ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/പ്രധാന ദിനങ്ങൾ
പ്രധാന ദിനങ്ങൾ
കുട്ടികളിൽ സാമൂഹ്യബോധം, ശാസ്ത്രാവബോധം, പരിസ്ഥിതി സംരക്ഷണം, രാജ്യസ്നേഹം, സഹജീവി സ്നേഹം തുടങ്ങിയ ഗുണങ്ങൾ വളർത്താൻ ദിനാചരണങ്ങൾ സഹായിക്കുന്നു. ഇതിനുതകുന്ന തരത്തിൽ എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിച്ചു വരുന്നു.
ജൂൺ 5 - പരിസ്ഥിതി ദിനം എല്ലാവർഷവും വൃക്ഷത്തെ വിതരണം, ചെടിനടീൽ,പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ തയ്യാറാക്കൽ, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. കോവിഡ് കാലത്ത് കുട്ടികൾ വീടുകളിൽ തൈകൾ നടുകയും വീഡിയോക്ലാസ് അധ്യാപകർക്ക് അയച്ചു തരികയും ചെയ്തു. ഓൺലൈനായി വിവിധ മത്സരങ്ങൾ നടത്തി.
ജൂൺ 19 വായനാദിനം
വായനാ ദിന ക്വിസ്, പ്രസംഗ മത്സരം, വായനക്കുറിപ്പ് അവതരണം. എന്നിവ നടത്തി.
2022-2023
വായനാമാസാചരണം
വായനയുടെ മഹത്വം പൊതുജനങ്ങളെ ബോധിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ വർഷം വായനാ മാസാചരണത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കിയത്.പ്രസ്തുത പരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ശ്രീ. പൊന്നച്ചൻ കടമ്പാട്ട് നിർവഹിച്ചു.
രക്ഷിതാക്കളുടെ വായനയെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ രക്ഷിതാക്കൾക്ക് വാർഡ് മെമ്പർ ശ്രീ. എ .ആർ സ്വഭു വിതരണം ചെയ്തു.
വായന മാസാചരണത്തിന്റെ സ്കൂൾതല പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ രചന മത്സരങ്ങൾ സ്കൂളിൽ നടത്തുകയും സമ്മാനാർഹരെ കണ്ടെത്തുകയും ചെയ്തു.സ്കൂൾ ലൈബ്രറിയിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എടുത്ത് വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്ന കുട്ടികൾക്കും സ്കൂൾ വാർഷിക ആഘോഷവേളയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. രേവതി സുനിൽ, തന്മയിനാഥ്, ദ്യുതി കൃഷ്ണ എന്നിവർ സമ്മാനാർഹരായി.
വരവർണ്ണക്കൂട്ടം
എല്ലാവരും വായനയിലേക്ക് എന്ന പ്രവർത്തനത്തിന്റെ ഭാഗമായി തണ്ണിത്തോട് കാവിൽ ജംഗ്ഷനിൽ വച്ച് കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും റോഡരികിൽ വലിയ കർട്ടനിൽ പിൻ ചെയ്ത് വയ്ക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ജംഗ്ഷനിൽ നടന്നു. തണ്ണിത്തോട് സർവീസ് സഹകരണ സംഘം സെക്രട്ടറി ശ്രീമതി ഓമന പ്രസ്തുത പരിപാടിയിൽ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.
