സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ക്ലബ്ബുകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിമല സെന്റ്. മേരീസ് യു.പി.സ്കൂളിൽ 2021-22 അധ്യയന വർഷത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനോദ്ഘാടനംആഗസ്റ്റ് മാസത്തിൽ നടത്തപ്പെട്ടു.ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷ ത്തോട് അനുബന്ധിച്ച് നടന്ന ഓൺലൈൻ യോഗത്തിൽ വെച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.ക്ലബ്ബിന്റെആഭിമുഖ്യത്തിൽ ഓൺലൈനായി സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തിവരികയും കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിക്കുകയും ചെയ്തു വരുന്നു . നവംബർ മാസത്തിൽ സ്കൂളുകൾ വീണ്ടും തുറന്നതോടു കൂടി ക്ലബ്ബിന്റെ പ്രവർത്തനം സ്കൂളിൽ വെച്ച് ആഴ്ചയിൽ ഒരു ദിവസം നടത്തിവരുന്നു. ശാസ്ത്രജ്ഞനെ പരിചയപ്പെടൽ, ശാസ്ത്രവാർത്താ അവതരണം, രാജ്യങ്ങളും അവയിലെ ജില്ലകളും പരിചയപ്പെടൽ, ബഹിരാകാശത്തേക്കൊരു എത്തിനോട്ടം എന്നീ പ്രവർത്തനങ്ങളാണ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നത്. ഓരോ ആഴ്ചയിലും ഓരോ ക്ലാസിലെ കുട്ടികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ യോഗങ്ങളിലും സാമൂഹ്യശാസ്ത്ര അധ്യാപകരും പങ്കെടുക്കുന്നു. സാമൂഹ്യ പ്രതിബദ്ധത വളർത്തുന്നതിന് സഹായകമായ ചർച്ചകൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി വരുന്നു.
സയൻസ് ക്ലബ്ബ്
ശാസ്ത്ര ക്ലബ്ബ് - പ്രവർത്തനങ്ങൾ
കോഴിമല സെന്റ് മേരീസ് യു.പി.സ്കൂളിലെ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം ഓൺലൈൻ പി.റ്റി.എ യിലൂടെ ആഗസ്റ്റ് മാസം നടന്നു. ശാസ്ത്ര ദിനാചരണങ്ങൾ ശാസ്ത്രജ്ഞൻമാരെ കുറിച്ചുള്ള അവതരണങ്ങൾ ക്വിസ് എന്നിവ നടത്തുന്നു. സബ്ജില്ലാ തലത്തിൽ നടത്തിയ ശാസ്ത്ര മത്സരങ്ങളിൽ യു.പി.വിഭാഗത്തിൽ നിന്ന് 5 കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര ലേഖന വിഭാഗത്തിൽ അക്ഷയ എസ് ഒന്നാം സമ്മാന വും നവോമി മരിയ സഞ്ജയ് പ്രോജക്ടിന് രണ്ടാം സ്ഥാന വുംനേടി. കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനവും ലഭിച്ചതിൽ അഭിമാനിക്കുന്നു. അതുപോലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യുറീക്കാ വിജ്ഞാ നോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച നിലവാരം പുലർത്തുകയും ചെയ്തു. ശാസ്ത്ര ദിനത്തിൽ അധ്യാപകർ കുട്ടികൾക്ക് സന്ദേശം നൽകി. അതുപോലെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനും ശ്രമിക്കുന്നു.
ഗണിത ക്ലബ്ബ്
സെന്റ് മേരീസ് യു.പി സ്കൂളിൽ 5, 6, 7 ക്ലാസ്സിലെ വിദ്യാർത്ഥികളെ കോർത്തിണക്കി ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ആണ് ഗണിത ക്ലബ്ബ് കൂടുന്നത്. ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുക, ഗണിത കളികൾ, ഗണിത പസിൽസ്, ഗണിത ക്വിസ്, തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. കൂടാതെ വിവിധ ജ്യാമീതിയ രൂപങ്ങൾ വരയ്ക്കാനും ഗണിത തന്ത്രങ്ങളും കുട്ടികൾക്ക് , അധ്യാപകർ പറഞ്ഞു കൊടുക്കുന്നു.covid-19 ന്റെ പശ്ചാത്തലത്തിൽ വീട്ടിലൊരു ഗണിതലാബ് എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഗണിതാശയങ്ങൾ ഉൾപ്പെടുത്തി, ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും Online ആയി അവതരിപ്പിക്കുകയും ചെയ്തു.
Paper ഉപയോഗിച്ച് Dice, അതുപോലെ August 15th ന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാകനിർമ്മാണം നടത്തുകയുണ്ടായി.
- പരിസ്ഥിതി ക്ലബ്ബ്
- പ്രവർത്തി പരിചയ നൈപുണ്യ ക്ലബ്.
- ടാലൻ്റ് ക്ലബ്ബ്