സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24025 (സംവാദം | സംഭാവനകൾ) ('== '''സ്കൗട്ട്''' == 30/8/2010 ൽ അധ്യാപികയായ ഫാൻസി  എം .ജെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൗട്ട്

30/8/2010 ൽ അധ്യാപികയായ ഫാൻസി  എം .ജെ സ്കൗട്ട് ബേസിക്  പൂർത്തിയാക്കുകയും അതിനെ തുടർന്ന്  നമ്മുടെ സ്കൂളിൽ ആദ്യമായി  സ്കൗട്ട് പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു (14317/10) ചാർട്ടർ നമ്പർ പ്രകാരം 32സ്കൗട്ട് വിദ്യാർത്ഥികൾ ഓരോ വർഷവും സജീവമായി പ്രവർത്തിച്ചുവരുന്നു. 196th ചാവക്കാട്  സ്കൗട്ട് ട്രൂപ്പ് എന്ന നിലയിൽ മികച്ച  പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു . സ്കൂളിലെ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ  സ്കൗട്ട്സ് വീടുകളിൽ പൂന്തോട്ടം നിർമ്മിച്ചു. കൂടാതെ വീടിന്റെ അടുത്ത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ലോകപരിസ്ഥിതി യോടനുബന്ധിച്ച് സ്കൂളിലും വിദ്യാർത്ഥികളുടെ വീടുകളിലും വൃക്ഷത്തൈ വെച്ചുപിടിപ്പിച്ചു .കിച്ചൻ ഗാർഡൻ പ്രൊജക്ട് ചെയ്യുന്നതിന്റെ ഭാഗമായി സ്കൗട്ട് വിദ്യാർത്ഥികളും  വീടുകളിൽ ഒരു അടുക്കളത്തോട്ടം നിർമ്മിച്ചു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ആശയത്തെ  മുൻനിർത്തി സ്കൂളിൽ പ്ലാസ്റ്റിക് സെമിത്തേരി സ്ഥാപിച്ചു. ജൈവമാലിന്യ ബിൻ സ്ഥാപിക്കുകയും മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി മാറ്റുകയും ചെയ്തു വരുന്നു. കോവിഡ് രോഗികൾക്കായി വിദ്യാർഥികളും അധ്യാപകരും ചേർന്ന് പുതപ്പുകൾ  സംഭാവന ചെയ്തു. സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി ഒരു പാവപ്പെട്ട വിദ്യാർത്ഥിക്ക്  ഭവനം പണിയുന്നതിനു വേണ്ടി സംഭാവന ചെയ്തു. നാളിതുവരെയായി നിരവധി സ്കൗട്ട്സ്  രാജ്യപുരസ്കാര അവാർഡും, രാഷ്ട്രപതി അവാർഡിനും അർഹരായി. 2022 അധ്യയന വർഷത്തിൽ 8 രാജ്യപുരസ്കാർ അവാർഡ് നേടിയ സ്കൗട്ട് അംഗങ്ങളും ട്രൂപ്പിൽ ഉണ്ട് .