സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/സയൻസ് ക്ലബ്ബ്
07-08-2021
സയൻസ് ക്ലബ് അംഗങ്ങൾക്കായി ഒരു പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഈ അധ്യായന വർഷത്തെ ശാസ്ത്രരംഗം ക്ലബ് മീറ്റിംഗിൽ പങ്കുവെച്ച് ശാസ്ത്രരംഗത്തെൻറെ മത്സര ഇനങ്ങൾ കുറിച്ചുള്ള വിവരങ്ങൾ അതിൽ പോസ്റ്റ് ചെയ്യുകയും ഈ മത്സരയിനങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികളുടെ പേര് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
18-08-2021
' വീട്ടിൽ നിന്നും ഉള്ള പരീക്ഷണം' എന്ന മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഓൺലൈനായി മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും അതിൽ ഒന്നാം സ്ഥാനം
ലഭിച്ച കുട്ടിയുടെ പേര് സബ്ജില്ലാ മത്സരത്തിനായി നിർദ്ദേശിക്കുകയും ചെയ്തു.
ഫാത്തിമ ഫിദ-X - ഒന്നാം സ്ഥാനം
അസ്മിത-IX- രണ്ടാം സ്ഥാനം
11-08-2021
കണ്ണൂർ നോർത്ത് സബ് ജില്ല സയൻസ് ക്ലബ് അസോസിയേഷൻ ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ്സിൽ നമ്മുടെ സ്കൂളിലെ പത്താംതരം വിദ്യാർത്ഥി സുലാലാ സി ഒന്നാം സ്ഥാനത്തിന് അർഹയായ ആവുകയും ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.