ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/പരിസ്ഥിതി ക്ലബ്ബ്
* ഇക്കോ ക്ലബ് ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തപെടുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ജൈവവൈവിധ്യ പാർക്ക് ഒരുക്കുകയും അതു മായി ബന്ധപെട്ടുള്ള പരിപാലനം തുടർന്നുകൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് നിർമാർജനം ലക്ഷ്യമാക്കി 'പ്ലാസ്റ്റിക് രഹിത വിദ്യാലയം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുകയും ചെയ്തു. വന്യ മൃഗ ശല്യമുണ്ടെങ്കിലും സ്കൂൾ പരിസരത്ത് ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ആയി ഉപന്യാസ മത്സരങ്ങൾ, പോസ്റ്റർ രചനാ മത്സരങ്ങൾ,സെമിനാറുകൾ ,നിരീക്ഷണ കുറിപ്പുകൾ തുടങ്ങിയവ നടത്തി വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകിവരുന്നു. കുട്ടികളുടെ എല്ലാം പ്രവർത്തനങ്ങളിലും അധ്യാപകർ മേൽനോട്ടം വഹിക്കുന്നുണ്ട്.ഇക്കോ ക്ലബ്ബ് പ്രവർത്തന ദിവസങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണം നൽകാറുണ്ട്.