ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/ 2017-2018

Schoolwiki സംരംഭത്തിൽ നിന്ന്

2017 മുതൽ 2018 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ

ജനാധിപത്യ അവബോധം

വിദ്യാർത്ഥികളിൽ ജനാധിപത്യത്തിന്റെ ആശയങ്ങൾ എത്തിക്കാനും നേതൃത്വപാടവമുള്ളവരായി അവരെ വാർത്തെടുക്കാനും രാഷ്ട്രീയ അവബോധമുള്ളവരാക്കാനുമായി ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ബഹിർസ്ഫുരണമായ തിരഞ്ഞെടുപ്പ് സ്കൂളിൽ എല്ലാ വർഷവും നടത്തി.എന്നാൽ കമ്പ്യൂട്ടറിൽ ഐ.ടി സഹായത്തോടെ സാങ്കേതിക മികവോടെ ഇലക്ഷൻനടത്താനായത് നേട്ടമായി.സ്കൂളിലെ കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തശേഷം ഇലക്ഷന്റെ അന്ന് കുട്ടികൾ ഇലക്ഷൻ നടത്തി.മഷി പുരട്ടിയതും കമ്പ്യൂട്ടറിൽ ബീപ് ശബ്ദം കേട്ടതും കുട്ടികളെ ആഹ്ലാദഭരിതരാക്കി.തുടർന്ന് പുതിയ അംഗങ്ങളെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു.

ഓപ്പൺ എയർ ഓഡിറ്റോറിയം

2017 ലാണ് ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം നടത്തിയത് എം.എൽ.എ.ശ്രീ.കെ.എസ്.ശബരീനാഥൻ ആയിരുന്നു ഉദ്ഘാടനകർമം നിർവഹിച്ചത്.അഞ്ഞൂറോളം ആളുകൾക്ക് ഇരിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.അസംബ്ലിയും മറ്റ് പൊതുപരിപാടികളും ഇവിടെ നടത്താനാകുമെന്നത് സന്തോഷകരമാണ്.സ്റ്റേജിൽ കലോത്സവവും മറ്റ് കലാവിരുന്നുകളും അനായാസം നടത്താനാകും.

പെൺകുട്ടികൾക്കുള്ള അമിനിറ്റി സെന്റർ

പെൺകുട്ടികൾക്കുള്ള അമിനിറ്റി സെന്റർ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ.മധു ഉദ്ഘാടനം ചെയ്തത് 2018 ആണ്.മാനസ എന്ന് പേരിട്ടിരിക്കുന്ന ഈ സെന്റർ പെൺകുട്ടികൾക്ക് സ്വസ്ഥമായി ഇന്റർവെൽ സമയങ്ങളിൽ ചെലവഴിക്കാനാകുന്നതാണ്.

ആർ.എം.എസ്.എ ജില്ലാ പഞ്ചായത്തുമായി നിർമ്മിച്ച കെട്ടിടം

2018 ആണ് ആർ.എം.എസ്.എ ജില്ലാ പഞ്ചായത്തുമായി നിർമ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയതും ഉദ്ഘാടനം നടത്തിയതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മധു ആയിരുന്നു.അധ്യക്ഷ സ്ഥാനം വഹിച്ചത് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.അൻസജിത റസ്സൽ ആയിരുന്നു.