കെ. അൻവർ സാദത്ത്
മലയാളത്തിലെ ഒരു ശാസ്ത്രസാഹിത്യകാരനും കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയായ കൈറ്റിന്റെ (പൂർണ്ണനാമം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസറുമാണ് കെ.അൻവർ സാദത്ത്.[1]
| കെ.അൻവർ സാദത്ത് | |
|---|---|
| തൊഴിൽ | മലയാള ശാസ്ത്രസാഹിത്യകാരൻ, ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസർ കൈറ്റ് |
| പുരസ്കാര(ങ്ങൾ) | മികച്ച ശാസ്ത്രരചനയ്ക്കുള്ള ശാസ്ത്രസാങ്കേതിക കൗൺസിലിന്റെ അവാർഡ് (2005) |
ജീവിതരേഖ
1973 സെപ്‌തംബർ 24-ന് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ ജനിച്ചു. ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് അയിരുന്നു സ്കൂൾ പഠനം. പാലക്കാട് ഗവ.വിക്‌ടോറിയ കോളേജിൽനിന്ന് ഫിസിക്‌സിൽ ബിരുദവും, തിരുവനന്തപുരം ഗവ.എഞ്ചിനീയറിങ്ങ് കോളേജിൽനിന്നും എം.സി.എ.യും നേടി. ആനുകാലികങ്ങളിൽ വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പംക്തികൾ കൈകാര്യം ചെയ്‌തുവരുന്നു. തിരുവനന്തപുരത്തുളള ഇലക്‌ട്രോണിക്‌സ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് സെന്റർ, ഇൻഫർമേഷൻ കേരള മിഷൻ എന്നീ സ്ഥാപനങ്ങളിലും ‘അക്ഷയ’ ഐ.ടി. പദ്ധതിയിലും പ്രവർത്തിച്ചിട്ടുണ്ട്.[2] കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെൿനോളജിയിലെ (കുസാറ്റ് ) സിൻഡിക്കേറ്റ് (ഐടി വിദഗ്ദ്ധൻ) അംഗമാണ്.[3] പൊതു വിദ്യഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിച്ചിരുന്ന ഐടി@സ്കൂൾ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. [4]
കൃതികൾ
- ഇന്റർനെറ്റ് പ്രയോഗവും സാധ്യതയും
- സൈബർ കുറ്റകൃത്യങ്ങളും ഇന്ത്യൻ സൈബർ നിയമവും
- നാനോ ടെക്നോളജി
- സൈബർസ്കാൻ
- ഇൻഫർമേഷൻ ടെക്നോളജി
പുരസ്കാരങ്ങൾ
- മികച്ച ശാസ്ത്രരചനയ്ക്കുള്ള ശാസ്ത്രസാങ്കേതിക കൗൺസിലിന്റെ 2005 ലെ അവാർഡ്
അവലംബങ്ങൾ
- ↑ https://kite.kerala.gov.in/KITE/index.php/welcome/about_us
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index field '?' (a nil value)
- ↑ http://education.mathrubhumi.com/php/news_events_details.php?nid=20991
- ↑ https://www.itschool.gov.in/glance.php