ജൂലൈ 21 ചാന്ദ്രദിനം
വിദ്യാർഥികളിൽ മനുഷ്യന്റെ ചാന്ദ്രയാത്രയുടെ പ്രസക്തി , ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം എന്നിവ യിൽ അവബോധം വളർത്തുന്നതിന് ജൂലൈ 21 ചാന്ദ്രദിനം വിവിധ പ്രവർത്തനങ്ങളോടെ നടത്തി ബഹിരാകാശ യാത്രികർ , പോസ്റ്റർ നിർമാണം, റോക്കറ്റ് നിർമാണം,കൊളാഷ് ,ചാന്ദ്രദിന പതിപ്പ്, ചന്ദ്രനുമായി ബന്ധപ്പെട്ട കവിതകൾ .സെമിനാർ എന്നീ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഹിരോഷിമ നാഗസാക്കി ദിനാചരണം
ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ പ്രതിജ്ഞ,യുദ്ധവിരുദ്ധ പോസ്റ്ററുകൾ,മുദ്രാവാക്യങ്ങൾ എന്നിവ തയ്യാറാക്കി.അനാമിക വിനോദ് ,ശിവപ്രിയ എന്നിവർ ഹിരോഷിമ നാഗസാക്കി യുദ്ധങ്ങളുടെ ചരിത്രം ഉൾക്കൊള്ളുന്ന വീഡിയോ തയ്യാറാക്കി.
കേരളാ കർഷക ദിനം* *(ചിങ്ങം 1)*
കുട്ടികളിൽ കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുക, കൃഷി നമ്മുടെ സംസ്ക്കാരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ മനസിലാക്കുക എന്ന ഉദ്ദേശത്തോടെ കർഷകദിനം ആചരിച്ചു. വാർഡു മെംബർ ശ്രീ. AR സ്വഭു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പൊന്നച്ചൻ കടമ്പാട്ട് മുതിർന്ന കർഷകനായ ശ്രീ എഴിയത്ത് ജോഷ്വാ കുട്ടി കർഷകരായ ആദിത്യൻ M , അനന്ദു അജേഷ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികളുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന കാർഷിക വിളകളുടെ പ്രദർശനം , ശ്രീ : എഴിയത്ത് ജോഷ്വാ എന്ന കർഷകനുമായിഅഭിമുഖം , ചാർട്ട് പ്രദർശനം, കുട്ടികളുടെ കൃഷിപ്പാട്ട് എന്നിവയും സംഘടിപ്പിച്ചു.
കൃഷി ഒരു സാമൂഹ്യ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാവുകയും, അതോടൊപ്പം അതിനായി ഓരോരുത്തരും കൃഷിയിൽ പങ്കാളികളാകണമെന്ന അറിവും കുട്ടികൾക്ക് ലഭിച്ചു.
2023-2024
പരിസ്ഥിതി ദിനം ( 05/06/2023 )
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ പാഠ്യപാഠ്യതര പ്രവർത്തനങ്ങൾ നടന്നു. പോസ്റ്റർ രചനാ മത്സരം,പ്രസംഗം ക്വിസ് മത്സരം പരിസ്ഥിതി ഗാനങ്ങൾ എന്നിവ നടത്തി. തണ്ണിത്തോട്കൃഷിഭവനിൽ നിന്നും അത്യുൽപ്പാദന ശേഷിയുള്ള ഫലവൃക്ഷതൈകൾ വാങ്ങി ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ സ്കൂൾ കോമ്പൗണ്ടിൽ നട്ടു.
വായനാ വാരാചരണം
വായനാ വാരാചരണ പ്രവർത്തനങ്ങൾ വളരെ വിപുലമായി ആഘോഷിച്ചു. ജൂൺ19ന് സ്പെഷ്യൽ അസംബ്ലി കൂടി .വായനയുടെ മഹത്വം ബോധിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ, കഥകൾ, ക്വിസ് എന്നിവ നടത്തി. അസംബ്ലിയിൽ S M C ചെയർമാൻ അജയകുമാരൻ നായർ പങ്കെടുത്തു.
യോഗാ ദിനം ജൂൺ 21
യോഗാ ദിനത്തോടനുബന്ധിച്ച് യോഗാ പരിശീലനം നടത്തി. 7-ാം ക്ലാസ് വിദ്യാർഥികളായ അഭിഷേക് ലാൽ, അഭിനവ് സുജിത്ത് എന്നിവർ കുടുംബശ്രീ പ്രവർത്തകർക്ക് വിവിധ യോഗാസനങ്ങൾ
കാട്ടിക്കൊടുത്തു.