സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്

30/8/2010 ൽ അധ്യാപികയായ ഫാൻസി  എം .ജെ സ്കൗട്ട് ബേസിക്  പൂർത്തിയാക്കുകയും അതിനെ തുടർന്ന്  നമ്മുടെ സ്കൂളിൽ ആദ്യമായി  സ്കൗട്ട് പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു (14317/10) ചാർട്ടർ നമ്പർ പ്രകാരം 32സ്കൗട്ട് വിദ്യാർത്ഥികൾ ഓരോ വർഷവും സജീവമായി പ്രവർത്തിച്ചുവരുന്നു. 196th ചാവക്കാട്  സ്കൗട്ട് ട്രൂപ്പ് എന്ന നിലയിൽ മികച്ച  പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു . സ്കൂളിലെ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ  സ്കൗട്ട്സ് വീടുകളിൽ പൂന്തോട്ടം നിർമ്മിച്ചു. കൂടാതെ വീടിന്റെ അടുത്ത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ലോകപരിസ്ഥിതി യോടനുബന്ധിച്ച് സ്കൂളിലും വിദ്യാർത്ഥികളുടെ വീടുകളിലും വൃക്ഷത്തൈ വെച്ചുപിടിപ്പിച്ചു .കിച്ചൻ ഗാർഡൻ പ്രൊജക്ട് ചെയ്യുന്നതിന്റെ ഭാഗമായി സ്കൗട്ട് വിദ്യാർത്ഥികളും  വീടുകളിൽ ഒരു അടുക്കളത്തോട്ടം നിർമ്മിച്ചു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ആശയത്തെ  മുൻനിർത്തി സ്കൂളിൽ പ്ലാസ്റ്റിക് സെമിത്തേരി സ്ഥാപിച്ചു. ജൈവമാലിന്യ ബിൻ സ്ഥാപിക്കുകയും മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി മാറ്റുകയും ചെയ്തു വരുന്നു. കോവിഡ് രോഗികൾക്കായി വിദ്യാർഥികളും അധ്യാപകരും ചേർന്ന് പുതപ്പുകൾ  സംഭാവന ചെയ്തു. സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി ഒരു പാവപ്പെട്ട വിദ്യാർത്ഥിക്ക്  ഭവനം പണിയുന്നതിനു വേണ്ടി സംഭാവന ചെയ്തു. നാളിതുവരെയായി നിരവധി സ്കൗട്ട്സ്  രാജ്യപുരസ്കാര അവാർഡും, രാഷ്ട്രപതി അവാർഡിനും അർഹരായി. 2022 അധ്യയന വർഷത്തിൽ 8 രാജ്യപുരസ്കാർ അവാർഡ് നേടിയ സ്കൗട്ട് അംഗങ്ങളും ട്രൂപ്പിൽ ഉണ്ട് .

ഗൈഡ്സ്

ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ 57 - ത്തെ ഗൈഡ്സ് ഗ്രൂപ്പ് എന്ന പേരിൽ രജിസ്ട്രേഷൻ നടത്തി പ്രവർത്തിക്കുന്ന പ്രസ്ഥാനം കോവിസ് കാലത്ത് കോവിഡ് സെന്ററിലേക്ക് ബെഡ് ഷീറ്റ് കൊടുക്കുകയും കുട്ടികൾ ഉണ്ടാക്കിയ മാസ്ക്ക് വിതരണം ചെയ്യുകയും ചെയ്തു. പ്രസ്ഥാനത്തിന്റെ ഉന്നത പദവിയായ രാഷ്ട്രപതി, രാജ പുരസ്കാർ ടെസ്റ്റുകളിൽ കുട്ടികൾ ഉന്നത വിജയം നേടിയിട്ടുണ്ട്. ജോട്ടാ ജോട്ടി , ഒരാഴ്ച നീണ്ടു നിൽക്കുന്ന കാബോരിറ്റ് എന്നീ ക്യാമ്പുകളിൽ കുട്ടികൾ പങ്കെടുക്കുകയും മികവു കൊണ്ട് ശ്രദ്ധ നേടുകയും ചെയ്തു. മിഷൻ 2021 - 26 എന്ന പദ്ധതിയുടെ ഭാഗമായി പ്രസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ സ്നേഹഭവനം പദ്ധതിക്കു വേണ്ടി കുട്ടികൾ സ്വരൂപിക്കുകയുണ്ടായി. സാമൂഹിക പ്രതി പദ്ധതയും സേവന തത്പരതയും ആണ് ഈ പ്രസ്ഥാനത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ

സ്കൗട്ട് പ്രസ്ഥാനം
സ്കൗട്ട് പ്രസ്ഥാനം

ബുൾ -ബുൾ യൂണിറ്റ്

2000 2001 അധ്യയനവർഷത്തിൽ ആണ് ഈ വിദ്യാലയത്തിൽ ബുൾ -ബുൾ യൂണിറ്റ് ആരംഭിച്ചത്. തിരൂരിൽ നടന്ന കാമ്പൂരിയിൽ  വിദ്യാലയത്തിലുള്ള ബുൾബുൾ പങ്കെടുക്കുകയുണ്ടായി. കോമൾ പങ്ക്, സുവർണ്ണ പങ്ക്, ഗോൾഡൻ ആരോ  എന്ന ബാഡ്ജുകൾ യൂണിറ്റിലെ ബുൾ -ബുൾ നേടുകയുണ്ടായി. ഈ യൂണിറ്റ്  ഇപ്പോഴും സജീവമായി വിദ്യാലയത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.