ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ലഹരി വിരുദ്ധ ൿള‍ബ്

Schoolwiki സംരംഭത്തിൽ നിന്ന്
motiva 09

കുട്ടികളിലെ ലഹരി ഉപയോഗം തടയുക....

കുട്ടികളിലെ ലഹരി ഉപയോഗം തടയുക, ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക ,ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക,അവർക്ക് ആവശ്യമായിട്ടുള്ള കൗൺസിലിംഗ് സൗകര്യവും ഏർപ്പെടുത്തി കൊടുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ലഹരിവിരുദ്ധക്ലബ്ബ് ചെയ്യുന്നു. ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുന്നു.

കുട്ടികൾക്ക് കൗൺസിലിംഗ് സൗകര്യം..

കുട്ടികൾക്ക് കൗൺസിലിംഗ് സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ് .കുട്ടികൾക്കുണ്ടാകുന്ന മാനസികസമ്മർദം ലഘൂകരിക്കുന്നതിനും, ,അവരിൽ ആത്മവിശ്വാസം വളർത്തുന്നതിനും കൗൺസിലിങ്ങിലൂടെ സഹായിക്കുന്നു .മാനസിക സമ്മർദ്ദങ്ങൾക്കടിപെട്ട വിദ്യാർത്ഥികളെ കണ്ടെത്തുകയും അവർക്ക് പ്രത്യേക കൗൺസിലിംഗ് നടത്തുകയും ചെയ്യുന്നു .ഇതിനായി ക്ലാസ് തലത്തിൽ ക്ലാസ്

ടീച്ചറുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള കുട്ടികളെ നിരീക്ഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു .കൗൺസിലിംഗിൽ പ്രത്യേക പരിശീലനം

നേടിയ  ആഷ്‌ലി സിസ്റ്ററും മറ്റ്അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.