അഴിയൂർ ഈസ്റ്റ് യു പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അഴിയൂർ-ചരിത്ര പശ്ചാത്തലം

കോഴിക്കോട് കണ്ണൂർ ജില്ലകളിലെ വേർതിരിച്ചു കൊണ്ട് കേന്ദ്രഭരണപ്രദേശമായ മയ്യഴിയോട് ചേർന്ന്  നിൽക്കുന്ന പ്രദേശമാണ് അഴിയൂർ. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലാണ് അഴിയൂർ എന്ന പ്രദേശം ഉൾപ്പെടുന്നത്. 9.77 ചതുരശ്രകിലോമീറ്ററാണ് ഈ പ്രദേശത്തിന്റെവിസ്തീർണ്ണം.തിരുവനന്തപുരം മംഗലാപുരം ദേശീയ പാത കടന്നുപോകുന്നത് ഈ പ്രദേശത്ത് കൂടിയാണ് ,വടക്ക് കേന്ദ്രഭരണപ്രദേശമായ മാഹിയും കണ്ണൂർ ജില്ലയിലെ ന്യൂമാഹിയും ചൊക്ലി പഞ്ചായത്തുകളും തെക്കേ ഒഞ്ചിയം ഏറാമല പഞ്ചായത്തുകളും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ഏറാമല പഞ്ചായത്തും കണ്ണൂർ ജില്ലയിലെ ചൊക്ലി കരിയാട് പഞ്ചായത്തുകളും അതിരുകൾ ആയുള്ള അഴിയൂർ ഒരു കടലോര പ്രദേശമാണ്.ഇതോടൊപ്പം ഇതൊരു പുഴയോര പഞ്ചായത്തും കൂടിയാണ്.ചരിത്രപരമായും ഭൂമിശാസ്ത്രപരമായും നിരവധി പ്രത്യേകതകളുള്ള ഒരു ഭൂവിഭാഗമാണ് അഴിയൂർ.കടലും പുഴയും തോടുകളും കുന്നുകളും  വിശാലമായ മണൽ പരപ്പും  വയലുകളും തെങ്ങിൻ തോപ്പുകളും മറ്റ് ജൈവ വൈവിധ്യങ്ങളും കൊണ്ട് സമ്പന്നമാണ്ണവിടം.കടത്ത്നാടിൻറെ സാംസ്കാരിക നവോത്ഥാന കേന്ദ്രങ്ങളിൽ ഒന്നായി അറിയപ്പെട്ടിരുന്ന അഴിയൂർ ഈ കൊച്ചു പ്രദേശത്തിൻറെ നാമകരണം തന്നെ  

അറബിക്കടലിനെയും മയ്യഴിപ്പുഴയുടെയും  കരസ്പർശനമേറ്റ്  പരിലസിക്കുന്ന ഭൂപ്രദേശം എന്നർത്ഥം വരുന്ന വിധത്തിലാണോ എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

1956 ൽകേരള സംസ്ഥാനം രൂപീകരിച്ച നുശേഷം അഴിയൂർ പഞ്ചായത്ത് രൂപീകൃതമായി.പ്രഥമ പ്രസിഡണ്ടായി ശ്രീ .പി . ചാത്തു തിരഞ്ഞെടുക്കപ്പെട്ടു എന്നതാണ് ചരിത്രം .അഴിയൂർ പഞ്ചായത്തിൽ അഴിയൂർ ദേശം കൂടാതെ കല്ലാമല ചോമ്പാൽ എന്നീ രണ്ടു റവന്യൂ ദേശങ്ങൾ കൂടി ഉണ്ടായി.രാജ്യത്തിൻറെ പ്രഥമ പ്രധാനമന്ത്രിയായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പ്രസംഗിച്ച കുഞ്ഞിപ്പള്ളി മൈതാനം ഇന്നും പഞ്ചായത്ത് മിനി സ്റ്റേഡിയം ആയി നിലകൊള്ളുന്നു.അഴിയൂർ ഗ്രാമപഞ്ചായത്ത് ഒരു കടലോര പഞ്ചായത്താണ് .വടക്ക് പുതുച്ചേരി സംസ്ഥാനത്തിൽ പെട്ട മയ്യഴിയും മയ്യഴിപ്പുഴയും തെക്ക് ഒഞ്ചിയം ഏറാമല പഞ്ചായത്തുകളും ചോമ്പാലിലുള്ള  മത്സ്യബന്ധന തുറമുഖം പഞ്ചായത്തിലെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.കൃഷിയും മത്സ്യബന്ധനവും ജനങ്ങളുടെ മുഖ്യതൊഴിലാണ്.കെട്ടിട നിർമ്മാണവും കൈത്തറിയും മറ്റ് അനുബന്ധ തൊഴിലുമാണ് മറ്റുള്ളവ

