ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/പ്രധാന ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രധാന ദിനങ്ങൾ

കുട്ടികളിൽ സാമൂഹ്യബോധം, ശാസ്ത്രാവബോധം, പരിസ്ഥിതി സംരക്ഷണം, രാജ്യസ്നേഹം, സഹജീവി സ്നേഹം തുടങ്ങിയ ഗുണങ്ങൾ വളർത്താൻ ദിനാചരണങ്ങൾ സഹായിക്കുന്നു. ഇതിനുതകുന്ന തരത്തിൽ എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിച്ചു വരുന്നു.

ജൂൺ 5 - പരിസ്ഥിതി ദിനം 2021

ജൂൺ 5 - പരിസ്ഥിതി ദിനം എല്ലാവർഷവും വൃക്ഷത്തെ വിതരണം, ചെടിനടീൽ,പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ തയ്യാറാക്കൽ, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. കോവിഡ് കാലത്ത് കുട്ടികൾ വീടുകളിൽ തൈകൾ നടുകയും വീഡിയോ ക്ലാസ് അധ്യാപകർക്ക് അയച്ചു തരികയും ചെയ്തു. ഓൺലൈനായി വിവിധ മത്സരങ്ങൾ നടത്തി.






വായനാ ദിനം

        വായനാ ദിന ക്വിസ്, പ്രസംഗ മത്സരം, വായനക്കുറിപ്പ് അവതരണം. എന്നിവ നടത്തി.









ദേശീയ മാതൃഭാഷാ ദിനാചരണം (ഫെബ്രുവരി 21,2022)

മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടന്നു.

'കവിയോടൊപ്പം ' എന്ന പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥിയും ലോക റെക്കാർഡ് ജേതാവുമായ സൂര്യകവി എന്നറിയപ്പെടുന്ന ഡോ.കെ.എസ്.ജയദേവൻ പങ്കെടുത്തു








.