ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2022-23 വർഷത്തിലെ പ്രവർത്തനങ്ങൾ

ചരിത്ര ക്വിസ്

സംസ്ഥാന ആർക്കൈവ്സ് വകുപ്പ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന കേരളാ ചരിത്രക്വിസ്സ് സ്കൂളിലും സംഘടിപ്പിക്കുകയുണ്ടായി. താഴെ പരയുന്നവർ ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി.

  1. ഒന്നാം സ്ഥാനം  : ഫാത്തിമ റുബ കെ 10 C
  2. രണ്ടാം സ്ഥാനം : ജൽവ നിഷാനി സി.പി. 10 F
  3. മൂന്നാം സ്ഥാനം  : അഫ്രിദ ടി.വി. 9 G, അഭിനയ 8 F

ചാന്ദ്രദിന ക്വിസ്

ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂൾതലത്തിൽ ക്വിസ് മത്സരം നടത്തി. താഴെ പറയുന്നവർ വിജയികളായി.

  1. ഒന്നാം സ്ഥാനം  : ഫാത്തിമ റുബ കെ - 10 C
  2. രണ്ടാം സ്ഥാനം : ഫാത്തിമ സന ടി. കെ. 10 F
  3. മൂന്നാം സ്ഥാനം  : 1. വൈഗ ടി 9 E, 2. ഫാത്തിമ ഷഹ്‍ല - 9 E

2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ

സാമൂഹ്യശാസ്ത്ര ക്ലബ്ബി (S.S. Club)ന്റെ രൂപീകരണ യോഗം 13/06/2017 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. ക്ലബ്ബ് ഭാരവാഹികളായി യഥാക്രമം രോഹിത് ചന്ദ്രൻ(ക്ലബ് സെക്രട്ടറി), അസ് ലഹ .ടി.( ഡെപ്യൂട്ടി സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വേറിട്ട് പ്രവർത്തിച്ചിരുന്ന ഗാന്ധിദർശൻ ക്ലബ്ബ് സൌകര്യം പരിഗണിച്ച് എസ്.എസ് ക്ലബ്ബുമായി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ക്ലബ് കൺവീനർ സീജി പി.കെ. നേതൃത്വം നൽകി. ക്ലാസ് പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഈ വർഷം സ്കൂളിൽ എസ്.എസ്. ക്ലബ്ബ് വകയായി ഒരു കുടിവെള്ള ഫിൽട്ടർ സ്കൂളിന് നൽകാനും, ഔഷധതോട്ട നിർമാണത്തിൽ സഹകരിക്കാനും തീരുമാനിച്ചു.

ക്ലബ്ബിന്റെ പ്രഥമയോഗം 7/7/17 ന് നടന്നു. ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ജൂൺമാസ പ്രവർത്തനങ്ങളായി വിദ്യാവാണി റേഡിയോ പ്രോഗ്രാം, ഡി.ക്യൂ. ഫെസ്റ്റ്, ജൂൺ 16 ന് മലപ്പുറംജില്ലാ പിറവി പരിപാടികൾ, ജൂൺ 26 ന് ലഹരിവിരുദ്ധ ദിന പരിപാടികൾ എന്നിവ ആസൂത്രണം ചെയ്തു.

ജെ.ആർ.സിയുമായി സഹകരിച്ച് റേഡിയോ നാടകം, ലഹരിവിരുദ്ധ ക്വിസ് എന്നിവയും നടത്തി.

തീരുമാനിച്ച പ്രകാരം നിശ്ചിത തിയ്യതികളിൽ പ്രവർത്തനങ്ങൾ നടന്നു. ക്വിസ് മത്സരത്തിൽ മുഹമ്മദ് അൻഷിദ്, ഹസനുൽബന്ന ടീം ഒന്നാം സ്ഥാനവും തസ്ലിം അഹ്മദ് അൻഷിഫ് ടീം രണ്ടാം സ്ഥാനവും നേടി.

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

2017-18 അധ്യായന വർഷത്തേക്കുള്ള സ്കൂൾ ലീഡറെയും ക്ലാസ് പ്രതിനിധികളെയും സ്കൂൾ പാർലമെൻ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനായി 19/07/2017 ന് ബുധനാഴ്ച അധ്യാപകരും വിദ്യാർഥികളും അണിനിരന്നു. എസ്.എസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിന് ഐ.ടി ക്ലബ് സാങ്കേതിക സഹായം കൊണ്ടും സ്കൂൾ ജെ.ആ.ർ.സി അംഗങ്ങൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായും സേവനം നൽകി. 8,9,10 ക്ലാസുകൾക്കായി ഒരുക്കിയ മൂന്ന് ബൂത്തിൽ അധ്യാപക പ്രതിനിധികൾ പ്രസൈഡിംഗ് ഓഫീസർമാരായി ജെ.ആർ.സി അംഗങ്ങളാണ് ഒന്നും രണ്ടും മൂന്നും പോളിംഗ് ബൂത്ത് ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിച്ചത്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ചിട്ടവട്ടങ്ങളോടെ നടത്തപ്പെട്ട തെരഞ്ഞെടുപ്പ് ജനാധിപത്യ തെരഞ്ഞെടുപ്പ് രീതിയെ പൂർണമായും വിദ്യാർഥികൾക്ക് അനുഭവഭേദ്യമാക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തേണ്ട വിജ്ഞാപനങ്ങളും പ്രചാരണവും മുറപോലെ നടന്നു. വോട്ടുപിടുത്തവും വാഗ്ദാനങ്ങളും തികച്ചും സമാധാന പൂർണമായിരുന്നു. ഈ വർഷവും തെരഞ്ഞെടുപ്പ് പൂർണമായും കമ്പ്യൂട്ടർ വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു. സ്ഥാനാർഥികളുടെ ഏജൻ്റുമാർ വോട്ടിംഗിലും വോട്ടെണ്ണലിലും മോക്ക് പോളിലുമൊക്കെ മുഴുസമയ നീരീക്ഷകരായി തെരഞ്ഞെടുപ്പിൻ്റെ സുതാര്യത ബോധ്യപ്പെടുത്തി.

പഠനയാത്ര

സയൻസ് ക്ലബിൻ്റെയും എസ്.എസ്. ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് പ്ലാനറ്റേറിയത്തിലേക്കും ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലേക്കും പഠനയാത്ര നടത്തി.

ഹിരോഷിമാദിനാചരണം

വർഷം തോറും നടത്തിവരാളുള്ള ഹിരോഷിമാ ദിനാചരണം സ്കൂളിൽ വിവിധ പരിപാടികളോടെ എസ്.എസ്.ക്ലബ്ബിൻ്റെ കീഴിൽ ആചരിച്ചു. ആഗസ്ത് 6 ന് ഹിോഷിമ ദിനവും 9 ന് നാഗസാക്കി ദിനവുമാണ് ഗാന്ധിദർശൻ ക്ലബിൻ്റെ കൂടി സഹകരണത്തോടെ ആചരിച്ചത്. പ്രസംഗമത്സരം, കൊളാഷ് മത്സരം എന്നിവ നടത്തി. ഒറേറ്ററി ക്ലബ്ബും ഇതിൽ സഹകരിച്ചു. പ്രത്യേക അസംബ്ലിയും യുദ്ധവിരുദ്ധ സന്ദേശവും, പ്രത്യേക യുദ്ധവിരുദ്ധ ബോധവൽക്കരണ പരിപാടിയും നടന്നു.

പ്രസംഗമത്സരത്തിൽ കൃഷ്ണേന്ദു (8 ബി) മുഹമ്മദ് അൻഷിദ് (10 ഡി) എന്നിവർ ഒന്നാം സ്ഥാനവും അൻഷിഫ് (10 എ) രണ്ടാം സ്ഥാനവും മുൻജിയ (8 ഡി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കൊളാഷ് മത്സരത്തിൽ മുഴുവൻ ക്ലാസുകളും പങ്കെടുത്തു. ക്ലാസ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ 8, 9, 10 ക്ലാസുകളിൽ നിന്ന് ഒന്നും രണ്ടും മൂന്നും സമ്മാനാർഹരെ തെരഞ്ഞെടുത്തു. മത്സര ശേഷം കൊളാഷുകൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.

സോതന്ത്ര്യദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ അങ്കണത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പൾ അനിൽ മാഷ് പതാക ഉയർത്തി. ചടങ്ങിൽ എച്ച് എം. പി.ടി.എ പ്രസിഡണ്ട് പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൾ, എച്ച്.എം., പി.ടി.എ പ്രസിഡണ്ട് വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ് അൻഷിദ്. എൻ, സജീറലി, അനശ്വര, ക്രിഷ്ണേന്ദു എന്നിവർ പ്രസംഗിച്ചു. സ്നേഹയും പാർട്ടിയും, റിയയും പാർട്ടിയും വൃന്ദയും പാർട്ടിയും ദേശഭക്തിഗാനം പാടി. മാഗസിനുകളുടെ പ്രകാശനവും സമ്മാനദാനവും നടന്ന�


സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധക്ലബ്ബുകളുടെ കീഴിൽ വിപുലമായ പരിപാടികൾ നടന്നു. എസ്.എസ്., ഗാന്ധിദർശൻ ക്ലബിന് കീഴിൽ നടന്ന ക്വിസ് മത്സരം, സ്വതന്ത്ര്യദിന പതിപ്പ് നിർമാണ മത്സരം, സ്വതന്ത്ര്യസമര നായകരുടെ രംഗാവിഷ്കാരം, ഉർദു ക്ലബിന് കീഴിൽ നടന്ന ഉർദു പതിപ്പ് നിർമാണം. ജെ.ആർ.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒരു ചോദ്യം ഒരു ഉത്തരം എന്ന പൊതുജനസമ്പർക്ക പരിപാടി എന്നിവ ശ്രദ്ധേയമായ