ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2012-2013
2012 മുതൽ 2013 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ
ശ്രീ.ബ്രഹ്മസുതൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ അച്ചടക്കത്തിലും അക്കാദമികമികവിലും വളരാനാരംഭിച്ചുു.
വളരെ ആസൂത്രിതമായ പഠനപദ്ധതികളിലൂടെ എസ്.എസ്.എൽ.സി വിജയം 98 ശതമാനത്തിലെത്തിക്കാൻ സാറിനു സാധിച്ചു.മുമ്പ് ഇത് 70 നു താഴെയായിരുന്നു.
പഠനപിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി രാവിലെയും വൈകുന്നേരവും പ്രത്യേക ക്ലാസ് നൽകി.എഴുതാൻ ബുദ്ധിമുട്ടുള്ള കുട്ടികളെ എഴുതാൻ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.