സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/മിന്നും താരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ക്യാമറയുമായി ആകാശത്തേക്ക് നോക്കി അനാമിക

മാനത്തു കൂടി വേഗത്തിൽ പറന്നു പോകുന്ന വിമാനത്തിന്റെ ചിത്രങ്ങൾ തങ്ങളുടെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുക്കുന്നവരുണ്ട്. വിദേശത്ത് ഈ ഫോട്ടോ എടുക്കുന്ന അനന്തമായ സാധ്യതകൾ ഉണ്ടെങ്കിലും ഇന്ത്യയിലും കേരളത്തിലും ഈ മേഖല ഇപ്പോഴും പ്രാരംഭ ദെശയിൽ തന്നെയാണ്. വിമാനങ്ങളുടെ പടം ഇങ്ങനെ പകർത്തുന്നതിന് പ്ലെയിൻ സ്പോട്ടിംഗ് എന്നും ഫോട്ടോഗ്രാഫർമാരെ പ്ലെയിൻ സ്പോർട്ടർമാർ എന്നുമാണ് പറയുന്നത്.അന്താരാഷ്ട്ര തലത്തിലെ വിമാനങ്ങളുടെ ഗതിവിഗതികൾ അറിയുന്നതിനും, ഇതുവരെ ഇറങ്ങിയിട്ടുള്ള വിമാനങ്ങലെക്കുറിച്ചുമുള്ള പഠനശാഖ കൂടിയാണ് സ്പോർട്ടിങ് എന്ന് പറയാം. കേരളത്തിലും ഇങ്ങനെ മാനം നോക്കി കാത്തിരുന്ന് വിമാനങ്ങളുടെ ചിത്രം പകർത്തുന്നവരുണ്ട്. തിരുവനന്തപുരം സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അനാമിക ജി എസ് ആണ് കേരളത്തിലെ ഏക പെൺ പ്ലെയിൻ സ്പോട്ടർ പരിസ്ഥിതി കടൽ ചിത്രങ്ങൾ എടുത്താണ് അനാമിക ഈ മേഖലയിലേക്ക് വന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സഞ്ചരിക്കുന്ന എയർ ഇന്ത്യ വിമാനത്തിന്റെ ചിത്രം അനാമിക എടുത്തിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ പരീക്ഷണ പറക്കലിന് വന്നപ്പോഴായിരുന്നു അത്. ഈ ചിത്രങ്ങൾ ജെറ്റ് ഫോട്ടോസിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനവേളയിൽ ജോൺ എഫ് കെന്നഡി വിമാനത്തിൽ എയ‍ ഇന്ത്യ വൺ പറന്നുയർന്ന ഫ്ലൈറ്റ് റഡാർ അപ്ലിക്കേഷനിൽ കാണിച്ചത് അനാമികയുടെ പേരോടുകൂടിയ ആ ചിത്രമായിരുന്നു. അനാമികയ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു ഇത്. പഠനത്തോടൊപ്പം ഫോട്ടോഗ്രാഫിയും ഒപ്പം കൂട്ടുന്ന അനാമിക ഇപ്പോൾ പ്രധാനമന്ത്രിയ്ക്ക് പ്ലെയിൻ സ്പോട്ടഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ വേണ്ടി നിവേദനം നൽകിയുള്ള കാത്തിരിപ്പിലാണ്.