ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവർത്തി ദിനങ്ങളിലെല്ലാം യൂണിഫോമും,ഐ.ഡി കാർഡും നിർബന്ധമാക്കി.സ്കൂൾ ഡയറി പ്രാബല്യത്തിൽ കൊണ്ടുവന്നു.എസ് .എസ്. എൽ .സി. കുട്ടികൾക്കായി സായാഹ്ന ക്ലാസ്സുകൾ നടത്തുന്നു, പഠനത്തിൽ പിന്നോക്കംനിൽക്കുന്ന ഒമ്പതാം ക്ലാസുകാർക്ക് നവപ്രഭയും,എട്ടാം ക്ലാസുവരെ ഉള്ളവർക്ക് ശ്രദ്ധയും പത്താം ക്ലാസിലെ കുട്ടികൾക്ക് വിദ്യാജോതിയുടെയും ക്ലാസ്സുകൾ നടത്തുന്നു. പ്രവേശനോത്സവം, വായനാദിനം, സ്വാതന്ത്ര്യദിനം, അദ്ധ്യാപകദിനം, ഗാന്ധിജയന്തി,റിപ്പബ്ലിക്ക്ദിനം,ഓസോൺദിനം,ഹിരോഷിമാദിനം,ശ്രേഷ്ഠഭാഷാദിനം കേരളപ്പിറവി തുടങ്ങിയ ദിനാചരണങ്ങളും ആചരിക്കുന്നു.കോവിഡ് കാലത്തു പഠനം വഴിമുട്ടിയപ്പോൾ അധ്യാപകരുടെയും പൂർവവിദ്യാർഥി കളുടെയും ശ്രമഫലമായി എല്ലാകുട്ടികൾക്കും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനുള്ള മൊബൈൽ വിതരണം ചെയ്തു .കോവിഡ് കാലത്തും ലൈബ്രറി ബുക്ക്സ് വിതരണം ചെയ്ത് വായനയെ പ്രോത്സാഹിപ്പിച്ചു .അമ്മവായന,ക്ലാസ്സ്‌റൂം ലൈബ്രറിഹോംലൈബ്രറി എന്നിവയുടെ പ്രവർത്തനം നടന്നുവരുന്നു .ഹൈസ്കൂൾ ക്ലാസ്സ് മുറികളിൽ എല്ലാം ഡിജിറ്റൽ ഉപകരണങ്ങൾ ഉണ്ട് . .പച്ചക്കറിത്തോട്ടം,കുട്ടികൾ സംരക്ഷിക്കുന്നു .
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച