മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20057-pkd (സംവാദം | സംഭാവനകൾ) (ജെ. ആർ. സി യൂണിറ്റ്)

ജെ. ആർ. സി യൂണിറ്റ്

*********************************

അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി. കുട്ടികളിൽ സാമൂഹ്യ സേവന മനോഭാവം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ജെ ആർ സി യൂണിറ്റ് സ്കൂൾ തലങ്ങളിൽ രൂപം നൽകിയത്.2010 മുതൽ മൗണ്ട് സീന ഇംഗ്ലീഷ് സ്കൂളും ജെ ആർ സി യൂണിറ്റിന്റെ   ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

പ്രധാന അധ്യാപികയായ നന്ദിനി ടീച്ചറുടെയും യൂണിറ്റ് കൗൺസിലറായ ഷെഫീഖ് സാറിന്റെയും നേതൃത്വത്തിൽ രണ്ട് യൂണിറ്റുകളാണ് സ്കൂളിൽ നിലവിലുള്ളത്. ആദ്യകാലങ്ങളിൽ ഹൈസ്കൂൾ തലത്തിൽ മാത്രം ഒരു യൂണിറ്റാണ് നിലവിലുണ്ടായിരുന്നതെങ്കിൽ 2020 മുതൽ യു പി തലത്തിലും ഒരു യൂണിറ്റ് ആരംഭിക്കുകയുണ്ടായി. രണ്ട് യൂണിറ്റുകളിലുമായി  നൂറ്റമ്പതോളം കുട്ടികൾ ജെ.ആർ  സി യുടെ ഭാഗമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു .

സ്കൂൾ തലത്തിലും സമീപപ്രദേശങ്ങളിലുമായി ജെ ആർ സി യൂണിറ്റിന്റെ സഹായം എല്ലാതരത്തിലും എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് എടുത്തുപറയത്തക്ക നേട്ടമായി കരുതുന്നു. ശാരീരികമായും മാനസികമായും വെല്ലുവിളികൾ നേരിടുന്നവരുടെ മുന്നിലും യൂണിറ്റിന് ഒരു കൈത്താങ്ങാവാൻ പലപ്പോഴും കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് അഭിമാനകരമാണ്.

സംസ്ഥാന തലങ്ങളിൽ രൂപീകരിക്കുന്ന എല്ലാ പരിപാടികളിലും മൗണ്ട് സീന ഇംഗ്ലീഷ് സ്കൂളിലെ ജെ ആർ സി യൂണിറ്റും പങ്കാളികളാകാറുണ്ട്. ഓരോ വർഷവും പ്രത്യേകം ക്യാമ്പുകളും കുട്ടികൾക്കായി സംഘടിപ്പിക്കാറുണ്ട്.

കോവിഡ് വ്യാപനം വളരെയേറെ ബുദ്ധിമുട്ടിച്ച സാഹചര്യങ്ങളിലും ജെ. ആർ.സി യുടെ പ്രവർത്തനം ഓൺലൈനായും നല്ലരീതിയിൽ നടത്തുവാൻ കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തുപറയത്തക്ക നേട്ടമാണ്.