സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി
സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി | |
---|---|
വിലാസം | |
കുഴുപ്പിള്ളി എറണാകുളം ജില്ല | |
സ്ഥാപിതം | 1 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-12-2016 | 26086 |
ആമുഖം
പള്ളി എവിടെയുണ്ടോ അവിടെ പള്ളിക്കൂടവുമുണ്ട് എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുമാറ് കുഴുപ്പിള്ളി പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കൂടമു ണ്ടായി. പള്ളി വികാരിയായി രുന്ന ഫാ: ജോണ്‍ കരിയി ലിന്റെ കാലത്തായിരുന്നു ഇവിടെ 1947 – ല്‍ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹൈസ്കൂള്‍ സ്ഥാപിതമായത്. വൈപ്പിന്‍ കരയില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം 1947 ജൂണ്‍ 1 ആം തീയതി സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു.
ആരംഭം മുതല്‍ ഹൈസ്കൂളായി പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം 2014 – ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നത് ബഹു. സിസ്റ്റര്‍ റെനി. എസ്. ഡി. ആയിരുന്നു. 5 മുതല്‍ +2 വരെ 31 ഡിവിഷനിലായി - 1473 വിദ്യാര്‍ത്ഥികളും 49 അധ്യാപകരും 6 അനധ്യാപകരും ഈ വിദ്യാലയത്തിന് ശക്തിപകരുന്നു.
സ്ക്കൂളിന്റെ സമഗ്രവളര്‍ച്ചയ്ക്കായി, വളരെ കാര്യക്ഷമമായി പ്രവര്‍ത്തി ക്കുന്ന ഒരു മാനേജ്മെന്റും. പി. ടി. എയു മാണ് ഈ വിദ്യാലയത്തി നുള്ളത്. മാനേജര്‍ റവ. ഫാ. പോള്‍ തേനായന്‍ - സ്ക്കൂളിന്റെ സര്‍വ്വതോന്‍മുഖമായ വളര്‍ച്ചയ്ക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന വ്യക്തി യാണ്. അദ്ദേഹത്തിന്റെ എല്ലാ വിധത്തിലുള്ള പിന്തു ണയുമാണ് ഈ വിദ്യാലയത്തെ അനുദിനം വളര്‍ത്തി ക്കൊണ്ടുവരുന്നത്.
കര്‍മ്മശേഷിയും, ഊര്‍ജ്ജസ്വലതയുമുള്ള ഒരു പി. ടി. എ ഏതു സ്ക്കൂളിന്റെയും മുതല്‍ക്കൂട്ടാണ്. ഈ വിദ്യാലയ ത്തിന്റെ പി. ടി. എയുടെ സാരഥ്യം വഹിക്കുന്നത് ശ്രീ. കണ്ണദാസ് തടിക്കലാണ്. 14 കമ്മറ്റി അംഗങ്ങളും പി. ടി. എയിലുണ്ട്. പി. ടി. എ പ്രസിഡന്റ് - ശ്രീ. കണ്ണദാസ് തടിക്കല്‍ കമ്മിറ്റി അംഗങ്ങള്‍ - 14 മാതൃസംഘം പ്രസിഡന്റ് - സരിത രതീഷ് മാനേജ്മെന്റിന്റേയും, പിടിഎയുടെയും ശക്തമായ പിന്തുണയും പ്രോത്സാഹനവും ഈ വിദ്യാലയത്തെ ഉയരങ്ങളിലെത്താന്‍ ഏറെ സഹായിച്ചുപോരുന്നു.