അഴിയൂരിന്റെ പ്രാക് ചരിത്രം

അഴിയൂർ ഉൾപ്പെടുന്ന കടത്തനാട് വാഴുന്ന വരുടെ  ആസ്ഥാന കല്ലാച്ചിക്കടുത്ത് കുറ്റിപ്പുറമായിരുന്നു.കടത്തനാട് വാഴുന്ന വരുടെ അധീനതയിലുള്ള അഴിയൂരി െൻഭാഗമായിരുന്നു. കടത്തനാട് വാഴുന്ന വരുടെ അധീനതയിലുള്ള അഴിയൂരിന്റെ ഭാഗമായിരുന്നുകടത്തനാട് രാജവംശത്തിന്റെ  ഓർമ്മയ്ക്കായി ഇന്ന് അഴിയൂരിൽ കണ്ടെത്താൻ കഴിയുന്ന ഒരേ ഒരു സ്ഥാപനം പുരാതനമായ പരദേവതാക്ഷേത്രവും  ക്ഷേത്ര ചിറയുമാണ്.ചിറയോടനുബന്ധിച്ച് പഴയ ഊട്ടുപുരയും ആൽമരവും ഇന്നും കാണാം .

മണൽ പ്രദേശമായാണ് കണ്ടുവരുന്നത് അത് അത് അത് നൂറ്റാണ്ടുമുതൽ വിദേശത്ത് പോലും അറിയപ്പെടുന്നഒരു പ്രാചീന അധിവാസ കേന്ദ്രമായിരുന്നു ചോമ്പാൽ .പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ ചോമ്പാൽ ഒരു പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു.ഇന്നത്തെ കുഞ്ഞിപ്പള്ളിക്ക് താഴെയുള്ള കാനവയൽ പ്രദേശത്തെ അഴിയിട്ടവളപ്പ്  വരെ കടലുമായി ബന്ധപ്പെട്ട കായൽ വഴി പത്തേമാരി കളിൽ നാളികേരം എന്നിവ ധാരാളമായി കയറ്റി അയച്ചിരുന്നു. ചോമ്പാൽ കൊപ്ര വിദേശത്ത് പോലും പ്രിയമായിരുന്നു.

ക്ഷേത്രങ്ങളോട് അനുബന്ധിച്ച് സസ്യാവരണ കാടുകളുള്ള കാവുകൾ അഴിയൂരിലുണ്ട്.കോറോത്ത് നാഗ ഭഗവതി ക്ഷേത്രം ആവിക്കര ക്ഷേത്രം കുന്നും മഠത്തിൽ ക്ഷേത്രം പുലക്കണ്ടികാവ് ഇമ്പിച്ചി കാവ് എന്നിവ അവയിൽ ചിലത് മാത്രം.

മയ്യഴിപ്പുഴക്ക് പുറമെ ധാരാളം തോടുകൾ ഈ ഭൂപ്രദേശത്തുണ്ട്.പൊതുവേ മണൽ പ്രദേശമായാണ് കണ്ടുവരുന്നത്.കാലവർഷം ധാരാളമായി ലഭിക്കുന്നുണ്ടെങ്കിലും കുടിവെള്ളക്ഷാമവും കാർഷികാവശ്യങ്ങൾക്കുള്ള  ജലദൗർലഭ്യതയും നേരിടുന്ന പ്രശ്നങ്ങളാണ്.നീർത്തടാധിഷ്ഠിത വികസനം ലക്ഷ്യംവെച്ച്  അഴിയൂർ പഞ്ചായത്തിനെ കോട്ടമല പനാട   കല്ലാമല ചോമ്പാൽ എന്നീ നാല് നീർത്തട പ്രദേശങ്ങളായി തരംതിരിച്ചിട്ടുണ്ട്.

