ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ
ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ | |
---|---|
വിലാസം | |
കരുവന്‍പൊയില്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 10 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-12-2016 | 47103 |
കോഴിക്കോട് നഗരത്തില്‍ നിന്ന് 20 കി മി അകലെ കൊടുവള്ളിയില്‍ നിന്ന് 4 കി.മി. അകലെ, സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'NH 212 ന് തൊട്ട് കൊടുവള്ളി നഗരത്തില്‍ നിന്നും 4കി.മി. അകലത്തായി മാനിപുരം-പിലാശ്ശേരി-വരിട്ട്യാക്ക് -കുന്ദമംഗലം റോഡില്‍ സ്ഥിതിചെയ്യുന്നു.
ചരിത്രം
10-10-2003ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഡോ.എം.കെ. മുനീര്‍ ഹൈസ്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അന്നത്തെ സായാഹ്നം കരുവന്‍പൊയിലിലും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ അണപൊട്ടിയൊഴുകിയ സന്തോഷത്തിന്റ ബാഹ്യപ്രകടനമായിരുന്നു. 22 വര്‍ഷക്കാലത്തെ ത്യാഗപൂര്‍ണമായ അധ്വാനത്തിന്റെ പരിണിത ഫലം.ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്നതിനു വേണ്ടിയും അനുവദിച്ച ശേഷവും ഇത്രയേറെ പങ്കുവഹിച്ച ഒരു നാട് കേരളത്തില്‍ അപൂര്‍വ്വമായി മാത്രമേ കാണാന്‍ കഴിയുകയുള്ളു. കൊടുവള്ളി ഹൈസ്കൂളിന് പുറമെ അയല്‍പക്ക ഹൈസ്കൂളുകളില്‍ പഠിക്കുന്ന കരുവന്‍പൊയില്‍ക്കാരായ കുട്ടികളും കൂടി 413 വിദ്യാര്‍ത്ഥികള്‍ ഇവിടെ പ്രവേശനത്തിനെത്തി. ആദ്യത്തെ S.S.L.C ബാച്ചില്‍ 39 കുട്ടികളാണ് ഉണ്ടായിരുന്നത്. 10 അധ്യാപകര്‍ മാത്രമുണ്ടായിരുന്ന ഘട്ടത്തില്‍ 9 അധ്യാപകരെ പി.ടി.എ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിച്ച് അധ്യാപകരുടെ കുറവ് നികത്തിയത് മറ്റെവിടെയും കാണാനാവില്ല. കൊടുവള്ളി ഹൈസ്കൂളില്‍ നിന്ന് 8 അധ്യാപകരെ വര്‍ക്കിങ് അറേഞ്ച്മെന്റ് അടിസ്ഥാനത്തില്‍ ഇവിടേക്ക് മാററി. ശേഷം ആര്‍.ഇ.സി. ഹൈസ്കൂളുകളില്‍ നിന്നും 2 ഗണിത അധ്യാപികമാരെ നിയമിക്കുകയും ചെയ്തു. എന്‍.അബൂബക്കര്‍ മാസ്റ്ററെ പ്രഥമധ്യാപകനായി നിയമിച്ചു. ഹൈസ്കൂള്‍ അനുവദിച്ച ഉടനെ തന്നെ, നാട്ടുകാര്‍ രൂപീകരിച്ച സ്കൂള്‍വികസന സമിതി 5 ക്ലാസ് മുറികള്‍ നിര്‍മിക്കുകയും (3 ലക്ഷം) അതിലേക്ക് വേണ്ട ഫര്‍ണ്ണിച്ചറുകള്‍ (2 ലക്ഷം)ശേഖരിക്കുകയും ചെയ്തു. ഹൈസ്കൂളിനുവേണ്ട 1.71 സെന്റ് സ്ഥലം ഏറ്റെടുത്ത് നല്‍കിയതും സ്കൂള്‍വികസന സമിതിയാണ്.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളും ഹയര്‍സെക്കണ്ടറിയും വെവ്വേറെ കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത്. ഹൈസ്കൂള്‍ കെട്ടിടത്തില്‍ 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വിജയം
2003-2004 2004-2005 2005-2006 2006-2007 2007-2008 2008-2009 2009-2010 2010-2011 2011-2012 2012-2013 2013-2014 2014-2015 2015-2016 2016-2017
-
കുറിപ്പ്1
-
കുറിപ്പ്2
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജെ.ആര്‍.സി
- ബാലശാസ്ത്ര കോണ്‍ഗ്രസ്
- ശാസ്ത്രമേള
- ശാസ്ത്ര മാഗസിന്‍, കലണ്ടര്‍
- സ്കൂള്‍ പത്രം
- സ്കൂള്‍ കലണ്ടര്‍
- പഠനയാത്ര
- എസ് പി സി
• നന്മ. . ജനാധിപത്യ വേദി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
2003-06 | എന്‍. അബൂബക്കര്‍ |
2006-07 | സുരേന്ദ്രന്‍ |
2007-10 | മറിയാമ്മ വര്‍ഗീസ്. പി |
2010-11 | അനില്‍കുമാര്‍ എം |
2011-14 | അരവിന്ദാക്ഷന്‍ പി |
2014 ജൂണ്‍ 4 - 2015 മാര്‍ച്ച് 31 | രമാഭായി എന്‍.കെ |
2015-തുടരുന്നു | അഹമ്മദ് കുട്ടി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.3517, 75.9269 | width=800px | zoom=16 }} Koduvally - Manipuram Rd - Karuvanpoil - Pilassery , Kozhikode - Kerala Kerala , Kerala |