ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ആദ്യം ഒരു ഷെഡിൽ പ്രവർത്തിച്ചിരുന്ന ഈ സ്ക്കൂളിന് പൊതുവായ വഴി സൗകര്യം ഉണ്ടായിരുന്നില്ല.1945 ൽ ഓലഷെഡ്ഡ് തൊട്ടടുത്ത വീട്ടിൽ നിന്നും തീ പടർന്നു കത്തി നശിച്ചു.അതിനു ശേഷം മുൻവശത്ത് കാണുന്ന പുതിയ കെട്ടിടം നിലവിൽ വന്നു.കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് പ്രഥമ പ്രസിഡന്റ് ശ്രീ.ശിവശങ്കരപ്പിള്ളയുടേയും നാട്ടുകാരുരേയും പരിശ്രമഫലമായി സ്കൂളിന് ഭൗതിക സാഹചര്യങ്ങൾ ഉണ്ടായി.ശ്രീ.കുമാരേവേലു ഹെഡ്മാസ്റ്ററായിരുന്ന കാലഘട്ടമാണ് സ്ക്കൂളിന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത്. കൂടാതെ മിടുക്കരായ അധ്യാപകരും പിൽക്കാലത്ത് ഉണ്ടായിരുന്നു.കേരളത്തിലെ പല സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഈ സ്ക്കൂളിൽ പഠിച്ചവരാണ്.ആയിരക്കണക്കിന് പ്രമുഖ വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞു.പ്രൊഫ.വി.മധുസൂദനൻ നായർ(കവി),ശ്രീ.ശ്രീരാമൻകുട്ടി വാര്യർ(റിട്ട.ഡെപ്യൂട്ടി കളക്ടർ),മുൻ ഹൈക്കോടതി ജഡ്ജി ശ്രീ.സേവ്യർ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്.