നേട്ടങ്ങള്‍
2016 – 2016 പഠന നിലവാരം
എസ്. എസ്. എല്‍. സി
പരീക്ഷ എഴുതിയവര്‍ - 254
പാസ്സായവര്‍ - 254
മുഴുവന്‍ വിഷയങ്ങള്‍ക്കും A+ - 20
9വിഷയങ്ങള്‍ക്കും A+ - 19
8 വിഷയങ്ങള്‍ക്കും A+ - 18
NMMS സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ 10 പേര്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തി സ്ക്കോളര്‍ഷിപ്പിന് അര്‍ഹരായി
ഈ വര്‍ഷം പഠനരംഗത്തെന്ന പോലെ കലാ കായിക ശാസ്ത്ര രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ ഏറെ മികവുപുലര്‍ത്തി. ഉപജില്ല, റവന്യൂജില്ല, സംസ്ഥാന മത്സരങ്ങളില്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ നിരവധി സമ്മാനങ്ങള്‍ വാരികൂട്ടി. കഴിഞ്ഞ വര്‍ഷം ( 2015 – 16) റവന്യൂജില്ലാ കലോത്സവത്തില്‍ ഏറ്റവും നല്ല UP സ്ക്കൂളിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങാന്‍ ഈ സ്ക്കൂളിനു ഭാഗ്യമുണ്ടായി. ഗണിത, ശാസ്ത്ര, സാമുഹ്യ ശാസ്ത്ര, ഐ. ടി, പ്രവര്‍ത്തിപരിചയ മേളകലിലും ഇവിടുത്തെ കുട്ടികള്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടി സ്ക്കൂളിന്റെ യശ്ശസുയര്‍ത്തി. കായിക രംഗത്തും ഈ വിദ്യാലയ ത്തിലെ പ്രതിഭകള്‍ മാറ്റുരച്ച് അനേകം സമ്മാനങ്ങള്‍ നേടുകയുണ്ടായി.
കൂടാതെ വിവിധ കലാ മത്സരങ്ങളില്‍ സംസ്ഥാന തലം വരെ പങ്കെടുത്ത് ഗ്രേഡുകള്‍ കരസ്ഥമാക്കുവാനും സാധിച്ചു. കഴിഞ്ഞ പല വര്‍ഷങ്ങളിലായി ശാസ്ത്ര, ഐ. ടി, പ്രവര്‍ത്തിപരിചയ മേളകളില്‍ സംസ്ഥാന തലം വരെ പങ്കെടുത്ത് ഗ്രേഡുകള്‍ കരസ്ഥമാക്കുവാനും സാധിച്ചു.
റെഡ് ക്രോസ്, ഗൈഡിംഗ് രംഗത്തും ഇവിടുത്തെ വിദ്യാര്‍ത്ഥിനി കള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
മറ്റു പ്രവര്‍ത്തനങ്ങള്‍
വളരെ ആസൂത്രിതവും കാര്യക്ഷമവുമായാണ് ഈ വിദ്യാലയത്തി ലെ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. മധ്യവേനല്‍ അവധിക്കാല ത്തുതന്നെ അധ്യാപകര്‍ ഒന്നിച്ചു കൂടി അടുത്ത അധ്യയനവര്‍ഷത്തേ ക്കുള്ള പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നു. മാസ മാസങ്ങളില്‍ അതാതു വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ ഒന്നിച്ച് കൂടി പഠനകാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുകയും ചെയ്യും. പ്രസ്തുത യോഗങ്ങള്‍ സമയ ബന്ധിതമായി നടത്തിവരുന്നു. കൂടാതെ എല്ലാ മാസവും