സ്വാതന്ത്ര സമരങ്ങളിലൂടെ

കേരളത്തിലെ സ്വാതന്ത്രസമര പ്രസ്ഥാനം ആരംഭിച്ചതും ശക്തി പ്രാപിച്ചതും മലബാറിലായിരുന്നു. 1922 കാലഘട്ടത്തിലെ ലെ ഖാദി പ്രസ്ഥാനം അഴിയൂരിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.ഇതിൻറെ ഒരു കേന്ദ്രം തന്നെ മുകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.മഹാത്മജിയുടെ ദണ്ഡി കടപ്പുറത്തെ ഉപ്പു കുറുക്കൽ ഉപ്പു കുറുക്കലിൻറെ  പ്രതീകമെന്നോണം അഴിയൂരിൽ പലസ്ഥലത്തും ഉപ്പ് കുറുക്കി

നിയമലംഘനം നടത്തി  അറസ്റ്റ് വരിച്ചവർ നിരവധിയാണ്.കരസേനയിൽ മേജർ പദവി അലങ്കരിച്ച ടി.സി രാമുണ്ണിക്കുറുപ്പ് ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ചു തൽസ്ഥാനം രാജിവെച്ചു.അഴിയൂരിലെ ദേശീയ വിമോചന പ്രസ്ഥാനത്തിൽ പങ്കുചേർന്നത് ചരിത്രസംഭവമാണ്.1930 ലെ അധ്യാപക സമരത്തിൽ അഴിയൂരിലെ മിക്ക അധ്യാപകരും പങ്കെടുത്തിരുന്നു.1942 ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചപ്പോൾ മലബാറിൽ സമര ശംഖ്നാദം മുഴക്കിയത് അഴിയൂരിലെ ചോമ്പാലിലാണ് .

ചോമ്പാലിൽ നിന്ന് കോഴിക്കോട്ടേക്ക് ജാഥ നയിച്ചവർ അഴിയൂരിലെ കുഞ്ഞിരാമക്കുറുപ്പ് നേതൃത്വത്തിൽ 9 അംഗങ്ങളായിരുന്നു.അഴിയൂർ സബ് രജിസ്ട്രാർ ഓഫീസിൽ പാറിക്കളിക്കുന്ന ബ്രിട്ടീഷ് പതാക പിടിച്ചു താഴ്ത്തി ദേശീയ പതാക ഉയർത്തിയത് അഴിയൂരിലെ ദേശീയ പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളികളായിരുന്നു.പല പ്രവർത്തകരെയും ക്രൂരമായി മർദ്ദിക്കുകയും ജയിലിൽ അടച്ചതും ഈ സമരത്തിന് ഭാഗമായാണ് .ചോമ്പാൽ ഇലെ ഉപ്പ ഡിപ്പോ കത്തിക്കൽ റെയിൽ സ്ലീപ്പർ വലിക്കൽ ചിറയിൽ പീടികയ്ക്ക് സമീപം ഓവു പാലത്തിന് ഡയനാമിറ്റ് വെക്കൽ എന്നീ സമരമുറകൾ നടത്തിയതും അഴിയൂരിലെ സമരസഖാക്കളായിരുന്നു.1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ ആ സുദിനം ആഘോഷമാക്കി മാറ്റാൻ അഴിയൂരിലെ മുഴുവൻ ജനങ്ങൾ സജീവമായി പങ്കെടുത്തത് ചരിത്രസംഭവം.

മയ്യഴിപുഴയുടെ തീരങ്ങളിലൂടെ ............

വ്യവസായ എസ്റ്റേറ്റ് - ഇല്ലത്ത് താഴെ

വ്യവസായ എസ്റ്റേറ് എന്ന സ്ഥാപനം 2006 - 2001 വർഷത്തിലാണ് നിലവിൽ വന്നത്. ല്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ഥലം പ്രവാസി മലയാളികള മറ്റ് ആവശ്യക്കാരും ബ്ലോക്കിൽ നിന്ന് വ്യവസായം തുടങ്ങാൻ വേണ്ടി താൽക്കാലികമായി കൈവശം വച്ച് വരുന്നു.. ഇത് അവർക്ക് സ്വന്തമാക്കാനോ വിൽക്കാനോ കഴിയില്ല. ആവശ്യക്കാർക്ക് എത്രകാലം വേണമെങ്കിലും അവിടെ വ്യവസായം ചെയ്യുവാൻ കഴിയും. പൊതുവായ ഒരു കിണറും വാട്ടർ ടാങ്കും ഇവിടുണ്ട്. എങ്കിലും വേനൽക്കാലത്ത് ജലത്തിന്റെ ദൗർബല്യം ഉണ്ടാകുന്നു.

