പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / ജൂനിയർ റെഡ് ക്രോസ്
2016-17 പ്രവർത്തന റിപ്പോർട്ട് 2016-17 വർഷം യൂണിറ്റിൽ 80 കാഡറ്റുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ അദ്ധ്യയന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് സംക്ഷിപ്തമായി സമർപ്പിക്കുന്നു.
1 . സ്വാതന്ത്ര്യദിനാഘോഷം : 158-8-2016 സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ 75 കേഡറ്റുമാർ സജീവമായി പങ്കെടുത്തു. തിരൂർ എം.വി.ഐ അനസ് മുഹമ്മദ് മുഖ്യ അതിഥിയായിരുന്നു. യൂണിറ്റിന്റെ വക ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
2.അദ്ധ്യാപകദിനാചരണം :യൂണിറ്റിലെ 47 കാഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു.ഗുരുവന്ദനം പരിപാടിയിൽ Mr ബഷീർ കാലടി (പി.ടി.വി വൈസ്പ്രസിഡന്റ്) മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റിന്റെ വക സ്കൂളിലെ എല്ലാ അദ്ധ്യാപകർക്കും ഗ്രീറ്റിങ് കാർഡുകളും മിഠായികളും വിതരണം ചെയ്തു. 5-9-16 ന് സ്കൂളിന്റെ ഓപ്പൺ സ്റ്റേജിൽ ആണ് പരിപാടി സ്ഘടിപ്പിച്ചത്.
3.ശാസ്ത്രമേള : എക്സ്പ്ലോർ 2016 ഫുഡ് ഫെസ്റ്റ് : സ്കൂളിൽ സംഘടിപ്പിച്ച എക്സ്പ്ലോർ 2016 ഫുഡ് ഫെസ്റ്റിന്റെ വളണ്ടിയർമാർ 56 പേർ പങ്കെടുത്തു. ഫുഡ് ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ. പി. ഉണ്ണിക്കൃഷ്ണനായിരുന്നു ഉദ്ഘാടനം ചെയ്തത്. ലോക പയർ വർഗങ്ങളുടെ ദിനാചരണത്തിലായി പയറുവർഗ്ഗങ്ങളുടെ ഭക്ഷണമായിരുന്നു ഫോക്കസ് ചെയ്തത്. പരിപാടി വിജ്ഞാനപ്രദമായിരുന്നു . കുട്ടികളുടെ സേവനം മികച്ചതായിരുന്നു.
4.സ്കൂൾ യൂത്ത് ഫെസ്റ്റിവൽ : 19 -8-2016 നും 20-8-2016 നും സംഘടിപ്പിച്ച സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ആദ്യ ദിവസം 20 കാഡറ്റുകൾ 2ാം ദിവസം 29 കാഡറ്റും വളണ്ടിയർമാരായി പങ്കെടുത്തു. 5. സ്നേഹദീപ്തം 2016 : 2016 ഓഗസ്റ്റ് 2ന് കോട്ടയ്ക്കൽ രാജാസ് ഹയർസെക്കന്ററി സ്കൂളിൽ എടരിക്കോട് പഞ്ചായത്ത് സംഘടിപ്പിച്ച സ്നേഹദീപ്തം 2016 ൽ 33 കാഡറ്റുകൾ വളണ്ടിയർമാരായി പങ്കെടുത്തു. അംഗവൈകല്യം സംഭവിച്ച 180ഓളം പേർക്ക് വേണ്ട ശുശ്രൂഷകൾ നമ്മുടെ വളണ്ടിയർമാർ നടത്തുകയും വളണ്ടിയർമാരുടെ പ്രവർത്തനത്തിൽ പഞ്ചായത്ത് പഅധികൃതർ സംതൃപ്തി പ്രകടിപ്പിച്ചു. 6.ഡിഫ്തീരിയ ക്യാംപ് :എടരിക്കോട് പ്രൈമറി ഹെൽത്ത് സെന്ററും സ്കൂൾ ജെ ആർ സി യൂണിറ്റും സംയുക്തമായി ഡിഫ്തീരിയ ക്യാംപ് സ്കൂളിൽ അഞ്ചു ദിവസങ്ങളിലായി സംഘടിപ്പിച്ചു. 2000 ത്തിൽ അധികം വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകി . ഡോക്ടർ രഞ്ജിത്ത് (മെഡിക്കൽ ഓഫീസർ പി എച്ച് സി ) എന്നിവരുടെ നിയന്ത്രണത്തിൽ ആയിരുന്നു ക്യാംപ് . 7.