അസംപ്ഷൻ എച്ച് എസ് ബത്തേരി/നാല്പതാം സ്കൂൾ വാർഷികം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ

അസംപ്ഷൻ ഹൈസ്കൂൾ നാല്പതാം വാർഷികം ആഘോഷിക്കുമ്പോൾ.....

1982 ഇൽ  സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന  ഭൗതിക  സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്നു.

വരും  വർഷം നാല്പതാം വാർഷികം ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ.

പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു

ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,

സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ്

തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം,

ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്

സ്കൂളിൻറെ ഭൗതിക സൗകര്യങ്ങൾ

ഏകദേശം 4 ഏക്കർ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. മൂന്നുനില കെട്ടിടം ആയിട്ടാണ് സ്കൂൾ പണിതിട്ടുള്ളത് പൊതു വിദ്യാഭ്യാസ

സംരക്ഷണ യജ്ഞത്തിന് റെ ഭാഗമായി ക്ലാസ്മുറികൾ എല്ലാം ഹൈടെക് മാറ്റിയിട്ടുണ്ട്. 2015 മുതൽ ഈ പുതിയ ബിൽഡിങ്ങിൽ ആണ് സ്കൂൾ

പ്രവർത്തിച്ചുവരുന്നത്

അസംപ്ഷൻ ഹൈസ്കൂൾ

ഓഫീസ്

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓഫീസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനു എച്ച് എം

ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നു.

ക്ലാസ് മുറികൾ

18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത് സ്കൂളിൽ ഉള്ളത്. എല്ലാം തന്നെ ഹൈടെക് ക്ലാസ് മുറികൾ ആക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്

മുറികളിലും ലാപ്ടോപ്പ് പ്രൊജക്ടർ ,പ്രൊജക്ടർ സ്ക്രീൻ, സ്പീക്കറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ ഹൈസ്പീഡ് ഇൻറർനെറ്റ് സംവി

ധാനവും ഏർപ്പെടുത്തിയിട്ടുണ്ട് . അധ്യാപകർക്ക് സമഗ്ര പോർട്ടൽ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിന് ഇവ പ്രയോജനപ്പെടുന്നു.

സ്കൂൾ ലൈബ്രറി

പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്കൂട്ടാണ് ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾഅടങ്ങിയ

ആധുനികരീതിയിലുള്ള വിശാലമായ ഒരു ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതി

നുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യം ഉണ്ട് .പുസ്തക വിതരണത്തിന് പ്രത്യേകം

ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട് . പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .

സ്കൂൾ ലൈബ്രറി

ഐ.ടി ലാബ്

മികച്ചൊരു ഐടി ലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹൈസ്കൂൾ ഐ ടി ലാബിലേക്ക് 5 ലാപ്ടോപ്പുകൾ കൈറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം

മറ്റ്15 ഡെസ്ക് ടോപ്പുകൾ കൂടി സജ്ജീകരിച്ച ഐടി ലാബ് പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടു പോകുന്നു. ലാബിൽ ഒരു പ്രൊജക്ടറും മൾട്ടിമീ

ഡിയസ്പീക്കർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഐടി പ്രാക്ടിക്കൽ ക്ലാസുകൾ ഇവിടെനിന്നും നൽകുന്നു .വിദ്യാർത്ഥികൾക്ക് ഐടി

പഠിക്കുന്നതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള എല്ലാ പരിശീലനങ്ങളും ഇവിടെയാണ് നടക്കുന്നത്.

അധ്യാപകർ വിദ്യാർത്ഥികൾ പ്രിൻറർ സ്കാനർ എന്നിവ ഐടി ലാബിൽ നിന്നും പ്രയോജനപ്പെടുത്താവുന്നതാണ് . കൈറ്റ് ലഭ്യമാക്കിയിട്ടുള്ള ഹൈസ്പീഡ്

ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നു വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും മറ്റു മത്സര പരി

പാടികളിൽ പങ്കെടുക്കുന്നതിനും ലാബ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വരുന്നു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് എല്ലാ ബുധനാഴ്ചയും പ്രത്യേക പരിശീ

ലനം നൽകി വരുന്നു കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ഇതിനു നിയന്ത്രണങ്ങളുണ്ട്.

സയൻസ് ലാബ്

സയൻസ് ലാബ്

കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു

കുട്ടികൾക്ക് പഠനത്തോടൊപ്പം പരീക്ഷണത്തിനും നിരീക്ഷണത്തിനു ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നുശ്രീമതി ട്രീസ് തോമസ് ശ്രീ ബിജു ടി എൻ ശ്രീമതി

ജിഷ കെ ഡൊമിനിക്, ശ്രീമതി ലിസി ദേവസ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു

എ ടി എൽ(അടൽ ടിങ്കറിങ് ലാബ് )

കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി      അടൽ ടിങ്കറിങ് ലാബ് 2006

മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു വിദ്യാർത്ഥികളിൽ ഗവേഷണം ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കുന്നതിന് ടിങ്കറിങ് ലാബ് സജ്ജീ

കരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ ,അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീല

നം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക എക്സ്പെർട്ട് ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും നൽകുന്നു

സ്കൂൾ മ്യൂസിയം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ രക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യംനമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കൂ എന്നൊരാഹ്വാനം.ചരിത്ര വസ്തുക്കളുടെ ശേഖരവുമായി 2016 ൽ മ്യൂസിയം ആരംഭിച്ചു.

ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്

വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ നിർമ്മിച്ചു. മൂന്ന്  ഫ്ലോർ കളിലും ആയുള്ള

ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി എംഎൽഎ  ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി

കളിസ്ഥലം

വിദ്യാർത്ഥികൾക്ക് കളിക്കുന്നതിന് സൗകര്യപ്രദമായ ഒരു പ്ലേഗ്രൗണ്ട്  സ്കൂളിൻറെ മുൻപിൽ തന്നെ ഉണ്ട്. പഠിക്കുന്നതോടൊപ്പം  ഉല്ലാസ് പ്രദമായ പ്രദമായ മറ്റു കാര്യ

ങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു.

പ്ലേഗ്രൗണ്ട് 

കുടിവെള്ളം

വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാബ് പോയിൻറ് കളും നിർമിച്ചിട്ടുണ്ട് സൗകര്യങ്ങൾക്ക് ആവ

ശ്യമായ വെള്ളവും ടാപ്പുകളും നിർമ്മിച്ചിട്ടുണ്ട്

മുൻ സ്കൂൾ മാനേജർമാർ.....