ജി.യു.പി.എസ് പഴയകടക്കൽ/നാടോടി വിജ്ഞാനകോശം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ളോക്കിലാണ് 64.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 21 വാർഡുകളാണുള്ളത്.കരുവാരകുണ്ടിലൂടെ ഒഴുകുന്ന പുഴയാണ് ഒലിപ്പുഴ.ഇതാണ് പിന്നീട് കടലുണ്ടിപ്പുഴയായി മാറുന്നത്. കാപ്പി,റബ്ബർ എന്നിവ കരുവാരകുണ്ടിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു.പ്രശസ്ത എഴുത്തുകാരായ എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്നെഴുതിയ നോവലായ അറബിപ്പൊന്ന് എഴുതപ്പെടുന്നത് കരുവാരകുണ്ട് വെച്ചാണ്. മലപ്പുറം ജില്ലയിലെ ഏറ്റവും പ്രകൃതി രമണീയമായ ഗ്രാമപഞ്ചായത്താണ് കരുവാരകുണ്ട്. പശ്ചിമഘട്ട മലനിരകൾക്കിടയിൽ ചുറ്റുഭാഗവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നാടാണ് കരുവാരകുണ്ട്. ഇവിടെ ടൂറിസം മേഖലക്ക് വളരെയധികം സാധ്യതകൾ ഉണ്ടെങ്കിലും അതിവിരളമായേ അത് ഉപയോഗിക്കപ്പെട്ടിട്ടൊള്ളൂ. ചേറുമ്പ് ഇക്കോ വില്ലേജ്, കേരളാം കുണ്ട് വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന സന്ദർശന കേന്ദ്രങ്ങൾ. എന്നാൽ ഇത്രത്തോളം പേരെടുക്കാത്ത ധാരാളം വെള്ളച്ചാട്ടങ്ങളും മലകളും ബംഗ്ലാവുകളും ഇവിടെയുണ്ട്. സ്വപനക്കുണ്ട്, മദാരിക്കുണ്ട്, ബെന്നിക്കുണ്ട്, ബറോഡ വെള്ളച്ചാട്ടം, പാണ്ടൻപാറ, കേരള ബംഗ്ലാവ്, വട്ടമല, കൂമ്പൻ മല തുടങ്ങി ധാരാളം കാഴ്ച സ്ഥലങ്ങൾ കരുവാരകുണ്ടിൽ ഉണ്ട്. മലപ്പുറം ജില്ലയിലെ തന്നെ ഏക തേയിലത്തോട്ടം സ്ഥിതി ചെയ്യുന്നതും കരുവാരകുണ്ടിലാണ്. കേരളത്തിലെ ആദ്യകാല റബ്ബർ എസ്റ്റേറ്റുകളിലൊന്നായ കേരള എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നതും കരുവാരകുണ്ടിലാണ്.
ചുറ്റും മലനിരകളാൽ ചുറ്റപ്പട്ട പ്രദേശമായതിനാൽ ധാരാളമായി മഴ ലഭിക്കുന്ന പ്രദേശം കൂടിയാണ് കരുവാരകുണ്ട്. ഇക്കാരണത്താൽ തന്നെ കേരളത്തിലെ ചിറാപുഞ്ചി എന്ന വിശേഷണവും കരുവാരകുണ്ടിനുണ്ട്