ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/സൗകര്യങ്ങൾ

4.5 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി ക്ലാസ്സുകൾ നടക്കുന്നു. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. എല്ലാ ക്ലാസ്റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിലധികം പുസ്തകങ്ങളും വിശാലമായ ഇരിപ്പിടങ്ങളോടു കൂടിയ ലൈബ്രറി ബ്രോഡ്ബാൻഡ് കണക്ഷനോടു കൂടിയ ഒരു കംപ്യൂട്ടർ ലാബ് ആധുനിക സൗകര്യങ്ങളോടും ഉപകരണങ്ങളോടും കൂടിയ സയൻസ് ലാബ് എന്നിവയും മികച്ച ശബ്ദസംവിധാനങ്ങളോടു കൂടിയ ആഡിറ്റോറിയവും ഊട്ടുപുരയും അടുക്കളയും ഉണ്ട്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ബയോളജി, കെമസ്ട്രി, ഫിസിക്സ്, അഗ്രികൾച്ചർ എന്നീ വിഷയങ്ങൾക്ക് ഓരോ ലാബ് വീതവും, സിവിൽ വിഭാഗത്തിന് വർക്ക് ഷെഡും ഡ്രോയിംഗ് റൂമും ഉണ്ട്. രണ്ട് വിഭാഗങ്ങളിലും ഇന്റർനെറ്റും വൈഫൈ സൗകര്യവും ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗച്യാലയങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. അടൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് എത്തിച്ചേരുന്നതിനായി സ്കൂളിന് സ്വന്തമായി ബസ് സൗകര്യം ഉണ്ട്.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