സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ക്ലബ്ബ് പ്രവർത്തനങ്ങൾ
- മാത്സ് ക്ലബ്
എല്ലാ മാസവും പസിൽസ് മത്സരം നടത്തി വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനങ്ങൾ കൊടുക്കുന്ന്. ഗണിത ശാസ്ത്രജ്ഞന്മാരുടെ സംഭാവനകൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു. എല്ലാ വർഷവും ഗണിത മാഗസിൻ തയ്യാറാക്കുന്നു.
- ഹരിത ക്ലബ്
50 കുട്ടികൾ അംഗങ്ങളായ ഹരിത ക്ലബ് അഞ്ചു വർഷമായി പ്രവർത്തിക്കുന്നു. എല്ലാ വർഷവും ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി നടത്തുന്നു. മുളന്തുരുത്തി പഞ്ചായത്തിലെ കാർഷിക പ്രവർത്തനങ്ങൾക്കുള്ള മികച്ച സ്കൂൾ ആയി 2016 ൽ തിരഞ്ഞെടുത്തു. ജില്ലാ തലത്തിൽ മികച്ച പച്ചക്കറി തോട്ടത്തിനുള്ള ഒന്നാം സമ്മാനം 2016 ൽ ലഭിച്ചു.
![](/images/thumb/a/a8/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D.jpg/250px-%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D.jpg)
![](/images/thumb/0/02/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D_1-26001.jpg/250px-%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D_1-26001.jpg)
![](/images/thumb/a/af/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D_26001.jpg/250px-%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D_26001.jpg)
- സോഷ്യൽ സയൻസ് ക്ലബ്ബ്
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ് ആണ് ഈ സ്കൂളിൽ ഉള്ളത്. വർക്കിങ് മോഡലിന് സമ്മാനങ്ങൾ ലഭിക്കാറുണ്ട്. എല്ലാ പ്രധാനപ്പെട്ട ദിനാചരണങ്ങളും ക്ലബ്ബ് ആചരിക്കുന്നു.
- സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും ഉപജില്ലാ തലത്തിൽ സയൻസ് മാഗസിനും സയൻസ് നാടകത്തിനും സമ്മാനം ലഭിച്ചുവരുന്നു.ചന്ദ്രയാൻ ദിനം ആചരിച്ചു. സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ എല്ലാം തന്നെ കുട്ടികൾക്ക് പ്രയോചനകരമായ രീതിയിൽ ആഘോഷിക്കുന്നു. എല്ലാ വർഷവും കുസാറ്റിലേക്ക് ഒരു പഠന യാത്ര നടത്താറുണ്ട്
- ഹെൽത്ത് ക്ലബ്ബ്
നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഹെൽത്ത് ക്ലബ്ബ് ഞങ്ങൾക്കുണ്ട്. മൂന്ന് ദിവസം നീണ്ടുനിന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് , മെഡിക്കൽ ക്യാമ്പ് നടത്തി. എല്ലാ ആഴ്ചയിലും കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി അയേൺ ഫോളിക് ആസിഡ് ഗുളികകൾ നൽകുന്നു.