എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പഠന വൈകല്യ നിർണയ ക്യാമ്പ് നടന്നു

പഠന വൈകല്യ നിർണയ ക്യാമ്പ് നടന്നു

18/1/22 പഠന വൈകല്യ നിർണയ ക്യാമ്പ് നടന്നു. ,SSMHSS Theyyalingal

ക്യാമ്പിൽ 65 കുട്ടികൾ പങ്കെടുത്ത ക്യാമ്പിന്റെ ഉദ്ഘാടനകർമ്മം സ്കൂൾ പ്രിൻസിപ്പാൾ ബിജു എബ്രഹാം സർ   നിർവഹിച്ചു

ഹെഡ്മാസ്റ്റർ ചക്കോ സർ ചടങ്ങിൽ സ്വാഗതം പറഞ്ഞു . സൈക്കോളജിസ്റ്റ് ഖലീൽ സർ ക്യാമ്പിൽ മുഖ്യ സന്ദേശം നൽകി .

ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ  ജോജോ മാഷ് ആശംസകൾ അർപ്പിച്ചു .സ്പെഷ്യൽ എഡ്യൂക്കേറ്റർ സബാനിയ ടീച്ചർ നന്ദി യും രേഖപ്പെടുത്തി.




ലിറ്റിൽ  കൈറ്റ്സ് പരിശീലനം

ssmhsschool
ലിറ്റിൽ  കൈറ്റ്സ് പരിശീലനം

എസ് എം എസ് തെയ്യലിങ്ങൽ 2021 22 അധ്യയനവർഷത്തെ സ്കൂൾതല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ജനുവരി 20 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ചാക്കോ എൻ സി ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ സുരേഷ് മാഷ് സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്‌ട്രസ് സ്മിത ടീച്ചർ ആശംസകൾ നേർന്നു സ്കൂൾ ഐടി കോഡിനേറ്റർ പ്രസാദ് വടക്കേടം ക്ലാസ്സ്  കൈകാര്യം ചെയ്തു മുഴുവൻ കുട്ടികളുടെയും സജീവമായ പങ്കാളിത്തം   ഈ ക്യാമ്പിനെ വൻവിജയമാക്കി മാറ്റി



ssmhsschool
ഫുട് ബോൾ ദൃശ്യം

ആവേശകരമായ ഫുട്ബോൾ മത്സരം സംഘടിപ്പിച്ച് തെയ്യാല എസ് എസ് എം ഹയർസെക്കന്ററി സ്കൂൾ

എസ് എം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഒൻപത് ദിവസം നീണ്ടു നിന്ന ഫുട്ബോൾ ടൂർണമെൻറ് സമാപിച്ചു.  ഫുട്ബോൾ മത്സരം വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമാണ് നൽകിയത് കഴിഞ്ഞ ഒമ്പത് ദിവസമായി നടന്ന മത്സരങ്ങൾക്ക് ഒടുവിൽ തിങ്കളാഴ്ച നടന്ന ഫൈനൽ മത്സരം നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്കൂൾ പിടിഎ പ്രസിഡണ്ട്  കൂടി ആയ മൂസക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.

ഇൻറർ ക്ലാസ് മത്സരങ്ങൾ ആയാണ് ടൂർണമെൻറ് സംഘടിപ്പിച്ചത് ആവേശകരമായ ഫൈനൽ മത്സരത്തിൽ C2A  വിന്നേഴ്സൂം H2B

റണ്ണേഴ്സ്മായി. വാശിയേറിയ മത്സരങ്ങൾ കാണാൻ ഗ്രൗണ്ടിനു ചുറ്റും വാദ്യമേളങ്ങളുടെയും മറ്റും അകമ്പടിയോടെ വിദ്യാർഥികൾ അണിനിരന്നതോടെ മത്സരാർത്ഥികൾക്കും ആവശ്യമായി. കൊറോണ എന്ന മഹാമാരി മൂലമുണ്ടായ മാനസിക സമ്മർദ്ദത്തിൽ നിന്ന് കുട്ടികളെ മോചിപ്പിച്ചു സൗഹൃദവും സന്തോഷവും നിറഞ്ഞ പഠന മുറികളിലേക്ക് അവരെ തിരികെ കൊണ്ടുവരിക എന്ന വലിയ ലക്ഷ്യത്തോടെയാണ് ടൂർണമെൻറ് സംഘടിപ്പിച്ചതെന്ന് സംഘാടകസമിതി കൺവീനർ സിജോ മോൻ മാസ്റ്റർ പറഞ്ഞു സ്കൂൾ മാനേജർ പി മുഹമ്മദ് റാഫി ഫൈനൽ മത്സരങ്ങളിൽ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു വർഡ്മെമ്പർ പ്രസന്നകുമാരി

ssmhsschool
ഫുട് ബോൾ ആകാശ ദൃശ്യം

സ്കൂൾ പ്രിൻസിപ്പാൾ ബിജു എബ്രഹാം , ഹൈസ്കൂൾ എച്ച് എം ചാക്കോ എൻ സി പി ടീ ഏ എക്സിക്യൂട്ടിവ് മെമ്പർ  മുസ്തഫ കൊരാട് എന്നിവർ മത്സരാർത്ഥികൾക്ക് ആശംസകൾ നേർന്നു. അധ്യാപകരായ ഷൗക്കത്തലി സിപി, ജവാദ്, ബിനി ,സെട്‌ലാന, എന്നിവർ നേതൃത്വം നൽകി. ;വാർത്തകൾ കാണാൻ https://youtu.be/XVQzTCnT-Q8



ഹരിതസേനയുടെ നേതൃത്വത്തിൽ ഉഷ്ണകാലത്ത് പറവകൾക്ക് ദാഹജലം ഒരുക്കിവെക്കുന്നു.

ഹരിതസേന
പറവകൾക്ക് ദാഹജലം