സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം
ആമുഖം
“കയറുപിരിക്കും തൊഴിലാളിക്കൊരു
കഥയുണ്ടുജ്ജ്വല സമരകഥ
അതുപറയുമ്പോളെന്നുടെ നാടി-
ന്നഭിമാനിക്കാൻ വകയില്ലേ ? “
എന്ന വയലാറിന്റെ വരികൾ
നമ്മോട് വർണിക്കുന്നത് കേരളത്തിന്റെ കൊച്ചുകടൽത്തീര ജില്ല-ആലപ്പുഴ. കടലും കായലും കൈക്കോർക്കുന്ന, ചുണ്ടൻ വള്ളങ്ങളും കെട്ടു വള്ളങ്ങളും താളം പിടിക്കുന്ന ജനസാന്ദ്ര- മായ ഒരു പട്ടണം .പ്രകൃതിദത്തമായ തീര മേഖലയാൽ സമ്പന്നമായ ആലപ്പുഴയിലെ കേരവൃക്ഷങ്ങളുടെ സാന്നി- ധ്യവും ഒരു തുറമുഖപട്ടണമായുള്ള ആലപ്പുഴയുടെ വളർച്ചയും വ്യവസായവികസനത്തിൽ രാജകേശവദാസൻ പതിപ്പിച്ച പ്രത്യേക ശ്രദ്ദയും ആലപ്പുഴയിലെ മനുഷ്യവിഭവശേഷിയും "കിഴക്കിന്റെ വെനീസ് " എന്ന അപരനാമമുള്ള ആലപ്പുഴയുടെ വിദേശരാജ്യങ്ങളിലുള്ള പെരുമയും ബ്രിട്ടീഷുക്കാർക്ക് ആലപ്പുഴയിൽ കയർവ്യവസായം ആരംഭിക്കാൻ
പ്രചോദനമായി.ചെറുകിട സംരംഭമായും വൻകിട വ്യവസായ- മായും കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന പ്രധാന കയറ്റുമതി ഉൽപന്നങ്ങളിൽ ഒന്നായി കയർ വിരാജിക്കുന്നു .
രേഖാചിത്രം
ഉത്തര അക്ഷാശം 9° 05’നും 9°55’നും പൂർവ്വരേഖാംശം
76° 17’നും 76° 46’നും ഇടയിൽ സ്ഥിതിചെയ്യുന്ന ജില്ലയുടെ പടിഞ്ഞാറുഭാഗം അറബിക്കടലും കിഴക്കുഭാഗം
പത്തനംത്തിട്ട, കോട്ടയം ജില്ലകളും തെക്കുഭാഗത്തായി
കൊല്ലം ജില്ലയും വടക്ക് എറണാകുളം ജില്ലയുമാണ്
അതിർത്തികളായി വരുന്നത് ആലപ്പുഴ നഗരസഭയുടെ വിസ്തൃതിയിൽ ഏകദാശം 46.18sq.km ഉൾക്കൊള്ളുന്ന നഗരഹൃദയം കേന്ദ്രികരിച്ചാണ് ആദ്യക്കാല കയർ-
ഫാക്ടറികൾ നിലനിന്നിരുന്നത് .
കയർ വ്യവസായ ചരിത്രം :ഇന്നലെകൾ
തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമ്മ
സമീപരാജ്യങ്ങൾ എല്ലാം ആക്രമിച്ചു കീഴടക്കി പ്രയാണം തുടർന്നു . ഒടുവിൽ ആ സാമ്രാജ്യത്തിന്റെ വിസ്തൃതി കരപ്പുറം
രാജ്യത്തിന് വടക്ക് അരൂർ വരെ വ്യാപിച്ചു . ഇതിനിടെ മൈസൂർ ചെകുത്താൻ എന്ന് വിളിച്ചിരുന്ന ഹൈദരാലിയും
തിരുവിതാംകൂർ രാജ്യവും തമ്മിൽ ശത്രുതയാരംഭിച്ചു . ഹൈദറുമായുള്ള യുദ്ധത്തെ തുടർന്ന് വടക്കൻ മലബാറിൽ നിന്ന് പലായനം ചെയ്ത ചിലർക്ക് തിരുവിതാംക്കൂർ രാജ്യം അഭയം നൽകി ഇതോടെ തിരുവിതാംകൂർ ഹൈദറുടെ കണ്ണിലെ കരടായി മാറി.തുടർന്ന് നടന്ന യുദ്ധങ്ങളിൽ തിരുവിതാംകൂർ -ബ്രിട്ടീഷ് സഖ്യം ഹൈദറിനെതിരെയും ടിപ്പുവിനെതിരായും പടനയിച്ചു .തുടർച്ചയായി നടന്ന യുദ്ധപരമ്പരയിൽ ഒട്ടേറെ ആയുധചിലവും സൈനികചിലവും വഹിക്കേണ്ടി വന്നു .