ഫ്ലോർമിൽ . ബേക്കറി . വെൽഡിംഗ് ഷോപ്പ് ആയുർവേദ ഉൽപ്പന്നങ്ങൾ  തുടങ്ങിയ സ്ഥാപനങ്ങൾ ഇവിടെ

സ്ഥിതി ചെയ്യുന്നുണ്ട്.250ഓളം ജോലിക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.ഇവിടെ ഇവിടെ ഉല്പാദിപ്പിക്കുന്ന ഇന്ന് ചില വസ്തുക്കൾ കൾ അന്യരാജ്യങ്ങളിൽ ആണ് വില്പന നടത്തുന്നത്.ഇവിടെ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ അന്യദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.ഇവിടെയുള്ള മാലിന്യ സംസ്കരണം അവിടെത്തന്നെ നടത്തപ്പെട്ടിരുന്നു.8 മണി മുതൽ 4 മണി വരെയാണ് ഇവിടുത്തെ ജോലി സമയം.

മാഹി പള്ളി

എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ മാഹിയിലെ വിശുദ്ധ കന്യാമറിയത്തിന്റെ തെരേസ ദേവാലയം മലയാളികൾക്കു പരിചിതമാണ്. മതമൈത്രിയുടെ പ്രകാശഗോപുരമായി മയ്യഴിയിൽ ഉയർന്നു നിൽക്കുന്ന ദേവാലയം.  ഇവിടെ എല്ലാ വർഷവും ഒക്ടോബർ 5 മുതൽ 22 വരെയാണ് ആഘോഷം. ദേവാലയത്തിലെ തിരുസ്വരൂപം വഹിച്ചുകൊണ്ട്  പ്രദക്ഷിണം നീങ്ങുമ്പോൾ വീടുകളിലും വഴിയോരങ്ങളിലും തിരികൾ കൊളുത്തി ജാതിമതഭേദമന്യേ പ്രാർഥനാ പ്രണാമമർപ്പിക്കും. അമ്പലത്തിന്റെ സമീപമെത്തുമ്പോൾ പൂജാരികൾ തിരുസ്വരൂപത്തിന് പുഷ്പഹാരം ചാർത്തുന്നത് വേറെയെവിടെ കാണാൻ കഴിയും. മത സൗഹാർദത്തിന്റെ ചാരുതയാർന്ന ആഘോഷത്തിനായി മയ്യഴി ഒരുങ്ങിക്കഴിഞ്ഞു. മാഹിയുടെ ദേശീയ ഉൽസവമായാണ് തിരുന്നാൾ കണക്കാക്കുന്നത്.പതിനാറാം നൂറ്റാണ്ടിൽ ആത്മീയ പ്രബോധനങ്ങളിലൂടെ ലോകത്തിനു മാതൃകയായ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ നാമധേയത്തിലാണ് മാഹിയിലെ തീർഥാടന കേന്ദ്രം പ്രതിഷ്ഠിതമായത്. മയ്യഴിയമ്മയെന്നും മാഹി മാതാവെന്നും വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ മാധ്യസ്ഥം വഴി ദൈവിക ദാനങ്ങൾ ലഭിക്കുമെന്ന് നിരവധി ഭക്തർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തിരുന്നാൾ സമയമല്ലാത്തപ്പോഴും ആയിരങ്ങൾ ഇവിടെ ആത്മീയ നവീകരണത്തിനും ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കുമായി എത്താറുണ്ട്.