ക്ലാസ് പരീക്ഷകള്‍ നടത്തി കുട്ടികളെ നിരന്തരമൂല്യ നിര്‍ണ്ണയത്തിനു വിധേയരാക്കുന്നു. മൂന്നു മാസത്തിലൊരി ക്കല്‍ ക്ലാസ് പിടിഎ വിളിച്ചുചേര്‍ത്ത് രക്ഷിതാക്കളെ കുട്ടികളുടെ പഠനനിലവാരം ബോധ്യപ്പെടുത്തുന്നുണ്ട്. പാദവാര്‍ഷിക, അര്‍ധവാര്‍ഷിക, വാര്‍ഷിക പരീക്ഷകള്‍ സമയബന്ധിതമായും കുറ്റമറ്റതായും നടത്തിപ്പോരുന്നു. സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവയുടെ സാധ്യത കള്‍ പരമാവധി പ്രയോജനപ്പെ ടുത്തി കുട്ടികളുടെ പഠനനിലവാരം ഏറെ മെച്ചപ്പെടുത്തു വാന്‍ ശ്രമിക്കുന്നുണ്ട്. ദിനാചരണങ്ങള്‍ - വളരെ ഭംഗിയായും പ്രയോജനപ്രദമായും ആചരിച്ചുവരുന്നു ജൂണ്‍ 1 - പ്രവേശനോത്സവം 5 - ലോകപരിസ്ഥിതി ദിനം (ഉള്ളൂര്‍ ജന്മദിനം) 19 - വായനാദിനം (പി. എന്‍ പണിക്കര്‍ ചരമദിനം) 26 - ലോക മയക്കുമരുന്നു വിരുദ്ധദിനം 30 - വനദിനം ജൂലൈ 5 - ബഷീര്‍ ചരമദിനം 11 - ലോകജനസംഖ്യാദിനം 16 - ദേശീയ സ്ക്കൂള്‍ സുരക്ഷാദിനം 21 - ചാന്ദ്രദിനം ആഗസ്റ്റ് 6 - ഹിരോഷിമാദിനം 9 - നാഗസാക്കിദിനം (ക്വിറ്റ് ഇന്ത്യാദിനം ) 12 - വിക്രം സാരാഭായ് ദിനം 15 - സ്വാതന്ത്രദിനം 22 - സഹോദരന്‍ അയ്യപ്പന്‍ ദിനം 25 - ഫാരഡേദിനം 29 - ദേശിയ കായികദിനം സെപ്റ്റംബര്‍ 5 - അധ്യാപകദിനം 8 - ലോക സക്ഷരതാദിനം 14 - ഹിന്ദിദിനം 16 - ഓസോണ്‍ദിനം 28 - ലൂയി പാസ്റ്റര്‍ദിനം ഒക്ടോബര്‍ 1 - ലോകവൃദ്ധദിനം 2 - ഗാന്ധി ജയന്തി 10 - ചങ്ങമ്പുഴ ജന്മദിനം 16 - വള്ളത്തോള്‍ ജന്മദിനം 24 - ഐക്യരാഷ്ട്രദിനം 31 - ദേശീയ ഉദ്ഗ്രഥനദിനം നവംബര്‍ 1 - കേരളപ്പിറവിദിനം (മാതൃഭാഷാദിനം ) 7 - സി. വി. രാമന്‍ദിനം 11 - ദേശീയവിദ്യാഭ്യാസ അവകാശദിനം 14 - ശിശുദിനം ഡിസംബര്‍ 1 - ലോക എയ്ഡ്സ് ദിനം 3 - ഭോപ്പാല്‍ ദുരന്തദിനം 5 - അംബേദ്ക്കര്‍ ചരമദിനം 10 - മനുഷ്യാവകാശദിനം 22 - രാമാനുജദിനം 31 - തുഞ്ചന്‍ദിനം ജനുവരി 1 - നവവത്സരദിനം 10 - ലോകചിരിദിനം 11 - വായനാശാലദിനം 17 - ബഷീര്‍ ജന്മദിനം 26 - റിപ്പബ്ലിക്ക് ദിനം 30 - രക്ഷകര്‍തൃദിനം ഫെബ്രുവരി 12 - ഡാല്‍വിന്‍ ജന്മദിനം 16 - ഗുണ്ടര്‍ട്ട് ദിനം 21 - ലോകമാതൃഭാഷാദിനം 22 - സ്കൗട്ട് ദിനം 28 - ദേശീയശാസ്ത്രദിനം മാര്‍ച്ച് ആദ്യവാരം - വാര്‍ഷികപ്പരീക്ഷ
ഉച്ചഭക്ഷണം
