ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്


നാഗരികതയെ കൈ നീട്ടി സ്വീകരിക്കുമ്പോഴും അതിന്റെ ഗ്രാമീണതയെ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന നഗരമാണ് അങ്കമാലി.എറണാകുളം ജില്ലയിലെ അതിവേഗം വളരുന്ന നഗരമെന്ന പ്രസിദ്ധി സമ്പാദിക്കുമ്പോഴും സ്വന്തം സംസ്കാരവും അതിന്റെ തിരുശേഷിപ്പുകളും ഇവിടെ സംരക്ഷിക്കപ്പെടുന്നു .മൈതാനം എന്ന് അർഥം വരുന്ന മാലിയെന്ന പേരിൽനിന്നു ഉരുത്തിരിഞ്ഞു വന്നതാണ് അങ്കമാലിയെന്ന പേര് .ജലസേഹന സൗകര്യം കൊണ്ട് സമ്പന്നമായ ഒരു കാർഷിക മേഖലയും വ്യവസായ സ്ഥാപനങ്ങൾ കൊണ്ട് സമ്പന്നമായ വ്യവസായ മേഖലയും അങ്കമാലിക്കുണ്ട്

ചരിത്രത്താളുകളിലും അങ്കമാലിക്ക് സവിശേഷ സ്ഥാനമുണ്ട്.മാഞ്ഞാലിത്തോട് പ്രാചിന കേരളത്തിലെ പ്രധാന ജലപാതകളിലൊന്നായിരുന്നു.അങ്ങാടിക്കടവെന്ന സ്ഥലം ഒരു വ്യാപാര കേന്ദ്രവും. പുരാതനകാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾ, വിദേശികളെ അങ്കമാലിയിലേക്ക് ആകർഷിച്ചിരുന്നു.1597ൽ സ്ഥാപിക്കപ്പെട്ട,കിഴക്കേ പള്ളിയെന്നു അറിയപ്പെടുന്ന സെന്റ്.ഹോർമിസ് ദേവാലയം കേരളത്തിലെ അവസാന വിദേശബിഷപ്പായിരുന്ന മാർ അബ്രഹാമിന്റെ മൃതദേഹം അടക്കംചെയ്യപ്പെട്ട സ്ഥലമാണ്.

ഇന്നത്തെ അംഗമാലിയെക്കുറിച്ചു പറയുമ്പോൾ പ്രധാനമായവ വ്യവസായ സ്ഥാപനങ്ങൾ തന്നെയാണ് .ഇന്ത്യയിലെ തന്നെ പ്രസിദ്ധ ട്രാൻസ്ഫോർമർ നിര്മാണശാലയായ ടെൽക് സ്ഥിതി ചെയ്യുന്നത് അങ്കമാലിയിലാണ്.കേരളം ബാംബൂ കോർപറേഷന്റെ ആസ്ഥാനവും അങ്കമാലിയിലാണ്.കേന്ദ്ര സർക്കാരിന്റെ പദ്ധതികളിലൂടെ പുത്തനുണർവ് ലഭിച്ച ശബരി റെയിൽ പദ്ധതി അങ്കമാലി റെയിൽവേ സ്റ്റേഷനിൽനിന്നാണ് തുടങ്ങുന്നത്. ഭൂമിശാസ്ത്രപരമായ കിടപ്പുമൂലം കേരളത്തിന് തനതായ ഒരു ചരിത്രവും സംസ്കാരവും കൈവന്നിരി ക്കുന്നു.മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അങ്കമാലി ഉള്‍പ്പെടെ കേരളത്തിന്റെ പല ഭാഗത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. തമിഴ് സാഹിത്യത്തില്‍ സുപ്രസിദ്ധമായ സംഘകാലം കേരളത്തെ സംബന്ധിച്ചിടത്തോളം ക്രിസ്തുവര്‍ഷം ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളാണ്. അന്ന് വിശാലമായിരുന്ന തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കര്‍ക്കാനാട് എന്നിങ്ങനെ അഞ്ചു നാടുകളായി വിഭജിക്കപ്പെട്ടിരുന്നതായി സംഘകാല കൃതികളില്‍ കാണുന്നു.അങ്കമാലിയുള്‍ പ്പെട്ട എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളും കുട്ടനാട്ടില്‍ ഉള്‍പ്പെട്ടതായിരുന്നു.ജലാശ യങ്ങളുടെ നാടായതുകൊണ്ടായിരിക്കാം ഈ ഭൂവിഭാഗം കുട്ടനാട് എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. സംഘകാലത്തിന്റെ ആദ്യശതകങ്ങളില്‍ കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങള്‍ ആയ് രാജാക്കന്മാരുടേയും വടക്കന്‍ പ്രദേശങ്ങള്‍ ഏഴിമല രാജാ ക്കന്മാരുടേയും ഇവയ്ക്കിടയിലുള്ള അങ്കമാലി ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ചേരരാജാക്കന്മാരുടേയും ആധിപത്യത്തിലായിരുന്നു.അക്കാ ലത്ത് ജൈന - ബുദ്ധ മതങ്ങള്‍ കേരളത്തില്‍ പ്രബലമായിരുന്നതിന്റെ തെളിവുകളാണ് അങ്കമാലിയില്‍ ഇന്ന് കാണുന്ന ആരാധനയ്ക്കായുള്ള സര്‍പ്പക്കാവുകളും പല ക്ഷേത്രങ്ങളും.പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ ഇന്ത്യന്‍ - വിദേശ വാണിജ്യ ത്തിന്റെ കുത്തകക്കാരായിരുന്ന അറബികളുടേയും ഫിനീഷ്യരുടേയും ഇടത്താവളമായിരുന്നു കൊടുങ്ങല്ലൂര്‍. കൊടുങ്ങല്ലൂരിലേയ്ക്ക് ചരക്കുകളെത്തിച്ചിരുന്ന പ്രധാന കേന്ദ്രമായിരുന്നു കുരുമുളകു വിളയുന്ന'മാലി'.അങ്കമാലിയെ മലഞ്ചരക്കുകളുടെ ഗുദാം എന്നാണ് ചില രേഖകളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.