വടകര വാഴുന്നവർ എന്നറിയപ്പെട്ടിരുന്ന കടത്തനാട്ടു രാജാവുമായുള്ള ഉടമ്പടി പ്രകാരമാണ് 1721ൽ ഫ്രഞ്ചുകാർ മയ്യഴിയിലും സമീപ പ്രദേശമായ പള്ളൂരിലും പന്തക്കലിലും  സ്ഥാനമുറപ്പിച്ചത്. ഫ്രഞ്ചുകാരാണ് മയ്യഴിയെ മാഹിയാക്കിയത്.  ഇറ്റാലിയൻ കർമ്മലീത്താ വൈദികനായ ഫാ. ഡൊമിനിക് ഒാഫ് ജോൺ ഒാഫ് ദ് ക്രോസ് 1723ൽ ഫ്രഞ്ച്  ഈസ്റ്റ് ഇന്ത്യാ കംപനിയുടെ സഹായത്തോടെ സുവിശേഷ പ്രവർത്തനത്തിനായി മയ്യഴിയിലെത്തി. സഹപ്രവർത്തകരായിരുന്ന ഫാ. മാത്യൂസ് ഒാ.സി.ഡി, ഫാ. ക്ളമന്റ് ഒാ.സി.ഡി എന്നിവരോടൊപ്പം അദ്ദേഹം രൂപം കൊടുത്ത ക്രൈസ്തവ സമൂഹത്തിന് ആരാധനയ്ക്കും മതബോധനത്തിനുമായി 1728ൽ പുല്ലുമേഞ്ഞ ചെറിയ വീടുണ്ടാക്കി. 1763ൽ അതു പള്ളിയായി രൂപാന്തരപ്പെട്ടു. എന്നാൽ ബ്രിട്ടീഷ്- ഫ്രഞ്ച് യുദ്ധത്തിൽ ദേവാലയം അഗ്നിക്കിരയായി. 1788ൽ ആണ് ആബേദു ഷേങ് ഇന്നത്തെ രീതിയിൽ പള്ളി കൽചുവരാക്കി പുതുക്കിപണിതത്. മാഹി നഗരസഭയിലെ പ്രഥമ അംഗമായിരുന്നു അദ്ദേഹം. മാഹിയിലെ ആദ്യകാല മിഷണറിമാർ ദേവാലയ ശ്രുശൂഷയ്ക്കൊപ്പം ആതുര സേവനത്തിലും സാധുജന സംരക്ഷണത്തിലും ശ്രദ്ധകൊടുത്തിരുന്നു. അതിനാൽ ദേവാലയം പുതുക്കിപണിതത് മതസാഹോദര്യത്തിന്റെ തെളിവായിട്ടാണ് പറയുന്നത്. നാട്ടിലെ ഹൈന്ദവർ കായികമായി ധാരാളം സഹായം നൽകിയിരുന്നു. ഫ്രഞ്ച് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായവും ലഭിച്ചു.പുതുക്കി പണിതതിനു ശേഷമാണ് ദേവാലയത്തോടനുബന്ധിച്ച് മണിഗോപുരം ഒരുക്കിയത്. 70 സെന്റീമീറ്റർ വ്യാസമുള്ള വലിയ മണി  നടുവിലും രണ്ടു ചെറിയ മണികൾ ഇരുവശങ്ങളിലുമായി സ്ഥാപിച്ചു. അതിൻമേൽ നാല് അടി വ്യാസമുള്ള വലിയ ക്ളോക്കും ഉറപ്പിച്ചു. ഫ്രഞ്ച് നാവികരായിരുന്നു ഇതെല്ലാം ചെയ്തത്. ദേവാലയ മണിയും ക്ളോക്കുമായിരുന്നു വർഷങ്ങളോളം മാഹിക്കാരെ സമയത്തെക്കുറിച്ച് ബോധവാൻമാരാക്കിയിരുന്നത്.പതിനെട്ടാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂർ രൂപതയുടെ കീഴിലായിരുന്ന മാഹി ദേവാലയം 1836ൽ  പോണ്ടിച്ചേരി കടല്ലൂർ അതിരൂപതയുടെ ഭരണത്തിലായി. ഇന്ത്യയ്ക്കു സ്വാതന്ത്യ്രം ലഭിച്ചപ്പോൾ മാഹി തീർഥാടന കേന്ദ്രം കോഴിക്കോടു രൂപതയ്ക്കു കൈമാറി.