എ.എസ്.ബി.എസ്. പേരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
പാലക്കാട് ജില്ലയിൽ ലക്കിടി പേരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ പേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പേരൂർ A S B സ്കൂൾ . പേരൂർ നായർ വീട്ടിലെ മുത്തശ്ശിയായ നീലിയമ്മ എന്ന കുട്ടിനേത്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . 1910 ജനുവരി 10 ന് പേരൂരിലെ പ്രസിദ്ധമായ നായർ വീടിന്റെ മാനേജ്‍മെന്റിൽ ചുരുക്കം കുട്ടികളും ഒരു ചെറിയ ഷെഡുമായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. സാമ്പത്തികമായും , വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈ നാട്ടിലെ ജനങ്ങൾക്ക് സൗജന്യമായി അക്ഷരവിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം . നാലാം തരം വരെ മാത്രമായിരുന്നു എലിമെന്ററി സ്കൂൾ .1957 ,58 ,59 വർഷത്തോടുകൂടി സീനിയർ ബേസിക് സ്കൂൾ (യു .പി ) ആയി ഉയർത്തപ്പെട്ടു . പ്രീ പ്രൈമറി മുതൽ 7 ആം തരം വരെ അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇന്ന് 105 ആം വയസ്സിൽ എത്തി നിൽക്കുകയാണ് .
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികളുടെ ലഭ്യത
കോൺക്രീറ്റ് കെട്ടിടം - ( നാലുകെട്ട് 1 ) ഒന്നാമത്തെ നില -( മേൽക്കൂര -ഓട് ) ക്ലാസ്സ്മുറികളുടെ എണ്ണം -7
ഓഫീസ്‌റൂം 1 , സ്റ്റേജ് കം ക്ലാസ്സ്‌റൂം -1 , ഓട് മേഞ്ഞ ഹാൾ -1 , ഷീറ്റ് മേഞ്ഞ ഹാൾ-2 , പെൺകുട്ടികളുടെ ടോയ്ലറ്റ് -1 , ആൺകുട്ടികളുടെ ടോയ്ലറ്റ് -1 , കുടിവെള്ള സൗകര്യം - കിണർ , വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ ലാബ് , ഷീറ്റ് മേഞ്ഞ അസംബ്ലി ഹാൾ , കാലം പാർക്ക് , പ്രീപ്രൈമറി ഹാൾ , ചിൽഡ്രൻസ് പാർക്ക്, വൃത്തിയുള്ള അടുക്കള , ചുറ്റുമതിൽ , സ്കൂൾ ബസ് , സ്മാർട്ട് ക്ലാസ്റൂമുകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
2018 മുതൽ ഉത്തമപൗരന്മാരെ വാർത്തെടുക്കൽ എന്ന ലക്ഷ്യത്തോടുകൂടി സ്കൗട്ട് പരിശീലനം ആരംഭിച്ചു . പ്രത്യേക പരിശീലനങ്ങൾ , സമൂഹത്തിനും വിദ്യാലയത്തിനും ആവശ്യമായ പ്രവർത്തങ്ങളുടെ നേതൃത്വം , ശുചീകരണ പ്രവർത്തനങ്ങൾ , ബോധവത്കരങ്ങൾ എന്നിവ സജീവമായി സ്‌കൗട്ടിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .
സയൻസ് ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
വിവരവിനിമയ സാങ്കേതികവിദ്യ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കമ്പ്യൂട്ടർ പരിശീലനം ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു . മലയാളം ടൈപ്പിംഗ് , എഡിറ്റിംഗ്, പെയിന്റിംഗ് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ഐ ടി മേളകളിൽ പങ്കെടുപ്പിക്കുന്നു .
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളിൽ അന്തര്ലീനമായി ഉറങ്ങി കിടക്കുന്ന സർഗാത്മക ശേഷികളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു . കഥ, കവിത, നാടൻപാട്ട് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി പ്രശസ്തരായ എഴുത്തുകാരുടെ ക്ലാസുകൾ, അഭിമുഖങ്ങൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.2021 സബ്ജില്ലാതല പുസ്തകാസ്വാദന മത്സരത്തിൽ 7 ആം ക്ലാസ്സിലെ ഫാത്തിമ അഫ്‌വാന 2 ആം സ്ഥാനം കരസ്ഥമാക്കി .
മുൻ സാരഥികൾ
സ്കൂളിലെ മുൻ മാനേജർമാർ:
- late .ശ്രീ എം കൊച്ചുണ്ണി നായർ
- late ശ്രീ എം കണ്ണനുണ്ണി മൂപ്പിൽ നായർ
- ശ്രീ എം വി ഉണ്ണി നായർ
- ശ്രീ എം ആർ ഉണ്ണി നായർ
- ശ്രീ എം ശ്രീകുമാരനുണ്ണി നായർ
- ശ്രീ എം ശശികുമാരനുണ്ണി നായർ (തുടരുന്നു)
സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :
- Late ശ്രീ എം പദ്മനാഭനുണ്ണി നായർ
- Late ശ്രീ കെ പരമേശ്വരൻ നായർ
- ശ്രീ ഭാസ്കരൻ നായർ
- ശ്രീ പി രാജഗോപാലൻ
- ശോഭ സി ജി ( 1990 -2014 )
- മല്ലിക വി ( 2015 -2016 )
- ഓമന കെ പി (2016 -2021 )
- രാജേന്ദ്രൻ പി (തുടരുന്നു )
നേട്ടങ്ങൾ
- 1957,58 ,59 വർഷത്തിൽ ഒരു ഹയർ എലിമെന്ററി സ്കൂൾ(സീനിയർ ബേസിക് സ്കൂൾ) ആയി ഉയർത്തപ്പെട്ടു.
- 1985 ൽ മുൻമുഖ്യമന്ത്രി ശ്രീ സി അച്യുതമേനോന്റെ മഹനീയ അധ്യക്ഷതയിൽ ഡയമണ്ട് ജൂബിലി ആഘോഷിച്ചു.
- 1983-84 വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ അധ്യാപകനായ ശ്രീ പി രാജഗോപാലൻ മാസ്റ്റർക്ക് ലഭിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ) •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും................. കിലോമീറ്റർ • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.769363317720929, 76.47129275756905|zoom=16}}