സ്കൂൾ സ്പോർട്സ് ഡേ ഫസ്റ്റ് എയിഡ് ഡ്യൂട്ടി: 11-10-16 ൽ സ്കൂളിൽ സംഘടിപ്പിച്ച സ്പോർട്സ് ഡേയിൽ ഫസ്റ്റ് എയിഡ് കോർണർ യൂണിറ്റിലെ 36 വളണ്ടിയർമാരുടെ സേവനത്തോടെയാണ് നടന്നത് . കുട്ടികളുടെ റിഫ്രഷ്മെന്റ് ചാർജും യൂണിറ്റ് വിജയകരമായി ഏറ്റെടുത്ത് നടത്തി. 8.എസ് ഡി സി സഹവാസ ക്യാംപ്: 2017ജനുവരി 7,8 തിയ്യതികളിൽ കോട്ടൂർ എ കെ എം എം എച്ച് എച്ച് എസ് ൽ സംഘടിപ്പിച്ച സ്റ്റുഡന്റ് ഡോക്ടർ കേഡറ്റിന്റെ ജില്ലാതല സഹവാസക്യാംപിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പ്രിയംവദ 9 എ ബി , സോനു ഡെന്നീസ് 8 എഡി എന്നിവ്ർ പങ്കെടുക്കുകയും സർട്ടിഫിക്കറ്റിന് അർഹരാകുകയും ചെയ്തു. ജില്ലാകമ്മറ്റി സ്കൂളിന്റെ ആവശ്യത്തിനായി ഒരു ഫസ്റ്റ് എയിഡ് ബോക്സ് നൽകുകയും ചെയ്തു. 9.വ്യക്തിത്വ വികസന ക്യാപ്: 23-11-2016 ന് വേങ്ങര ഗവ. ഹയർസെക്കന്റെറി സ്ഖൂളിൽ സബ്ജില്ലാ സംഘടിപ്പിച്ച ഏകദിന വ്യക്തിത്വ വികസന ക്യാപിൽ യൂണിറ്റിലെ 33 കാഡറ്റുകൾ പങ്കെടുത്തു. 17 സ്കൂളിൽ നിന്നുള്ള കാഡറ്റുകൾ ക്യാംപിൽ പങ്കെടുത്തിരുന്നു. 10. കാൽസർ ബോധവൽക്കരണ പരിപാടി:19-1-2017 ന് സ്കൂളിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റെർ വേങ്ങരയുമായി സഹകരിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 8,9 ക്ലാസുകളിലെ കാഡറ്റുകൾക്കായിരുന്നു ക്സാസ് . എടരിക്കോട് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ രഞ്ജിത്ത് ക്ലാസെടുത്തു. ജീവിതശൈലി മാറ്റുക എന്നതായിരുന്നു ക്യാംപിന്റെ ലക്ഷ്യം. 11.ഹെൽത്ത് ക്വിസ്സ്: ജെ ആർ സി കാഡറ്റുകൾക്കായി വേങ്ങര പി എച്ച് സി യുമായി സഹകരിച്ച് ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി 7-2-2017 ന് സ്കൂളിൽ വച്ച് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കുരിയാക്കോസ് , സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു. വിജയികൾക്കുള്ള ക്യാഷ് പ്രൈസ് വേങ്ങര പി എച്ച് സി സൂപ്രവൈസർ ശ്രീ ബാബു സാർ വിതരണം ചെയ്തു. 12.കിൻഷിപ്പ് റിഹാബിറ്റേഷൻ സെന്റെർ തിരൂർ സന്ദർശനം: 30-1-2017 ന് തിരൂർ പൂക്കയിൽ പ്രവർത്തിക്കുന്ന കിൻഷിപ്പ് റിഹാബിറ്റേഷൻ സെന്റർ യൂണിറ്റിലെ 39 കാഡറ്റുകൾ സന്ദർശിച്ചു. മാനസികമായും ശാരീരികമായും വൈകല്യമുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനാണ് സെന്ററിന്റെ പ്രവർത്തനം . കാഡറ്റുകൾ ഉച്ചഭക്ഷനവും വൈകുന്നേരം ചായയും സ്നാക്സും വിതരണം ചെയ്തു. 13. എ ബി സി ലെവൽ പരീക്ഷ : കേഡറ്റുകൾക്കുള്ള എ ബി സി ലെവൽ പരീക്ഷകൾ അരിയല്ലൂർ എം വിഎച്ച് എസ് എസ് ഇലും നമ്മുടെ സ്കൂളിലും സംഘടിപ്പിച്ചു. 34 കുട്ടികൾ സി ലെവൽ പാസായി . ജെആർ സി മാർക്കിന് യോഗ്യത നേടി . ജെ ആർ സി യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കായി സഹകരിച്ച് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി ഈ റിപ്പോർട്ട് സമർപ്പിക്കുന്നു.