സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/പ്രാദേശിക പത്രം
📰നാദം📰
കേരളപ്പിറവി ദിനത്തിൽ കുട്ടികൾ തിരികെ സ്കൂളിലേയ്ക്ക്: സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ
2021 നവംബർ 1 കേരള പിറവി ദിനത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾക്ക് പുതുപ്പിറവി.സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറയിൽ നവംബർ ഒന്നാം തീയതി രാവിലെ 8 a.m തന്നെ അധ്യാപകരെല്ലാരും സ്കൂളിൽ എത്തി. പുക്കളും ബലൂണുകളും തോരണങ്ങളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. കോവിസ് മാനദണ്ഡങ്ങൾ പാലിക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും മുൻകൂട്ടി തയ്യാറാക്കിയിരുന്നു. 9:30 ആയപ്പോൾ 5,6,7,10 ക്ലാസ്സുകളിലെ കുട്ടികൾ സ്കൂളിലേക്ക് എത്തി തുടങ്ങി. കുട്ടികൾക്ക് സാനിറ്റെസർ നൽകുകയും തെർമൽ സ്കാനർ ഉപയോഗിച്ച് എല്ലാവരുടെയും താപനില രേഖപ്പെടുത്തുകയും ചെയ്തു. മനോഹരമായ പ്രവേശനോൽസവ ഗാനങ്ങൾ കേട്ടാണ്കുട്ടികൾ സ്കൂൾ മുറ്റത്തേയ്ക്ക് പ്രവേശിച്ചത്. കുട്ടികളെ എതിരേൽക്കാൻ അധ്യാപകരെല്ലാവരും പ്രധാന കവാടത്തിൽ അണിനിരന്നു. മഹത് വചനങ്ങൾ എഴുതിയ ആശംസ കാർഡുകളും പൂക്കളും മിഠായിയും നൽകിക്കൊണ്ട് ഹെഡ്മിസ്ട്രസ്സ് ബീന സി.സി.യും അധ്യാപകരും കുട്ടികളെ സ്വീകരിച്ചു.
ഗാന്ധിജയന്തി ദിനാഘോഷം
പുന്നത്തുറസെന്റ് ജോസഫ്സ് എച്ച്.എസിൽ 2021 ഒക്ടോബർ 2 ശനിയാഴ്ച8.30pm ന് ഗാന്ധിജയന്തി ദിനാഘോഷം ഗൂഗിൾ മീറ്റിലൂടെ നടന്നു. മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫസർ ബാബു ജോസഫ് ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ വിവിധ ത ലങ്ങളെക്കുറിച്ച് പ്രതിപാദിച്ചു. ഗാന്ധിജി- ക്വിസ് ഓൺലൈൻ ലൈവ് ആയി നടത്തപ്പെട്ടു. കുട്ടികൾക്ക് മത്സരങ്ങൾ നടത്തി. UP വിഭാഗത്തിന് ഗാന്ധിജിയുടെ ചിത്രം വരയ്ക്കാനും HS വിഭാഗത്തിന് ഗാന്ധിജിയുടെ ചിത്രത്തിന് അടിക്കുറിപ്പ് എഴുതാനും ആയിരുന്നു മത്സരം.