ഒടുവിൽ ശ്രീരംഗപട്ടണം സന്ധ്യയോടെ അവസാനിച്ച യുദ്ധത്തിന്റെ ഭീമമായ ചിലവ് തിരുവിതാംകൂർ വഹിക്കേണ്ടി വന്നു .വ്യവസായ വികസനമാണ് രാജാകേശവദാസൻ ഇതിനായി കണ്ടെത്തിയ മാർഗം .ആലപ്പുഴയുടെ ഭൂപ്രകൃതിയായും തുറമുഖ സാധ്യതയും തിരിച്ചറിഞ്ഞ രാജാകേശവദാസൻ കനാലുകളും തോടുകളും പാലങ്ങളും നിർമിച്ചു ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിൽനിന്നും വ്യവസായികളെ വരുത്തി , കച്ച് ,മേമൻ , സിന്ധ് വ്യാപാരികളുടെ സഹായത്തോടെ ആലപ്പുഴയിൽ കയർ വ്യവസായമാരംഭിച്ചു .തുടർന്നു യൂറോപ്യൻ കമ്പനികൾ കൂടി വന്നതോടെ ആലപ്പുഴയിൽ കയർ വ്യവസായത്തിന് ആരംഭംകുറിച്ചു .കിഴക്കിന്റെ വെനീസായുള്ള ആലപ്പുഴയുടെ വളർച്ചയുടെ ആദ്യ ചവിട്ടുപടി ആയിരുന്നു ഇത് .
കിഴക്കിന്റെ വെനീസിൽ കയർ വ്യവസായ വളർച്ചക്ക് അനുകുല്യമായ
*ആലപ്പുഴയുടെ ഭൂപ്രകൃതിയും കൃഷിയും
82 കി. മീ കടൽതീരമുള്ള ആലപ്പുഴയിൽ കായലുകളും തോടുകളും കൈകോർക്കുമ്പോൾ പ്രധാന കാർഷിക വിളവായ നാളികേരം സമൃദ്ധമായി വളരുന്ന . ഉപ്പിന്റെ സാന്നിധ്യമുള്ള തീരദേശ മണ്ണ് ആലപ്പുഴയെ നാളികേര കൃഷിക്ക് അനുകൂലമാകുന്നു .
*രാജാകേശവദാസും ആലപ്പുഴ പട്ടണവും
തിരുവിതാംകൂർ രാജ്യത്തിൻറെ വലിയദിവാനായിരുന്ന രാജാകേശവദാസ് {1744 - 1799} രൂപം നൽകി സൃഷ്‌ടിച്ച ആലപ്പുഴ കേരളത്തിലെ ഏക ആസൂത്രിത നഗരമാണ് ആലപ്പുഴ .നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ ചിട്ടപ്പെടുത്തി "തലങ്ങും വിലങ്ങും" തോടുകൾ വെട്ടിയുണ്ടാക്കിയിരിക്കുന്നു .ഈ തോടുകളുടെ ഇരു കരകളിലും റോഡുകൾ ;തോടുകൾക്കു കുറുകെ പാലങ്ങൾ , പാലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ ഇങ്ങനെ മനോഹരമായ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഒരു നഗരമാണ് ആലപ്പുഴ.മലഞ്ചരക്ക് വ്യാപാരത്തിന് കീർത്തികേട്ട ആലപ്പുഴ അക്കാലത്തു ഒരു വ്യാപാര കേന്ദ്രമെന്ന നിലയിൽ ലോക ഭൂപടത്തിൽ ശ്രദ്ധ നേടിയിരുന്നു . കിഴക്കിന്റെ വെനീസിന്റെ ഈ പെരുമ യൂറോപ്യൻ കച്ചോടക്കാരെ ആലപ്പുഴയിലേക്ക് ആകർഷിച്ചു .
*ആലപ്പുഴ തുറഖത്തിന്റെ വളർച്ച
ആലപ്പുഴ പട്ടണത്തിന്റെ വികസന രൂപരേഖ തയാറാകിയ രാജാകേശവദാസിന് ഒരു തുറമുഖത്തിന്റെ സാധ്യത അടിവരയിട്ട് പറഞ്ഞത് "പുറക്കാട് " കടപ്പുറത്തെ മത്സ്യത്തൊഴിലാളികളാണ് പ്രകൃതി ശോഭകാലത്തും ശാന്തമായ മത്സ്യബന്ധനം സാധ്യമാകുന്ന "ചാകര" അഥവാ "ചളിക്കടൽ"{off-shore harbours} എന്ന അത്ഭുത പ്രതിഭാസം സ്വതവേ ആഴം കൂടിയ ആലപ്പുഴ കടൽത്തീരം ഒരു തുറമുഖമാക്കാൻ ഏറെ സഹായകരമാകുമെന്ന് ദിവാൻ മനസിലാക്കി .