്തോടെ 2016 ജൂലൈ 20ന് എരുമയൂർ ഗവൺമെൻറ് സ്കൂളിൽ ഈ പദ്ധതി ആരംഭിക്കുകയുണ്ടായി ശ്രീ കെ ഡി പ്രസന്നൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു

എട്ടിലെയും 9 ലെയും ആൺകുട്ടികളെയും പെൺകുട്ടികളെയും ഉൾപ്പെടുത്തി രണ്ട് ബാച്ചുകൾ ആയാണ് എസ് പി സി പ്രവർത്തിക്കുന്നത് ജൂനിയർ കേഡറ്റ്സ് 44 പേരും സീനിയർ കേഡറ്റ് 44 പേരും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു

എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത് ബുധൻ ശനി ദിവസങ്ങളിൽ ആണ് എസ് പി സി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുന്നത്

ഹൈസ്കൂളിലെ രണ്ട് അധ്യാപകർ സി പി ഓ എ സി പി ഓ എന്നിങ്ങനെയും ആലത്തൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ മാർ ഡി ഐ, ഡബ്ലിയു ഡി ഐ എന്നിങ്ങനെ സേവനമനുഷ്ഠിക്കുന്നു

അധ്യാപകർ എസ് പി സി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും മേൽനോട്ടം വഹിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു

ഡ്രിൽ ഇൻസ്ട്രക്ടർമാർ കേഡറ്റുകൾക്ക് പരേഡും ഡ്രില്ലും പരിശീലിപ്പിക്കുന്നു

എസ് പി സി കേഡറ്റുകൾക്ക് രണ്ടു ജോഡി യൂണിഫോം റിഫ്രെഷ് മെൻ്റ്എന്നിവ  നൽകിവരുന്നു

എസ് പി സി കേഡറ്റുകൾക്ക് എക്സൈസ് ഫോറസ്റ്റ് ആരോഗ്യം തദ്ദേശ സ്വയംഭരണ സ്ഥാപനം ഫയർഫോഴ്സ് എന്നീ വകുപ്പുകൾ പിന്തുണ നൽകി വരുന്നു

ആഴ്ചയിലെ രണ്ടു ക്ലാസുകൾക്ക് പുറമേ ഓണം ക്യാമ്പ് ക്രിസ്മസ് ക്യാമ്പ് മധ്യവേനൽ അവധി ക്യാമ്പ് ജില്ലാതല ക്യാമ്പ് സംസ്ഥാനതല ക്യാമ്പ് എന്നിവ നൽകി വരുന്നു

ഇതിനുപുറമേ പല പ്രോജക്ടുകളും എസ്പിസി നടപ്പിലാക്കി വരുന്നുണ്ട് ട്രാഫിക് ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിവരുന്ന പദ്ധതിയാണ് ശുഭയാത്ര

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും എസ് പി സി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു

സ്കൂൾ കുട്ടികളെ ലഹരിവസ്തുക്കളിൽ നിന്നും പുകയില ഉൽപ്പന്നങ്ങളിൽ നിന്നും അകറ്റിനിർത്തുവാനും അതു ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായും റാലികൾ സെമിനാറുകൾ എന്നീ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നു

റെസ്പോൺസിബിൾ വേസ്റ്റ് മാനേജ്മെൻറ്

പ്രകൃതിവിരുദ്ധമായ എല്ലാ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ഒഴിവാക്കുന്നതിനും വീടുകളിലെ മാലിന്യങ്ങൾ അവിടെത്തന്നെ സംസ്കരിക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ എസ്പിസി കേഡറ്റുകൾ നടത്തിവരുന്നു


ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു എന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ആപ്തവാക്യം അനുസരിച്ച് സ്റ്റുഡൻറ് പോലീസ് കേഡറ്റ് നടത്തിവരുന്ന പദ്ധതിയാണ് എല്ലാവർക്കും ആരോഗ്യം

പരിസ്ഥിതി പഠനസംരക്ഷണ പദ്ധതിയായ മൈ ട്രീ

ആഗോളതാപനത്തിന് മറുപടി മരങ്ങൾ എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് കേഡറ്റുകൾ നടത്തുന്ന പദ്ധതിയാണ് എൻറെ മരം ഇതിനോടനുബന്ധിച്ച് പ്രകൃതി പഠനയാത്രകൾ ക്യാമ്പുകൾ എന്നിവ നടത്തിവരുന്നു

