ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി/ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
സ്ത്രീധന വിരുദ്ധ പ്രതിജ്ഞ
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തിൽ രാത്രി 7 മണിക്ക് കുട്ടികളും അധ്യാപകരും വീടുകളിൽ കുടുംബത്തോടൊപ്പം സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചെയ്തു. ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു.
അധ്യാപക ദിനം
സെപ്തംബർ 5 അധ്യാപകദിനത്തിൽ കുട്ടികൾ അധ്യാപകരായി എത്തിയ "ഞാൻ അധ്യാപിക"പരിപാടി സംഘടിപ്പിച്ചു. ഓരോ ക്ലാസിലും ടീച്ച് മിന്റ് നടന്ന ക്ലാസിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അധ്യാപകരായെത്തി മുൻകൂട്ടി ആസൂത്രണം ചെയ്ത പാഠഭാഗങ്ങൾ പഠിപ്പിച്ചു. മികച്ച പ്രകടനമാണ് ഓരോരുത്തരും കാഴ്ചവെച്ചത്
ഒക്ടോബർ 2 ഗാന്ധിജയന്തി
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി ക്വിസ്, ഗാന്ധി സ്മൃതി, ഗാന്ധി പതിപ്പ്, ഗാന്ധിജി അനുഭവങ്ങളിലൂടെ,സ്വച്ച് ഭവൻ ( വീടും പരിസരവും വൃത്തിയാക്കൽ ) എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.