സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രാദേശിക പത്രം ഒന്നുമുതൽ നാലുവരെ യുള്ള കുട്ടികൾ ആയതിനാലും ഈ വർഷം കുറഞ്ഞ സമയം മാത്രം അദ്ധ്യാപനം നടന്നതിനാലും വിപുലമായ രീതിയിൽ സ്കൂൾ പത്രം നിർമിക്കുവാൻ സാധിച്ചില്ല. പകരം ഓരോ ആഴ്ചയിലേയും വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് യൂട്യൂബ് ചാനൽ വഴി വാർത്തവായന ഏറ്റവും മനോഹരമായ രീതിയിൽ ഈ കാലയളവിൽ നടന്നു. ആദ്യ വാർത്ത നാലാം ക്ലാസ്സ് വിദ്യാർത്ഥി ജൂഡ് ഷിന്റോ ഒരു വാർത്താവതാരകന്റെ എല്ലാ കഴിവുകളും ഉയർത്തിക്കാണിക്കുന്ന രീതിയിൽ വാർത്ത അവതരിപ്പിച്ചു. മുൻവർഷങ്ങളിൽ ഋതം, വെട്ടം, അമൃതം എന്നിങ്ങനെ വിവിധ പേരുകളിൽ വർഷാവസാനം കുട്ടികളുടെ ലേഖനങ്ങളും, കഥ,കവിത, ചിത്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സ്കൂൾ പത്രം പുറത്തിറക്കാറുണ്ട്. കൂടാതെ ഓരോ ക്ലാസ്സുകാർ ഓരോ മാസം മാറിമാറി ആ മാസത്തെ സ്കൂൾ വാർത്തകൾ ഉൾപ്പെടുത്തി കൈകൊണ്ടു എഴുതി തയ്യാറാക്കിയ പത്രവും പുറത്തിറക്കുന്നു.

സ്കൂൾ പത്രം
വാർത്താചാനൽ, 2021 ആഗസ്റ്റ് 12 കൂടരഞ്ഞി: സ്കൂളിന്റെ നല്ലപാഠം പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യൂട്യൂബ് വാർത്താചാനൽ ആരംഭിച്ചു. വിദ്യാർത്ഥി പ്രധിനിധി ജൂഡ് ഷിന്റോ ആദ്യ വാർത്ത വായിച്ചു ചാനൽ ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, പി ടി എ പ്രസിഡന്റ് ശ്രീ സണ്ണി പെരുകിലംതറപ്പേൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് മാവറ എന്നിവർ ചെന്നേലിന്‌ ആശംസകൾ അർപ്പിച്ചു. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ചാനൽ ലൂടെ വാർത്ത ഉണ്ടാകും എന്ന് അധ്യാപക കോർഡിനേറ്റർ ആയ സ്വപ്ന ടീച്ചർ അറിയിച്ചു.
സ്വീകരണം നടത്തി 2021 സെപ്തംബർ  22 കൂടരഞ്ഞി: അധ്യാപകദിനത്തോടനുബന്ധിച്ചു മലയാളമനോരമ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ് സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂളിലെ നാലാം ക്ലാസ് അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു കരസ്ഥമാക്കി. കോവിഡ് കാലത്തു നൂതന സാങ്കേതിക വിദ്യയുടെ സാഹത്തോടെ കുട്ടികളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ കഴിഞ്ഞതിനാണ് അവാർഡ്. അധ്യാപികയെ കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് പാലക്കാട്, മുക്കം ഉപജില്ലാ ഓഫീസർ ശ്രീ ഓംകാരനാഥൻമാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോസ് മാവറ, ഹെഡ്മിസ്ട്രസ് ലൗലി ടി ജോർജ്, പ്രിൻസിപ്പൽമാരായ ശ്രീമതി ലീഗിന ജേക്കബ്, ശ്രീ ജോൺ , മുൻ ഹെഡ്മാസ്റ്റര്മാരായ എം ടി തോമസ്, ജോസ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു. ഓംകാരനാഥൻ മാസ്റ്റർ മോമെന്റോയും, പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയും അണിയിച്ചു. ശ്രീമതി സീപന മാത്യു മറുപടിപ്രസംഗവും പറഞ്ഞു.
അമ്മയറിയാൻ - സെമിനാർ 2021 നവംബർ 9 കൂടരഞ്ഞി: സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂളിൽ 'അമ്മയറിയാൻ' എന്ന വിഷയത്തിൽ സെമിനാർ നടത്തി. കുട്ടികളും രക്ഷിതാക്കളും നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെ അവ എങ്ങനെ പരിഹരിക്കാം, കുട്ടികളുടെ കഴിവുകൾ എങ്ങനെ വളർത്തിക്കൊണ്ട് വരം, തുടങ്ങിയ വിവിധ കാര്യങ്ങൾ ഉള്കൊള്ളിച്ചുകൊണ്ട് മാതാപിതാക്കൾക്കായി സെമിനാർ നടത്തി. ബി ർ സി ട്രെയിനർ ശ്രീ ഹാഷിദ് കെ സി , കൂടരഞ്ഞി ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ജോൺസൻ എന്നിവർ ക്ലാസുകൾ നയിച്ചു.
സമൂഹ ചിത്രചന 2021 ഡിസംബർ 2 കൂടരഞ്ഞി: ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമൂഹ ചിത്ര രചന നടന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വി എസ് രവി ചിത്രം വരച്ചു ഉൽഘാടനം ചെയ്തു. രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ എല്ലാവര്ക്കും സ്കൂളിന്റെ മുൻപിൽ സ്ഥാപിച്ച വലിയ ക്യാൻവാസിൽ ചിത്രൻ വരയ്ക്കുവാനുള്ള അവസരം ഉണ്ടായിരുന്നു.
സ്നേഹസമ്മാനം കൈമാറി, 2021 ഡിസംബർ 23 തിരുവമ്പാടി: ലിസ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റ് നും , കൂമ്പാറയുള്ള ഗാന്ധിഭവൻ വൃദ്ധ മന്ദിരത്തിനും സ്കൂളിൽ നിന്നും സ്നേഹസമ്മാനങ്ങൾ കൈമാറി. ക്രിസ്മസിനോടനുബന്ധിച്ചു കുട്ടികൾ പാവപ്പെട്ടവരെ ക്രിസ്മസ് ഫ്രണ്ട് ആയി കണക്കാക്കി അവർക്കായി സമ്മാനങ്ങളും, പ്രാർത്ഥനകളും നേർന്നു.
കൃഷിദീപം പദ്ധതി ആരംഭിച്ചു 2021 ഡിസംബർ 10 കൂടരഞ്ഞി: സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂളിൽ കൃഷിദീപം പദ്ധതിക്ക് തുടക്കം കുറിച്ചു. 75 ഓളം വരുന്ന ഗ്രോ ബാഗുകളിലായി പയർ, പടവലം, മുളക്, വെണ്ട, വഴുതന, പപ്പായ തുടങ്ങി പത്തോളം പച്ചക്കറികളുടെ തൈ നാട്ടു. പി ടി എ പ്രസിഡന്റ് ശ്രീ സണ്ണി യുടെയും അദ്ധ്യാപകനായ ശ്രീ ജസ്റ്റിന്റെയും, വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് കൃഷിക്കു ആരംഭം കുറിച്ചിരിക്കുന്നത്.
സ്കൂൾ പത്രം
സ്കൂൾ പത്രം
സ്കൂൾ പത്രം