വളരെ ശുചികരവും, സ്വാദിഷ്ഠവുമായ ഉച്ചഭക്ഷണ മാണ് ഇവിടെ കുട്ടികള്‍ക്ക് നല്കിവരുന്നത്. ഉച്ചഭക്ഷണ ത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് ഇവിടുത്തെ അധ്യാപിക ശ്രീമതി. മിനി . എം. ഐ ആണ്. കമ്മറ്റി അംഗങ്ങളും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ സുഗമമാകാന്‍ പരിശ്രമിക്കുന്നു. ഓരോ ആഴ്ചത്തേക്കുമുള്ള വിഭവങ്ങള്‍ മുന്‍കൂട്ടി ആസുത്രണം ചെയ്ത് ലിസ്റ്റാക്കിയിട്ടുണ്ട്. അതുപ്രകാരം കൃത്യ സമയത്തു തന്നെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കി വരുന്നു. പാചക സഹായികളായി രണ്ടുപേര്‍ നമുക്കുണ്ട്. വളരെ ആത്മാര്‍ത്ഥതയോടും, കൃത്യനിഷ്ഠയോടോയും അര്‍പ്പണബോധത്തോടെയും തങ്ങളുടെ ജോലികള്‍ അവര്‍ ചെയ്തുവരുന്നു. പാചകത്തിനാവശ്യമായ പാത്രങ്ങള്‍, വിറക്, ഗ്യാസ് എന്നിവ ഇവിടെ സംലഭ്യമാണ്. കുട്ടികള്‍ക്കാ വശ്യമായ കുടി വെള്ളവും ഇവിടെ ലഭിക്കുന്നുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷമുള്ള പാത്രശുചീകരണ ത്തിനാവശ്യമായ പൈപ്പുകളും മറ്റും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അടുക്കളയും പരിസരവും എപ്പോഴും ശുചിയാക്കി വയ്ക്കുവാന്‍ നന്നായി പരിശ്രമിക്കുന്നുണ്ട്. കുട്ടികളുടെ ഉച്ചഭക്ഷണ ആവശ്യത്തി നായി സര്‍വ്വ സജ്ജീകരണങ്ങളോടുകൂടിയ ഒരു അടുക്കള സ്ക്കൂളില്‍ നിര്‍മ്മിച്ചിട്ടുണ്ട്.
സ്ക്കൂള്‍ മാപ്പിങ്ങ്
{{#multimaps: 10.114015, 76.200067 | width=800px | zoom=16 }}
തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
---|---|
എറണാകുളം ഹൈക്കോര്‍ട്ട് ഭാഗത്ത് നിന്ന് | എകദേശം 20 കിലോമീറ്റര്‍. ബസ്സുമാര്‍ഗ്ഗം വരുന്നതിനായി മുനമ്പം ഭാഗത്തേക്കു പോകുന്നതോ ഗോശ്രീ പാലം വഴി പറവൂര്‍ക്ക് പോകുന്നതോ ആയ ബസ്സ് |
പറവൂര്‍ ഭാഗത്ത് നിന്ന് | എകദേശം 7 കിലോമീറ്റര്‍. ബസ്സുമാര്‍ഗ്ഗം വരുന്നതിനായി ഗോശ്രീ പാലം വഴി എറണാകുളത്തേക്ക് പോകുന്നബസ്സ് |
യാത്രാസൗകര്യം
ബസ്സുകളുടെ എണ്ണം - 3
സംഗ്രഹം
വൈപ്പിന്‍ കരയിലെ ഏക പെണ്‍ പള്ളിക്കൂടമാണ് സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍. SSLC പരീക്ഷയിലും മറ്റു പൊതുപരീക്ഷകളിലും ഉന്നത നിലവാരം പുലര്‍ത്തിവരുന്നു ഈ വിദ്യാലയം. തീരദേശ മേഖലയായ വൈപ്പിനിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാന്‍ ഈ വിദ്യാലയം പ്രതിജ്ഞാബദ്ധമാണ്.
മേല്‍വിലാസം
സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്. എസ്. എസ്, കുഴുപ്പിള്ളി, അയ്യമ്പിള്ളി. പി. ഒ എറണാകുളം - 682501