ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2020 -21 അധ്യയനവർഷം ഗവൺമെന്റ് എച്ച്എസ് മണ്ണഞ്ചേരി ചരിത്രവിജയത്തിലേക്ക്

2020 -21 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 306 കുട്ടികളെയും ഉന്നത വിജയത്തിലെത്തിക്കാൻ സാധിച്ചത് സ്കൂളിന് അഭിമാനകരമായ നേട്ടം. ഹെഡ്മിസ്ട്രസ് സുജാത ടീച്ചറി ന്റെ  മേൽനോട്ടത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും പിന്തുണയും പ്രോത്സാഹനവുമാണ് ഈ വിജയത്തിന് ആധാരം. 58 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ കഴിഞ്ഞു. 9 എ പ്ലസിനു അർഹരായ കുട്ടികൾ നിരവധിയാണ്  ഓൺലൈനിൽ തുടങ്ങിയ അധ്യയനം ഡിസംബർ ഓടുകൂടി ഓഫ്‌ലൈൻ ലേക്ക് മാറി. അന്നുമുതൽ തന്നെ പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഗ്രൂപ്പ് ആക്കി കൊണ്ട് പ്രത്യേകം ചിട്ടപ്പെടുത്തിയ മോഡ്യുളുകൾ അനുസരിച്ച് പരിശീലിപ്പിക്കാൻ കഴിഞ്ഞത് നൂറുശതമാനം വിജയം കൈവരിക്കാൻ ഏറെ സഹായിച്ചു.