ലീഗൽ ലിറ്ററസി പ്രോഗ്രാം കേഡറ്റുകളിൽ നിയമ അവബോധം വളർത്തുന്നതിനും നിയമങ്ങൾ അനുസരിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ചൈൽഡ് ലൈനിനെക്കുറിച്ചും അതിൻറെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കുന്നതിനുള്ള പദ്ധതിയാണ് ഇത് ലീഗൽ സർവീസ് സൊസൈറ്റിയുടെയും ചൈൽഡ് ലൈൻ പ്രവർത്തകരുടെയും ക്ലാസുകൾ നൽകിവരുന്നു

ഫ്രണ്ട് @ഹോം

സഹപാഠികളോട് സ്നേഹം അനുകമ്പ കരുതൽ എന്നീ ഗുണങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിനുള്ള പദ്ധതിയാണ് ഇത്. എല്ലാവർഷവും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിവരുന്നു

കേഡറ്റുകൾ ജില്ലാതല സ്വാതന്ത്ര്യദിന പരേഡുകളിൽ പങ്കെടുക്കുകയും നെല്ലിയാമ്പതി വീഴിമല, പറമ്പിക്കുളം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും കോവിഡ് കാലത്തും പ്രളയ കാലത്തും അവരുടേതായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട് 40000 പരം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ദാനം നൽകിയിട്ടുണ്ട്

കോവിഡ് മഹാമാരി കാലത്ത്  പി.പി.എ കിറ്റുകളും മാസ്ക്കുകളും ആരോഗ്യപ്രവർത്തകർക്ക് നൽകുകയും പച്ചക്കറികൾ വീടുകളിൽ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട് ഓൺലൈൻ പഠനത്തിനായി ആവശ്യമുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ ശേഖരിച്ച് നൽകുകയും അതുപോലെതന്നെ അടച്ചുറപ്പില്ലാത്ത വിദ്യാർത്ഥിയുടെ വീടിന് വാതിൽ വച്ച് നൽകുകയും ചെയ്തു

ആലത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ എസ്പിസി കേഡറ്റുകൾ തെരുവുനാടകം അവതരിപ്പിച്ചു. ആയത് ആകാശവാണിയിൽ സംപ്രേഷണം ചെയ്യുകയും ഉണ്ടായി ലഹരി എന്ന ഷോർട്ട് ഫിലിം തയ്യാറാക്കുകയും ലഹരിക്കെതിരെ പോരാടുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ വിമുക്തി എന്ന ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു

വനിതാ പോലീസിന്റെ സഹായത്തോടെ എസ്പിസി കാഡറ്റുകൾക്ക് സെൽഫ് ഡിഫൻസ് പരിശീലനം ലഭിക്കുകയുണ്ടായി

NDRF നേതൃത്വത്തിൽ നടന്ന ഡിസസ്റ്റർ മാനേജ്മെൻറ് ക്ലാസുകളിലും ആലത്തൂർ ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ക്ലാസുകളിലും കേഡറ്റുകൾ പങ്കെടുത്തു

കോളേജുകളിൽ ശാസ്ത്രപ്രദർശനത്തിന്റെ ഭാഗമായി പരീക്ഷണങ്ങൾ അവതരിപ്പിച്ചു

ആലത്തൂർ ആശുപത്രിയിലെ ഡോക്ടർമാരുടെ സഹായത്താൽ പ്രഥമശുശ്രൂഷ ക്ലാസുകൾ നടത്തി

എരുമയൂർ ഹൈസ്കൂളിലെ എസ് പി സി പ്രവർത്തനങ്ങൾ ആരംഭിച്ചത് ഫിസിക്സ് അധ്യാപകനായ ശ്രീ ദേവദാസ് സാർ ആയിരുന്നു പ്രധാനാദ്ധ്യാപകനായി സ്ഥലംമാറ്റം കിട്ടി പോകുന്നതുവരെ അദ്ദേഹം ആസ്ഥാനത്ത് തുടർന്നു അസിസ്റ്റൻറ് സിപിഓ ആയി ഹിന്ദി അധ്യാപികയായ രമണി ടീച്ചർ തുടർന്നുവരുന്നു ഇപ്പോൾ ടീച്ചറുടെ നേതൃത്വത്തിലുള്ള എസ്പിസിയെ നയിക്കുവാൻ ഗണിത അധ്യാപികയായ  ശ്രീമതി മഞ്ജു ടീച്ചറും ഉണ്ട്

ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ ബാബു ശ്രീ സന്ദീപ് ശ്രീമതി സക്കീന എന്നിവരും സേവനമനുഷ്ഠിച്ചിട്ടുണ്ട്

നിലവിലെ ഡ്രിൽ ഇൻസ്ട്രക്ടർമാരാണ് ശ്രീരാജീവ് ശ്രീമതി സൗമ്യ എന്നിവർ